LIFELife Style

മനീഷയ്ക്ക് വേണ്ടി ഐശ്വര്യയെ ഉപേക്ഷിച്ച കാമുകന്‍; ഐശ്വര്യയുടെ പ്രണയലേഖനം പൊക്കി മനീഷ

ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ രണ്ടു പേരാണ് ഐശ്വര്യ റായും മനീഷ കൊയിരാളയും. എക്കാലത്തും ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന നിരവധി സിനിമകള്‍ സമ്മാനിച്ചവര്‍. ഓണ്‍ സ്‌ക്രീനില്‍ ഐശ്വര്യയും മനീഷയും ഒരുമിച്ചിട്ടില്ലെങ്കിലും ജീവിതത്തില്‍ ഇരുവര്‍ക്കും പലപ്പോഴും കണ്ടുമുട്ടേണ്ടി വന്നിട്ടുണ്ട്. ബോളിവുഡിലെ രണ്ട് ഐക്കണുകളായ മനീഷയും ഐശ്വര്യയും തമ്മിലുള്ള പിണക്കത്തിന്റെ കഥ സിനിമയേക്കാള്‍ നാടകീയമാണ്.

മനീഷയുടെ കാമുകനുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു ഇരുവര്‍ക്കുമിടയിലെ വഴക്കിന്റെ കാരണം. 1994 ലാണ് സംഭവം നടക്കുന്നത്. ഐശ്വര്യയ്ക്ക് വേണ്ടി മോഡലായ രാജീവ് മുല്‍ചന്ദാനി മനീഷയെ ഉപേക്ഷിച്ചു എന്നാണ് പറയപ്പെടുന്നത്. അക്കാലത്തെ ഗോസിപ്പ് കോളങ്ങള്‍ ആഘോഷിച്ച വാര്‍ത്തയായിരുന്നു ഇത്. ഈ സംഭവം നടക്കുമ്പോള്‍ ഐശ്വര്യ ബോളിവുഡിലെത്തിയത് പോലുമുണ്ടായിരുന്നില്ല. മോഡല്‍ മാത്രമായിരുന്നു ഐശ്വര്യ.അതേസമയം, മനീഷ ബോളിവുഡിലെ മുന്‍നിര നായികനടിയാണ്.

Signature-ad

ഈ സംഭവത്തെക്കുറിച്ച് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് 1999 ല്‍ നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ മനസ് തുറക്കുന്നുണ്ട്. ‘1994 ന്റെ തുടക്കത്തില്‍ ഒരു പ്രമുഖ മാഗസിന്‍ ഒരു റെഡ് ഹോട്ട് സ്‌കൂപ്പുമായി എത്തി. രാജീവ് മനീഷയ്ക്ക് വേണ്ടി എന്നെ ഉപേക്ഷിച്ചുവെന്നായിരുന്നു അവര്‍ എഴുതിയത്. ഇതറിഞ്ഞ നിമിഷം ഞാന്‍ രാജീവിനെ വിളിച്ചു. എന്താണ് ഇതെല്ലാം എന്നു ചോദിച്ചു. രാജീവ് എന്റെ നല്ല സുഹൃത്തായിരുന്നു. അതിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല. നിങ്ങളുടെ പ്രണയകഥയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. രണ്ട് മാസത്തിന് ശേഷം അവരുടെ ബന്ധം തകര്‍ന്നു. ഓരോ രണ്ട് മാസം കൂടുമ്പോഴും മനീഷ പ്രണയത്തിലാകുമായിരുന്നു,’ എന്നാണ് ഐശ്വര്യ അന്ന് പറഞ്ഞത്.

’95 ഞാന്‍ ബോംബെ സിനിമ കണ്ടു, അത് ഗംഭീരമാണെന്ന് തോന്നി. ഗംഭീരമാണെന്ന് തോന്നി. ഏപ്രില്‍ ഒന്നിനാണ് ഞാന്‍ മുംബൈയിലെത്തുന്നത്. യാദൃശ്ചികമായി രാജീവ് എന്നെ വിളിച്ചു. ആ സിനിമയില്‍ മനീഷ എത്ര നന്നായിരുന്നുവെന്ന് ഞാന്‍ രാജീവിനോട് പറയുകയായിരുന്നു. അവളെ അഭിനന്ദിക്കാനൊരു ബൊക്കെ അയക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. പൊട്ടിച്ചിരിച്ചു കൊണ്ട് നീ പത്രം വായിക്കാറില്ലേ എന്നായിരുന്നു രാജീവ് ചോദിച്ചത്. രാജീവ് എനിക്കെഴുതിയ ചില പ്രണയലേഖനങ്ങള്‍ താന്‍ കണ്ടെത്തിയതായി മനീഷ പറഞ്ഞെന്ന് രാജീവ് എന്നെ അറിയിച്ചു,’ എന്നും ഐശ്വര്യ പറഞ്ഞു.

അത് തന്നെ ഞെട്ടിക്കുന്നതായിരുന്നു. ആ ആര്‍ട്ടിക്കിളിന് എന്തെങ്കിലും ആധികാരികതയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അത് 94 ജൂലൈയില്‍ തന്നെ പുറത്ത് വരാതിരുന്നത് എന്ന് ഐശ്വര്യ ചോദിക്കുന്നുണ്ട്. അതാണ് അവളും രാജീവും പിരിയാനുള്ള കാരണമെങ്കില്‍ ഒമ്പത് മാസം കഴിഞ്ഞ ശേഷം മാത്രം പുറത്ത് വരുന്നത് എന്തുകൊണ്ടാണെന്നും ഐശ്വര്യ തുറന്നടിക്കുന്നുണ്ട്.

ഈ സംഭവങ്ങള്‍ തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്നും താന്‍ ദിവസങ്ങളോളം കരഞ്ഞെന്നും ഐശ്വര്യ റായ് അന്ന് പറയുന്നുണ്ട്. മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കി. ആരെങ്കിലും തന്റെ പേര് പറഞ്ഞാല്‍ അപ്പോള്‍ മനീഷയുടെ പേര് വരും, തിരിച്ചും അതുപോലെ സംഭവിക്കാറുണ്ടായിരുന്നെന്നും ഐശ്വര്യ പറയുന്നു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ വിഷയം പൊക്കി കൊണ്ടുവരുന്നു. ഇത് കേവലം ഒരു ബന്ധം നഷ്ടമായതിന്റെ പുറത്ത് ഉള്ളതല്ലെന്നും മറ്റെന്തൊക്കെയോ ആണെന്നും ഐശ്വര്യ പറയുന്നുണ്ട്.

എന്നാല്‍ കാലം മാറി, ഐശ്വര്യ ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നായികയായി മാറി. അതേസമയം, മനീഷ പിന്നീട് അഭിനയത്തില്‍ നിന്നും വിട്ടു നിന്നുവെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വന്നു. ഒടിടിയിലൂടെയായിരുന്നു മനീഷയുടെ തിരിച്ചുവരവ്. ഇരുവരും ഇപ്പോഴും അഭിനയത്തില്‍ സജീവമായുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: