Month: September 2024
-
India
വിജയ് നേതൃത്വം നൽകുന്ന ‘തമിഴ് വെട്രികഴകം’ തമിഴകം കീഴടക്കുമോ? നെഞ്ചിടിപ്പോടെ ഡി.എം.കെയും ബിജെപിയും
തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. രജിസ്റ്റർ ചെയ്ത പാർട്ടി എന്ന അംഗീകരം ലഭിച്ചതോടെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മൽസരിക്കുമെന്നു വിജയ് വ്യക്തമാക്കി. ഇതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിയൊഴുക്കിനും ധ്രുവീകരണത്തിനും സാധ്യതയേറി. വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയെ പരസ്യമായി എതിര്‍ക്കുന്നില്ലെങ്കിലും ഭരണകക്ഷിയായ ഡി.എം.കെ അണിയറയില്‍ എതിര്‍പ്പു ശക്തമാക്കിയിട്ടുണ്ട്. ഈ മാസം 23ന് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ പ്രഥമ ടി.വി.കെ സമ്മേളനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിനെതിരെ പൊലീസിനെ ഉപയോഗിച്ചു പാരപണിയുകയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍. പൊലീസ് അനുമതി കിട്ടാത്തതിനാലാണ് ടിവികെയുടെ സംസ്ഥാന സമ്മേളനം വൈകുന്നത്. അനുമതി തേടി നല്‍കിയ കത്ത് പല തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച് തീരുമാനമെടുക്കാതെ ഉരുണ്ടുകളിക്കുകയാണ് പൊലീസ്. എന്നാല്‍ ടിവികെ സമ്മേളനത്തിന് ആശംസ അറിയിച്ച് ഡിഎംകെ സഖ്യത്തിലുള്ള വിസികെ പാര്‍ട്ടി നേതാവ് തിരുമാളവന്‍ എംപി രംഗത്ത് വന്നത് ഡി.എം.കെയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ രണ്ട് ലോക്‌സഭ എംപിമാരുള്ള പ്രമുഖ ദളിത്…
Read More » -
Kerala
രൂക്ഷ വിമർശനം: തലസ്ഥാന നഗരിയിൽ 4 ദിവസം കുടിവെള്ളം മുടങ്ങി, ജനം നരകയാതനയിൽ; വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ
കഴിഞ്ഞ 4 ദിവസം കുടിവെള്ളം ലഭിക്കാതെ നരകയാതന അനുഭവിക്കുകയായിരുന്നു തിരുവനന്തപുരം നഗരത്തിലെ ജനങ്ങൾ. ഒടുവിൽ പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്നലെ അർദ്ധരാത്രിയോടെയാണ് ജലവിതരണം പുനഃരാരംഭിച്ചത്. ഈ അനാസ്ഥയെ ശക്തമായി വിമര്‍ശിച്ച് സി.പി.എം. എം.എല്‍.എയും കോര്‍പ്പറേഷന്‍ മുന്‍ മേയറുമായ വി.കെ പ്രശാന്ത് രംഗത്തു വന്നു. മന്ത്രി വി.ശിവൻകുട്ടിയും ഉദ്യോഗസ്ഥരുടെ അനാസ്ഥയെ വിമർശിച്ചു. ജലവിതരണം വൈകിയപ്പോൾ പകരം സംവിധാനം ഒരുക്കാതിരുന്നത് എന്തു കൊണ്ടാണെന്നു ശിവൻകുട്ടി ചോദിച്ചു. ജനങ്ങൾക്ക് ശുദ്ധജലം വിതരണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർ ജോലി മതിയാക്കി പോകണമെന്ന് ആന്റണി രാജു എംഎൽഎ പറഞ്ഞു. ‘ഇതുവരേയും നഗരത്തില്‍ ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. വാട്ടര്‍ അതോറിറ്റി മുന്‍കൂര്‍ ധാരണയില്ലാതെ കൈകാര്യം ചെയ്തു’ എന്ന് മന്ത്രി വിളിച്ച യോഗത്തിലും വി.കെ പ്രശാന്ത് എം.എല്‍ എ വിമര്‍ശിച്ചു. നേമത്ത് നടക്കുന്ന പ്രവൃത്തിക്ക് നഗരമാകെ വെള്ളം കിട്ടാത്ത അവസ്ഥ എങ്ങനെ വന്നുവെന്നത് പരിശോധിക്കണം. യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ലെന്നും വി.കെ പ്രശാന്ത് ചൂണ്ടിക്കാട്ടി. ‘ഇങ്ങനെയൊരു…
Read More » -
Kerala
മമ്മൂട്ടിയുടെ 2 ചിത്രങ്ങൾ, ‘പാലേരി മാണിക്യ’വും ‘വല്യേട്ട’നും നൂതന സാങ്കേതിക വിദ്യകളോടെ വീണ്ടും തിയേറ്ററുകളിലേക്ക്
മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘വല്യേട്ടൻ’ 25 വർഷങ്ങൾക്കു ശേഷവും അതുല്യ പ്രകടനം കൊണ്ട് മമ്മൂട്ടി മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ ‘പാലേരി മാണിക്യം’ 15 വർഷങ്ങൾക്കു ശേഷവും തീയേറ്ററുകളിലെത്തുന്നു. സെപ്റ്റംബർ 20 നാണ് ‘പാലേരി മാണിക്യം’ എത്തുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ഈ ചിത്രം 4 കെ അറ്റ്മോസ് സാങ്കേതിക വിദ്യയിൽ പുനർനിർമ്മിച്ച് പ്രദർശിപ്പിക്കുന്നത് പ്രേക്ഷകർക്ക് അവിസ്മരണീയ കാഴ്ചയാകും. 2009-ൽ പുറത്തിറങ്ങിയ ‘പാലേരി മാണിക്യം’ സംസ്ഥാന അവാർഡുകൾ നേടി മലയാള സിനിമയിൽ ചരിത്രം രചിച്ചിരുന്നു. മമ്മൂട്ടി 3 വ്യത്യസ്ത കഥാപാത്രങ്ങളെ അതിമനോഹരമായി അവതരിപ്പിച്ചു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയതോടെ മമ്മൂട്ടിയുടെ അഭിനയ പ്രതിഭയ്ക്ക് മറ്റൊരു തെളിവായി. മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും ഈ ചിത്രത്തിലൂടെ കരസ്ഥമാക്കി. മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ എന്നിവരടക്കമുള്ള പ്രമുഖ താരനിരയാണ്…
Read More » -
Kerala
നടൻ വിനായകൻ ഹൈദരാബാദ് എയർപോർട്ടിൽ മദ്യപിച്ച് ബഹളം വച്ചു, അറസ്റ്റു ചെയ്ത് ജാമ്യത്തിൽവിട്ടു
നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽവിട്ടു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതര്‍ക്കമാണ് നടപടിക്ക് കാരണം. വാക്കു തർക്കത്തിലേക്ക് നയിച്ച വിഷയം വ്യക്തമല്ല. സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റര്‍ ചെയ്ത ഹൈദരാബാദ് പോലീസ്, താരത്തെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. മദ്യപിച്ച് ബഹളമുണ്ടാക്കല്‍, പൊതുസ്ഥലത്ത് മോശമായി പെരുമാറല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വിനായകനെ കേരളത്തിലേക്ക് തിരിച്ചയച്ചെന്ന് പോലീസ് അറിയിച്ചു. ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വിനായകന്‍ ബഹളമുണ്ടാക്കി എന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നാണ് സി.ഐ.എസ്.എഫ് ഇടപെട്ടതും താരത്തെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയത്. വിനായകൻ ശനിയാഴ്ച ഉച്ചയ്ക്കാണ് കൊച്ചി വിമാനത്താവളത്തിൽനിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദിൽ നിന്നായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥരുമായി വാക്കു തർക്കമുണ്ടായി. പിന്നാലെയാണ് വിനായകനെതിരെ കേസെടുത്തത്. വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചു എന്ന് വിനായകന്‍ ആരോപിച്ചു. കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ തെളിവുണ്ടെന്നും അദ്ദേഹം…
Read More » -
Fiction
പരിമിതികളെക്കുറിച്ച് പരിതപിക്കാതെ ലഭ്യമായതിൽ തൃപ്തിപ്പെടാൻ ശീലിക്കൂ
വെളിച്ചം സ്വന്തം വീട്ടില്‍ ഒട്ടും ഇടമില്ല എന്നതായിരുന്നു അയാളുടെ പരാതി. അച്ഛനും അമ്മയ്ക്കും ഭാര്യക്കും രണ്ട് കുട്ടികള്‍ക്കും കൂടി താമസിക്കാനുളള സ്ഥലമില്ല. അയാള്‍ പരാതിയുമായി ഗുരുവിനടുത്തെത്തി. ഗുരു പറഞ്ഞു: “ഞാന്‍ നിങ്ങളുടെ വീടിനെ വലുതാക്കാന്‍ സഹായിക്കാം. പക്ഷേ, ഞാന്‍ പറയുന്നത് പോലെ തന്നെ നിങ്ങള്‍ ചെയ്യണം.” അയാള്‍ സമ്മതിച്ചു. “നിങ്ങളുടെ കോഴികളെക്കൂടി വീടിനകത്തേക്ക് കൊണ്ടുപോകൂ…” അല്‍പം മടിയോടെയാണെങ്കിലും അയാള്‍ ആ നിർദ്ദേശം അനുസരിച്ചു. പിറ്റേദിവസം അയാള്‍ ഗുരുവിനോട് പറഞ്ഞു: “വീട്ടില്‍ ആകെ പ്രശ്‌നങ്ങളാണ്…” അപ്പോള്‍ ഗുരു പറഞ്ഞു: ”ശരി, എങ്കില്‍ ആടുകളെ കൂടി വീടിനകത്ത് കെട്ടൂ… ” അങ്ങനെ ചെയ്തതിന്റെ പിറ്റേ ദിവസം അയാള്‍ ഗുരുവിനോടു പറഞ്ഞു: “എനിക്ക് ഭ്രാന്താണെന്ന് വീട്ടുകാര്‍ പറയുന്നു…” പക്ഷേ, പശുവിനെകൂടി അകത്ത് കെട്ടാനായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. പാതി മനസ്സോടെ അയാള്‍ അപ്രകാരം ചെയ്തു. പിറ്റേ ദിവസം പരാതികളുമായി ഗ എത്തിയ അയാളോട് ഗുരു പറഞ്ഞു: “ഇനി മൃഗങ്ങളെയെല്ലാം വീടിന് പുറത്താക്കൂ…” അന്ന് വൈകുന്നേരം അയാള്‍ മടങ്ങിവന്ന്…
Read More » -
Crime
മയക്കുമരുന്ന് നല്‍കി ഭാര്യയെ ഉറക്കിയശേഷം, അപരിചിതരെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യിക്കും; 9 വര്‍ഷം നീണ്ട പീഡനപരമ്പരയില്‍ 50 ലധികം പ്രതികള്‍! കഥയല്ലിത് ജീവിതം
പാരീസ്: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഒരു സ്ത്രീപീഡനക്കേസിലൂടെയാണ് ഫ്രാന്‍സ് ഇപ്പോള്‍ കടന്നുപോകുന്നത്. ഒന്നും രണ്ടും വര്‍ഷമല്ല, തുടര്‍ച്ചയായ 9 വര്‍ഷമാണ് ഒരു സ്ത്രീ 50ഓളം പേരാല്‍ റേപ്പ് ചെയ്തത്. അതിന് കൂട്ടുനിന്നത് ആവട്ടെ സ്വന്തം ഭര്‍ത്താവും! ഭാര്യക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം അന്യപുരുഷന്മാരെ വീട്ടില്‍ വിളിച്ചുവരുത്തി, പീഡിപ്പിക്കാന്‍ ഭര്‍ത്താവ് ഒത്താശ ചെയ്യുകയായിരുന്നു. എന്നിട്ട് അതിന്റെ വീഡിയോ ചിത്രീകരിച്ച് കാണുകയായിരുന്നു ഈ സൈക്കോ ഭര്‍ത്താവിന്റെ രീതിയെന്ന് ദ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഗിസെലെ പെലിക്കോട്ട് എന്ന 71 കാരിയായ, മൂന്ന് മുതിര്‍ന്ന കുട്ടികളുടെ അമ്മയാണ്, ലോക ചരിത്രത്തില്‍ സമാനകളില്ലാത്ത പീഡനത്തിന് ഇരയായത്. ഇവരുടെ ഭര്‍ത്താവ്, ഡൊമിനിക് പെലിക്കോട്ട് (71) അടക്കം 50 ഓളം പേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കേസ് വന്നപ്പോള്‍ മക്കള്‍ ഒന്നടങ്കം അമ്മക്ക് ഒപ്പം നിന്നു. പണത്തിനുവേണ്ടിയല്ല, ഡൊമനിക്ക് പെലിക്കോട്ട് ഇത് ചെയ്തത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡ്രഗ് അഡിക്റ്റായ ഒരു സെക്‌സ് സൈക്കോയാണ് ഇയാള്‍ എന്നാണ്…
Read More » -
Kerala
വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി- ഡിജിപി അസാധാരണ കൂടിക്കാഴ്ച; എഡിജിപി അജിത് കുമാര്‍ നാല് ദിവസത്തെ അവധിയില്‍
തിരുവനന്തപുരം: പൊലീസ് തലപ്പത്തെ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും തമ്മില്‍ അസാധാരണ കൂടിക്കാഴ്ച. ശനി രാത്രി ഏഴരയോടെ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. എഡിജിപി എം.ആര്‍ അജിത്കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. അജിത്കുമാറിനെതിരെയടക്കമുള്ള പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങളില്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചു. ഇവ പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍. കൊലപാതകം, സ്വര്‍ണക്കടത്ത് കേസില്‍ പങ്ക്, മരംമുറി കേസില്‍ പങ്ക്, വ്യവസായി മാമിയുടെ തിരോധാനക്കേസില്‍ പങ്ക് തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും അന്‍വര്‍ ഉയര്‍ത്തിയത്. ഇതില്‍ ‘മാമി’ തിരോധാനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിനാല്‍ ക്രൈംബ്രാഞ്ച് മേധാവിയെയും കൂടിക്കാഴ്ചയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്ന് മുഖ്യമന്ത്രി ചോദിച്ചറിയുകയും ചെയ്തു. നാളെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുക. സാധാരണഗതിയില്‍ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ പോയാണ് ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താറുള്ളത്. എന്നാല്‍, ഡിജിപിയെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിക്കുകയായിരുന്നു.…
Read More » -
Kerala
”ഉന്നത പൊലീസുകാരടക്കം കാമഭ്രാന്തന്‍മാര്‍, സ്വര്‍ണക്കടത്ത് പ്രതികളായ സ്ത്രീകളെ രതിവൈകൃതത്തിന് ഇരയാക്കി; ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ പുറത്തുവരും”
മലപ്പുറം: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. ഉന്നതപൊലീസുകാരടക്കം പലരും കാമഭ്രാന്തന്‍മാരാണെന്ന് അന്‍വര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് വരാനുള്ളതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഈ പറയുന്ന പൊലീസ് ക്രിമിനല്‍ സംഘം ഒരുപാട് സ്ത്രീകളെ പലരീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. കരിയര്‍മാരായി സ്വര്‍ണം കൊണ്ടുവന്ന സ്ത്രീകളുടെ കാര്യം എടുക്കാനില്ല. വേട്ടനായ്ക്കളെപ്പോലെ അവരുടെ പിന്നാലെയാണ്. കാമഭ്രാന്തന്‍മാരാണ്. കേരളം കേള്‍ക്കാന്‍ പോകുകയാണ്. അത്രയും വൃത്തികെട്ട നെട്ടോറിയസ്സാണ്. അതിലപ്പുറം ഒരു ഇംഗ്ലീഷ് വാക്ക് പറയാന്‍ ഇല്ല. പല സ്ത്രീകള്‍ക്കും പുറത്തേക്ക് വരാന്‍ ധൈര്യമില്ല. ഇവരെ ലൈംഗികമായ ചൂഷണം ചെയ്തുവെന്ന് മാത്രമല്ല, വൈകൃതമായ ലൈംഗിക ചൂഷണമാണ് നടത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് നടത്തിയത്. ഇരയാക്കപ്പെട്ട സ്ത്രീകള്‍ ഇക്കാര്യം പുറത്തുപറയണം. അവര്‍ക്ക് പിന്തുണയായി മുഖ്യമന്ത്രിയും ഇടതുപക്ഷവും ഉണ്ട്. നിങ്ങള്‍ക്ക് സംരക്ഷണം കിട്ടും. ഇവിടെ കുറ്റം ചെയ്യുന്നത് ഐപിഎസ് ഉദ്യോസ്ഥരും ഉന്നത പൊലീസുകാരുമാണ്’ അന്‍വര്‍ പറഞ്ഞു. വിഡി സതീശനെതിരെയും അന്‍വര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. പൂരം കലക്കാന്‍ ഗൂഢാലോചന…
Read More » -
Crime
ഭക്ഷണം നിഷേധിച്ചു; മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഹോട്ടലിലേക്ക് ലോറി ഇടിച്ചുകയറ്റി
മുംബൈ: ഭക്ഷണം നിഷേധിച്ചെന്നാരോപിച്ച് മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഹോട്ടല്‍ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റി. മഹാരാഷ്ട്രയിലെ പുണെയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ലോറി ഡ്രൈവറുടെ പരാക്രമം. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സോളാപുരില്‍നിന്ന് പുണെയിലേക്കുള്ള യാത്രയ്ക്കിടെയാണ് ലോറി ഡ്രൈവര്‍ ‘ഗോകുല്‍’ എന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി കയറിയത്. എന്നാല്‍, ഹോട്ടലുടമ ഇയാള്‍ക്ക് ഭക്ഷണം നല്‍കാന്‍ വിസമ്മതിച്ചെന്നാണ് ആരോപണം. ഇതോടെ മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ലോറിയില്‍ തിരികെകയറുകയും ഹോട്ടല്‍ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റുകയുമായിരുന്നു. ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലും ഇയാള്‍ ലോറിയിടിപ്പിച്ചു. ഇതിനിടെ സമീപത്തുണ്ടായിരുന്നവര്‍ ലോറിക്ക് നേരേ കല്ലെറിഞ്ഞും ബഹളംവെച്ചും ഡ്രൈവറെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ മുന്നോട്ടുപോകാന്‍ കഴിയാതായതോടെയാണ് ഡ്രൈവര്‍ ലോറി നിര്‍ത്തിയത്. ഇയാളെ പിന്നീട് പോലീസെത്തി അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Read More »