Month: September 2024
-
Crime
മദ്യപിച്ച് ബഹളമുണ്ടാക്കി, പൊതുസ്ഥലത്ത് മോശം പെരുമാറ്റം; വിനായകനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍വിട്ടു
ഹൈദരാബാദ്: നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍വിട്ടു. വിമാനത്താവളത്തില്‍ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കല്‍, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകള്‍ പ്രകാരം വിനായകനെതിരെ കേസെടുത്ത പൊലീസ്, അറസ്റ്റു രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. വിനായകന്‍ ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചി വിമാനത്താവളത്തില്‍നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദില്‍നിന്നായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് ഉദ്യോഗസ്ഥരുമായി വാക്കു തര്‍ക്കമുണ്ടായി. പിന്നാലെയാണ് വിനായകനെതിരെ കേസെടുത്തത്. വാക്കു തര്‍ക്കത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി വിനായകന്‍ ആരോപിച്ചു. കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസി ടിവി ദൃശ്യങ്ങളില്‍ തെളിവുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
ആര്‍എസ്എസ് നേതാവ് റാം മാധവിനെയും അജിത് കുമാര്‍ കണ്ടു; കൂടിക്കാഴ്ച കോവളത്തെ ഹോട്ടലില്‍ വച്ച്
തിരുവനന്തപുരം: ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയില്‍ വിവാദം കത്തിനില്‍ക്കെ, എ.ഡി.ജി.പി: എം.ആര്‍. അജിത് കുമാര്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് രാംമാധവിനേയും കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കോവളത്തെ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം. ബി.ജെ.പി. മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ രാംമാധവുമായി രണ്ടുതവണ എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അതേസമയം, കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 മുതല്‍ 2020 വരെ ബി.ജെ.പി. ജണറല്‍ സെക്രട്ടറിയായിരുന്നു രാം മാധവ്. ജമ്മു-കശ്മീരിലെ 2014-ലെ തിരഞ്ഞെടുപ്പിനുശേഷം പി.ഡി.പിയുമായി ബി.ജെ.പി. സഖ്യമുണ്ടാക്കിയതില്‍ രാം മാധവിന് നിര്‍ണായക പങ്കുണ്ടായിരുന്നു. 2020-ലാണ് ഇദ്ദേഹത്തെ ബി.ജെ.പി. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുന്നത്. ജമ്മു-കശ്മീര്‍ തിരഞ്ഞെടുപ്പിന്റെ ചുമതല രാംമാധവിനും കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിക്കും കഴിഞ്ഞദിവസം ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ നല്‍കിയിരുന്നു. നിരവധി രാഷ്ട്രീയ പരീക്ഷണങ്ങള്‍…
Read More » -
Crime
വനിതാ എസ്.ഐയുമായി അവിഹിതം തുടങ്ങിയതോടെ ഐ.പി.എസുകാരിയായ ഭാര്യ ഉപേക്ഷിച്ചു; ലിവ് ഇന്‍ ജീവിതത്തിനിടെ വഴക്കും വക്കാണവും, വീടിനു തീയിട്ട് ജീവനൊടുക്കാന്‍ ശ്രമിച്ച ഐ.പി.എസുകാരന്‍ പിടിയില്‍
ചെന്നൈ: ലിവ് ഇന്‍ പങ്കാളിയായ മുന്‍ വനിതാ എസ്.ഐയെ ഉപദ്രവിച്ചെന്ന പരാതിയില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനും തമിഴ്നാട് സ്വദേശിയുമായ എം. അരുണ്‍ രംഗരാജനെ(38)യാണ് ഗോബിചെട്ടിപ്പാളയം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് എത്തിയപ്പോള്‍ വീടിന് തീയിട്ട് ജീവനൊടുക്കാന്‍ ശ്രമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനെ ഏറെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. കര്‍ണാടക പോലീസിലെ മുന്‍ വനിതാ എസ്.ഐ.യായ സുജാത(38)യുമായാണ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അരുണ്‍ രംഗരാജന് ബന്ധമുണ്ടായിരുന്നത്. ഒരേ ജില്ലയില്‍ ജോലിചെയ്യുന്നതിനിടെയാണ് ഐ.പി.എസ്. ഉദ്യോഗസ്ഥനും വനിതാ എസ്.ഐ.യും അടുപ്പത്തിലായത്. രഹസ്യബന്ധം പുറത്തറിഞ്ഞതോടെ ഐ.പി.എസ്. ഉദ്യോഗസ്ഥയായ അരുണിന്റെ ഭാര്യ ഇയാളില്‍നിന്ന് വിവാഹമോചനം നേടി. പിന്നാലെ സുജാതയും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. തുടര്‍ന്ന് അരുണും സുജാതയും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍, ഒരുമിച്ച് താമസംതുടരുന്നതിനിടെ ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. തര്‍ക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ സുജാത രംഗരാജനില്‍നിന്ന് പിരിഞ്ഞ് താമസിക്കുകയാണ്. തമിഴ്നാട്ടില്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിനിടെ രംഗരാജന്‍ സുജാതയെ ഉപദ്രവിച്ചതായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. ഈ വിഷയത്തില്‍ പോലീസ് ഇടപെട്ടെങ്കിലും പരാതിയില്ലാത്തതിനാല്‍…
Read More » -
Kerala
രണ്ടുപേര്‍ മാത്രമല്ല ഒരു മന്ത്രിയുടെ പേരുകൂടി വരാനുണ്ട്, ഗോവിന്ദനൊന്നും ഇതില്‍ കാര്യമില്ല; ആരോപണം കടുപ്പിച്ച് സതീശന്‍
തിരുവനന്തപുരം: സിപിഎമ്മില്‍ ഇപ്പോള്‍ നടക്കുന്ന കൊട്ടാരവിപ്ലവത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഉപജാപകസംഘത്തിന്റെ പ്രവര്‍ത്തനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈ സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്‍കൂടിയുണ്ട്. വൈകാതെ ആ പേര് പുറത്തുവരുമെന്നും സതീശന്‍ പറഞ്ഞു. ‘ഒരുപാട് രഹസ്യങ്ങള്‍ അറിയാവുന്നവര്‍ ആയതുകൊണ്ടാണ് അജിത്കുമാറിനെയും ശശിയേയും അവരുടെ സ്ഥാനങ്ങളില്‍നിന്ന് മാറ്റാത്തത്. പാര്‍ട്ടിക്കൊന്നും ഇതില്‍ റോളില്ല. പിണറായി വിജയന്റെ ഓഫീസിനകത്ത് ഒരു ഉപജാപക സംഘം ഉണ്ട്. അവരാണ് പോലീസിനെയും ഭരണത്തേയും നിയന്ത്രിക്കുന്നത്. മന്ത്രിസഭയിലെ ഒരു ഉന്നതന്‍കൂടി ഈ സംഘത്തിലുണ്ട്. അതുകൊണ്ടാണ് സിപിഎമ്മിലെ ഈ കൊട്ടാര വിപ്ലവം നടക്കുന്നത്. ആ പേര് സമയത്ത് പുറത്തുവരും. ഗോവിന്ദനൊന്നും ഇതില്‍ ഒരു കാര്യവുമില്ല’, സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിട്ടല്ല അജിത് കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെ, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഒരു വിശദീകരണമെങ്കിലും തേടിയോയെന്നും സതീശന്‍ ചോദിച്ചു. ആര്‍.എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ…
Read More » -
Crime
ആദ്യ മൊഴിയില്‍ ബലാത്സംഗ പരാമര്‍ശമില്ല, അടിമുടി വൈരുദ്ധ്യം; മുകേഷിന്റെ ജാമ്യ ഉത്തരവിലെ വിശദാംശങ്ങള്‍
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിമുന്‍കൂര്‍ ജാമ്യം നല്‍കിയത് പരാതിക്കാരിയുടെ മൊഴിയുടെ വൈരുദ്ധ്യം കണക്കിലെടുത്ത്. മൊഴിയിലെ വൈരുധ്യവും മുകേഷുമായി പരാതിക്കാരി 2009 മുതല്‍ നടത്തിയ ചാറ്റിലെ വിവരങ്ങളും പരിശോധിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 2009ല്‍ അമ്മ അംഗത്വത്തിനു വേണ്ടി ഇടവേള ബാബുവിനെ സമീപിച്ചപ്പോള്‍ കലൂരിലെ അപ്പാര്‍ട്ടമെന്റില്‍ വച്ച് ബലാത്സംഗത്തിന് ഇരയായെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ 2010 ഡിസംബറിലാണ് അപ്പാര്‍ട്ട്മെന്റ് വാങ്ങിയതെന്ന രേഖ ഇടവേള ബാബു കോടതിയില്‍ ഹാജരാക്കി. 2008 മുതല്‍ ബാബു ഇവിടെ കഴിയുന്നുണ്ടെന്ന, കെയര്‍ടേക്കറുടെ മൊഴി വച്ചാണ് പൊലീസ് ഇതിനെ നേരിട്ടത്. എന്നാല്‍ ഇപ്പോഴത്തെ കെയര്‍ടേക്കര്‍ 2013ല്‍ നിയമിക്കപ്പെട്ടയാളാണെന്നും മുന്‍പുണ്ടായിരുന്നയാള്‍ മരിച്ചുപോയെന്നും കേസ് ഡയറിയിലുണ്ട്. ഇതും കോടതി കണക്കിലെടുത്തു. തന്റെ കാറിലാണ് ബാബുവിന്റെ അപ്പാര്‍ട്ട്മെന്റിലേക്കു പോയതെന്നും ഷിഹാബ് എന്നയാളാണ് വണ്ടി ഓടിച്ചിരുന്നതെന്നും പരാതിക്കാരി പറഞ്ഞിരുന്നു. സംഭവിച്ച കാര്യങ്ങള്‍ ഷിഹാബിനോടു പറഞ്ഞിരുന്നെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഷിബാഹ് ഇക്കാര്യം…
Read More » -
Kerala
”സതീശന് ആര്‍എസ്എസ് ബന്ധം; അടിയന്തര വാര്‍ത്താസമ്മേളനം നടത്തിയത് ഈ വിവരം എനിക്ക് ലഭിച്ചതറിഞ്ഞ്”
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍എസ്എസ് ബന്ധമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. എഡിജിപി എം.ആര്‍.അജിത് കുമാര്‍, ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് സതീശനു വേണ്ടിയാണെന്നും അന്‍വര്‍ ആരോപിച്ചു. ഈ വിവരം തനിക്ക് കിട്ടിയത് അറിഞ്ഞാണ് സതീശന്‍ അടിയന്തര വാര്‍ത്താസമ്മേളനം നടത്തി അജിത് കുമാറിനെതിരെ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയാണ് എഡിജിപിയെ പറഞ്ഞ് അയച്ചതെന്ന സതീശന്റെ പ്രസ്താവന, പുനര്‍ജനി കേസിലെ ഇ.ഡി അന്വേഷണം ഒഴിവാക്കാനാണെന്നും അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് മുന്‍പാകെ മൊഴി നല്‍കാനായി മലപ്പുറം ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് പി.വി. അന്‍വര്‍, പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത്. ”സതീശന്‍ കുരുങ്ങാന്‍ പോവുകയാണ്. പണം തട്ടിയിട്ടില്ലെങ്കില്‍ അന്വേഷണം നടത്താന്‍ സതീശന്‍ ഇ.ഡിക്ക് എഴുതി കൊടുക്കട്ടെ. സതീശനെ ഞാന്‍ വെല്ലുവിളിക്കുകയാണ്. മൊഴിയെടുക്കുമ്പോള്‍ സത്യസന്ധമായി എല്ലാം പറയും. തെളിവുകള്‍ കൈമാറും. തെളിവുകള്‍ കിട്ടിക്കൊണ്ടേ ഇരിക്കുകയാണ്” അന്‍വര്‍ പറഞ്ഞു. ”എഡിജിപിയും ആര്‍എസ്എസുമായുള്ള കൂടിക്കാഴ്ചയുടെ കുറ്റം മുഖ്യമന്ത്രി…
Read More » -
Health
മൊബൈല്‍ ഫോണ്‍ തലയിലെ ക്യാന്‍സറിന് കാരണമാകില്ല, പുതിയ പഠനം
പൊതുവെ കുട്ടികളെ മാതാപിതാക്കള്‍ പറഞ്ഞ് പേടിപ്പിച്ചിരുന്ന കാര്യമാണ് മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ വരുമെന്നത്. എന്നാല്‍ ഇതിന് തെളിവില്ലെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം, മൊബൈല്‍ ഫോണിന്റെ ഉപയോഗം തലച്ചോറിലെയും തലയിലെയും ക്യാന്‍സറിന് കാരണമാകില്ലെന്ന് തെളിഞ്ഞു. വര്‍ഷങ്ങളായി മൊബൈല്‍ ഉപയോഗം ഉണ്ടായിരുന്നവരിലും ഗ്ലിയോമ, ഉമിനീര്‍ ഗ്രന്ഥി മുഴകള്‍ തുടങ്ങിയ ക്യാന്‍സറുകളുടെ അപകടസാധ്യത വര്‍ദ്ധിക്കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. ബ്രെയിന്‍ ക്യാന്‍സറോ തലയിലും കഴുത്തിലെയും മറ്റ് ക്യാന്‍സറുകള്‍ക്ക് മൊബൈല്‍ ഫോണുമായി ബന്ധമുണ്ടാക്കുന്ന യാതൊരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് പഠനത്തില്‍ പങ്കെടുത്ത കെന്‍ കരിപ്പിഡിസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗം കുതിച്ചുയര്‍ന്നിട്ടുണ്ടെങ്കിലും, ബ്രെയിന്‍ ട്യൂമര്‍ നിരക്കില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്‍സിയുടെ (അര്‍പന്‍സ) നേതൃത്വത്തിലുള്ള അവലോകനം ഈ വിഷയത്തെക്കുറിച്ചുള്ള 5,000-ത്തിലധികം പഠനങ്ങളാണ് പരിശോധിച്ചത്. റേഡിയോ തരംഗങ്ങള്‍ എന്നറിയപ്പെടുന്ന റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോമാഗ്‌നറ്റിക് റേഡിയേഷന്‍ പുറപ്പെടുവിക്കുന്ന…
Read More » -
LIFE
മനീഷയ്ക്ക് വേണ്ടി ഐശ്വര്യയെ ഉപേക്ഷിച്ച കാമുകന്‍; ഐശ്വര്യയുടെ പ്രണയലേഖനം പൊക്കി മനീഷ
ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ രണ്ടു പേരാണ് ഐശ്വര്യ റായും മനീഷ കൊയിരാളയും. എക്കാലത്തും ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന നിരവധി സിനിമകള്‍ സമ്മാനിച്ചവര്‍. ഓണ്‍ സ്‌ക്രീനില്‍ ഐശ്വര്യയും മനീഷയും ഒരുമിച്ചിട്ടില്ലെങ്കിലും ജീവിതത്തില്‍ ഇരുവര്‍ക്കും പലപ്പോഴും കണ്ടുമുട്ടേണ്ടി വന്നിട്ടുണ്ട്. ബോളിവുഡിലെ രണ്ട് ഐക്കണുകളായ മനീഷയും ഐശ്വര്യയും തമ്മിലുള്ള പിണക്കത്തിന്റെ കഥ സിനിമയേക്കാള്‍ നാടകീയമാണ്. മനീഷയുടെ കാമുകനുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു ഇരുവര്‍ക്കുമിടയിലെ വഴക്കിന്റെ കാരണം. 1994 ലാണ് സംഭവം നടക്കുന്നത്. ഐശ്വര്യയ്ക്ക് വേണ്ടി മോഡലായ രാജീവ് മുല്‍ചന്ദാനി മനീഷയെ ഉപേക്ഷിച്ചു എന്നാണ് പറയപ്പെടുന്നത്. അക്കാലത്തെ ഗോസിപ്പ് കോളങ്ങള്‍ ആഘോഷിച്ച വാര്‍ത്തയായിരുന്നു ഇത്. ഈ സംഭവം നടക്കുമ്പോള്‍ ഐശ്വര്യ ബോളിവുഡിലെത്തിയത് പോലുമുണ്ടായിരുന്നില്ല. മോഡല്‍ മാത്രമായിരുന്നു ഐശ്വര്യ.അതേസമയം, മനീഷ ബോളിവുഡിലെ മുന്‍നിര നായികനടിയാണ്. ഈ സംഭവത്തെക്കുറിച്ച് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് 1999 ല്‍ നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ മനസ് തുറക്കുന്നുണ്ട്. ‘1994 ന്റെ തുടക്കത്തില്‍ ഒരു പ്രമുഖ മാഗസിന്‍ ഒരു റെഡ് ഹോട്ട് സ്‌കൂപ്പുമായി എത്തി. രാജീവ് മനീഷയ്ക്ക്…
Read More » -
Crime
സയനൈഡ് നല്‍കി കൊന്നത് നാലുപേരെ; ആന്ധ്രയില്‍ പരമ്പര കൊലയാളികളായ സ്ത്രീകള്‍ പിടിയില്‍
അമരാവതി: അപരിചിതരുമായി ചങ്ങാത്തം കൂടിയ ശേഷം അവര്‍ക്ക് സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കിയ ശേഷം സ്വര്‍ണവും പണവും കവരുന്ന സീരിയല്‍ കില്ലര്‍മാരായ സ്ത്രീകള്‍ പിടിയില്‍. ആന്ധ്രാപ്രദേശിലെ തെനാലിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുല്‍റ രമണമ്മ എന്നീ സ്ത്രീകളെയാണ് വ്യാഴാഴ്ച ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുമായി പരിചയപ്പെടുന്നവര്‍ പാനീയങ്ങള്‍ കഴിക്കുന്നതോടെ തല്‍ക്ഷണം മരിക്കുകയും ഈ തക്കം നോത്തി വിലപിടിപ്പുള്ള മോഷ്ടിക്കുകയുമാണ് സ്ത്രീകളുടെ രീതി. ഈ വര്‍ഷം ജൂണില്‍ നാഗൂര്‍ ബി എന്ന സ്ത്രീയെ സീരിയല്‍ കില്ലര്‍മാര്‍ കൊലപ്പെടുത്തിയതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്. നാലുപേരെ ഇതിനോടകം കൊലപ്പെടുത്തിയിട്ടുണ്ട്. രണ്ടുപേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പിടിയിലായ മഡിയാല വെങ്കിടേശ്വരി എന്ന 32കാരി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. തെനാലിയില്‍ നാല് വര്‍ഷത്തോളം സന്നദ്ധപ്രവര്‍ത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇവരുടെ കയ്യില്‍ നിന്നും സയനൈഡും മറ്റ് തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. യുവതികള്‍ കുറ്റം സമ്മതിച്ചതായി…
Read More » -
Kerala
എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് ബന്ധത്തില്‍ ഇടഞ്ഞ് സിപിഐ; എന്ത് ഉത്തരവാദിത്തമെന്ന് ഗോവിന്ദന്‍
തിരുവനന്തപുരം: ആര്‍എസ്എസ് നേതാവും എഡിജിപിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ”എല്‍ഡിഎഫ് ചെലവില്‍ ഒരു ഉദ്യോഗസ്ഥാനും അങ്ങനെ ചര്‍ച്ച നടത്തേണ്ട. വിജ്ഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം എന്ത് വിജ്ഞാനം പങ്കുവയ്ക്കാനാണോ എഡിജിപി പോയത്? കൂടിക്കാഴ്ചയുടെ വിവരം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണം. ആര്‍എസ്എസിനും എല്‍ഡിഎഫിനുമിടയില്‍ ഒരു ആശയ ചര്‍ച്ചയുമില്ല. എഡിജിപിയും ആഎസ്എസ് നേതാവും ഇടതു ചെലവില്‍ ചര്‍ച്ച നടത്തേണ്ട. ഇക്കാര്യത്തില്‍ അന്വേഷണം വേണം.” ബിനോയ് വിശ്വം പറഞ്ഞു. കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗൗരവതരമെന്ന് തൃശൂരിലെ സിപിഐ സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറും പറഞ്ഞു. എഡിജിപി-ആര്‍എസ്എസ് നേതാവിനെ കണ്ടെന്നത് നിലവില്‍ വാര്‍ത്തയാണ്. വസ്തുത എന്തെന്ന് പുറത്തുവന്നിട്ടില്ല. അത്തരത്തില്‍ കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗുരുതരമായ കാര്യമാണ്. ആ കൂടിക്കാഴ്ചക്ക് തൃശൂര്‍ പൂരം കലക്കലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് മാധ്യമങ്ങളാണ്. അങ്ങനെയെങ്കില്‍ തൃശൂര്‍ പൂരം കലക്കിയ ഒരു കക്ഷി ആര്‍എസ്എസാണ് എന്ന് ഉറപ്പിക്കാം. വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഇത് ഗൗരവകരമായ കാര്യമാണ്. അന്വേഷണം വേണം.…
Read More »