KeralaNEWS

കൊല്ലത്ത് ബൈക്ക് യാത്രികനായ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്വകാര്യ ബസ് ഇടിച്ചുമരിച്ചു

കൊല്ലം: ചടയമംഗലം അര്‍ക്കന്നൂരില്‍ സ്വകാര്യ ബസ് തട്ടി ബൈക്ക് യാത്രികന്‍ മരിച്ചു. സിപിഎം തെരുവിന്‍ഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണനാണ് മരിച്ചത്. ചടയമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബാബുരാജിന്റെ സഹോദരനാണ്. കഴിഞ്ഞദിവസം അര്‍ക്കന്നൂര്‍ ആറാട്ട് കടവിന് സമീപമാണ് അപകടം നടന്നത്.

ബൈക്കിനെ മറികടന്ന ബസ് ബൈക്കില്‍ ഇടിക്കുകയും ബൈക്ക് യാത്രികന്‍ ബസിന്റെ പിന്‍ ചക്രത്തിനിടയിലേക്ക് വീഴുകയുമായിരുന്നു. ബസിന്റെ പിന്‍ചക്രം കയറിഇറങ്ങി ബൈക്ക് യാത്രികന്‍ തല്‍ക്ഷണം മരണപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നേ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Signature-ad

ചടയമംഗലം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരു വാഹനത്തിന് പോകാന്‍ മാത്രം ഇടമുള്ള റോഡില്‍ ബസ് ബൈക്കിനെ മറികടക്കുന്നതിനിടയില്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ ബസ് തട്ടിയതാണ് അപകടത്തിന് കാരണം. ബസ് അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: