LIFELife Style

ഭാര്യക്ക് 24 വയസ്, തനിക്ക് 42, ഉടന്‍ അച്ഛനാകുമെന്ന് ബാല; നടനെ പ്രണയിച്ചതെന്തുകൊണ്ടെന്ന് വെളിപ്പെടുത്തി കോകില

ഭാര്യ കോകിലയക്ക് 24 വയസുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ബാല. തനിക്ക് 42 വയസുണ്ടെന്നും താരം വ്യക്തമാക്കി. ഭാര്യ തനിക്ക് വേണ്ടി ഡയറി മാത്രമല്ല, കവിതയും എഴുതിയിട്ടുണ്ടെന്ന് ബാല പറയുന്നു. ഇത്രയും കോടി വിധിച്ചത് കോകിലയ്ക്കാണെന്നും നടന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘എന്റെ ഭാര്യ, അവള്‍ അവളായിരിക്കട്ടെ. അടുത്തുതന്നെ ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടാകും. നല്ല രീതിയില്‍ ജീവിക്കും. ഞങ്ങള്‍ അടിപൊളിയായി ജീവിക്കും. ഞാന്‍ രാജാവും ഇവള്‍ റാണിയുമായി ജീവിക്കും. എന്റെ കൂടെയുള്ള എല്ലാവരും നന്നായിരിക്കും. ഇതുകണ്ട് ആര്‍ക്കെങ്കിലും അസൂയ ഉണ്ടായാല്‍ അത് അവരുടെ കുഴപ്പം. അവരുടെ വീട്ടില്‍ കാറില്ല, പെണ്ണ് കിട്ടാത്തതുകൊണ്ട് ഞാന്‍ നാല് കെട്ടിയെന്ന് പറയും. എന്ത് ചെയ്താലും കുറ്റം. ഓപ്പണായി പറയാം, കോകിലയ്ക്ക് 24 വയസാണ്. അവള്‍ എന്നേ എന്റെ കൂടെയുണ്ടായിരുന്നു. പക്ഷേ എനിക്കത് മനസിലായില്ല.’- ബാല വ്യക്തമാക്കി.

Signature-ad

ബാലയില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യമെന്താണെന്ന് കോകില വെളിപ്പെടുത്തി. ‘മാമ ഇതുവരെ തനിയെ ആയിരുന്നു. ഇപ്പോള്‍ ഞാനുണ്ട്. മാമ ചെറിയ പ്രായത്തിലേ എല്ലാവരെയും സഹായിക്കുമായിരുന്നു. അതാണ് എനിക്ക് ആദ്യം ഇഷ്ടം തോന്നാന്‍ കാരണം.’- കോകില പറഞ്ഞു.

ഈ മാസം ഇരുപത്തിനാലിനാണ് ബാലയും കോകിലയും വിവാഹിതരായത്. നടന്റെ ബന്ധു കൂടിയാണ് കോകില. ഒരുവര്‍ഷം മുമ്പ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബാല അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ പോകുകയാണ് താരം. ജീവിതത്തില്‍ ഒരുതുണ വേണമെന്ന് തോന്നിയാണ് വിവാഹം കഴിച്ചതെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

 

Back to top button
error: