CrimeNEWS

ബസ് സമയക്രമത്തിലെ തര്‍ക്കം; ഡ്രൈവറെ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരന്‍ ബസിനകത്തു കയറി വധിക്കാന്‍ ശ്രമിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ കൊയിലാണ്ടി കോട്ടക്കല്‍ സ്വദേശി മീത്തലകത്ത് എം.നൗഷാദിനെ (46) സ്വകാര്യ ആശുപതിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ണൂര്‍ മമ്പറം കുണ്ടത്തില്‍ പി.കെ.ഷഹീറിനെ (48) അറസ്റ്റ് ചെയ്തു.

വടകരയില്‍ നിന്നെത്തിയ ബസിലായിരുന്നു ആക്രമണം. നിര്‍ത്തിയിട്ട ബസിനുള്ളില്‍ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ, പരിചയക്കാരനായ ഷഹീര്‍ ബസില്‍ വച്ച് കുത്തി പരുക്കേല്‍പിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന കണ്ടക്ടര്‍ പ്രമോദ് ഇടപെട്ടു ഇവരെ പിടിച്ചു മാറ്റിയെങ്കിലും പ്രതി പിന്‍സീറ്റിനടിയിലെ ജാക്കി ലിവര്‍ എടുത്തു നൗഷാദിന്റെ തലയ്ക്കടിച്ച് ഓടി രക്ഷപ്പെട്ടു.

Signature-ad

തിങ്കളാഴ്ച നാഷാദ് ഓടിച്ചിരുന്ന ബസ് മറ്റൊരു ബസിന്റെ മുന്നില്‍ വന്നു എന്നു പറഞ്ഞാണ് പ്രതി ഇയാളെ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാന്‍ഡിന് പുറത്ത് സ്വകാര്യ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടിയിരുന്നു. അതിനിടെ പ്രതിയെ ബുധനാഴ്ച രാത്രി തന്നെ പൊലീസ് പിടികൂടി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: