KeralaNEWS

നിയന്ത്രണം തെറ്റിയ പിക്കപ്പിടിച്ച് അപകടം; രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: നിയന്ത്രണം തെറ്റി എത്തിയ പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. ഏഴിമല കുരിശുമുക്കിലാണ് അപകടം നടന്നത്. തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ, യശോദ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

നിയന്ത്രണം വിട്ട വന്ന പിക്കപ്പ് ലോറി മരത്തിലിടിച്ച് പണി ചെയ്തുകൊണ്ട് നിന്ന ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.

Signature-ad

അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവ സ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

 

Back to top button
error: