CrimeNEWS

കേസില്‍നിന്ന് പിന്‍മാറാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്തു; കൊല്‍ക്കത്തില്‍ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്

കൊല്‍ക്കത്ത: ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ കേസില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പണം നല്‍കാന്‍ ശ്രമിച്ചതായി ആരോപണം. യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ശേഷം പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. സമഗ്രമായ അന്വേഷണം നടത്താതെ കേസ് വേഗം അവസാനിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.

”തുടക്കത്തില്‍ തന്നെ പൊലീസ് കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത്. മൃതദേഹം കാണാന്‍ ഞങ്ങളെ അനുവദിച്ചില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ട് പോയപ്പോള്‍ ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നു. മൃതദേഹം കൈമാറിയ സമയത്ത് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പണം വാഗ്ദാനം ചെയ്തു. ഞങ്ങള്‍ അത് നിരസിച്ചു. മക്കള്‍ക്ക് നീതി ലഭിക്കും വരെ പോരാടും” – ഡോക്ടറുടെ പിതാവ് പറഞ്ഞു.

Signature-ad

പ്രതിയായ സഞ്ജയ്ക്ക് കൊല്‍ക്കത്ത പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് ആരോപണം. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് മറച്ചുവയ്ക്കാന്‍ ലോക്കല്‍ പൊലീസിന്റെ ശ്രമം നടന്നതായി സിബിഐ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം കൊല്‍ക്കത്ത പൊലീസില്‍ നിന്ന് സിബിഐയ്ക്ക് കൈമാറാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഓഗസ്റ്റ് 13നാണ് ഉത്തരവിട്ടത്. സംഭവത്തിന് പിന്നില്‍ ഉന്നതര്‍ ഉണ്ടെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കേസില്‍ പൊലീസിനും സര്‍ക്കാരിനും വിഴ്ച പറ്റിയതായി സുപ്രീ കോടതിയും മുന്‍പ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: