ഹൈദരാബാദ്: നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍വിട്ടു. വിമാനത്താവളത്തില്‍ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കല്‍, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകള്‍ പ്രകാരം വിനായകനെതിരെ കേസെടുത്ത പൊലീസ്, അറസ്റ്റു രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
വിനായകന്‍ ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചി വിമാനത്താവളത്തില്‍നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദില്‍നിന്നായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് ഉദ്യോഗസ്ഥരുമായി വാക്കു തര്‍ക്കമുണ്ടായി. പിന്നാലെയാണ് വിനായകനെതിരെ കേസെടുത്തത്. വാക്കു തര്‍ക്കത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി വിനായകന്‍ ആരോപിച്ചു. കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസി ടിവി ദൃശ്യങ്ങളില്‍ തെളിവുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.