Month: September 2024
-
Kerala
റാം മാധവും എഡിജിപിയും തമ്മിലുള്ള കൂടിക്കാഴ്ച; മൂന്നാമന്റെ പേര് പുറത്തുവന്നാല്‍ ഞെട്ടുമെന്ന് സതീശന്‍
കോഴിക്കോട്: ആര്‍എസ്എസ് നേതാവ് റാം മാധവും എഡിജിപി എംആര്‍ അജിത് കുമാറുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിസിനസുകാര്‍ മാത്രമല്ല, മന്ത്രിസഭയിലെ ഒരു ഉന്നതന്‍ കൂടി കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നെന്നും സതീശന്‍ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു വിഡി സതീശന്‍ ഇരുവരുമായുള്ള കൂടിക്കാഴ്ചയില്‍ ആരൊക്കെ പങ്കെടുത്തുവെന്ന് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു കോക്കസ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കോക്കസില്‍ മന്ത്രിസഭയിലെ ഒരു ഉന്നതനും ഭാഗമാണ്. പത്തുദിവസത്തിലേറെയായി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ് ഭരണകക്ഷി എംഎല്‍എ അന്‍വര്‍ വെല്ലുവിളിക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ പോലും ഇങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല. അന്‍വര്‍ പറയുന്നത് തെറ്റാണെങ്കില്‍ അയാള്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. അന്‍വര്‍ മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ വേണ്ടിയാണ് തന്റെ പേര് ഇടയ്ക്കിടെ പറയുന്നതെന്ന് സതീശന്‍ പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങളെ കാണാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടമാണെന്നും ഭീരുത്വമാണെന്നും സതീശന്‍ പറഞ്ഞു. എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച…
Read More » -
Kerala
ഡിജിപിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; ഒപ്പം ഇന്റലിജന്‍സ് മേധാവിയും
തിരുവനന്തപുരം: ഡിജിപി ദര്‍വേശ് സാഹേബും ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച. സെക്രട്ടറിയേറ്റിലെ ഓഫീസിലായിരുന്നു യോ?ഗം. പതിവ് കൂടിക്കാഴ്ചയുടെ ഭാഗമായിട്ടാണ് യോ?ഗം ചേര്‍ന്നതെന്നാണ് വിവരം. ശനിയാഴ്ച രാത്രിയും ഡിജിപിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.ജി.പി. എച്ച്. വെങ്കിടേഷും അന്ന് ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നതിനിടെ അവധിയില്‍പ്പോകാന്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അജിത്കുമാറിനെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് ആദ്യം നിര്‍ദേശിച്ചതെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.
Read More » -
Kerala
ഓസ്‌ട്രേലിയക്ക് പാലാക്കാരന്‍ മന്ത്രി; ജിന്‍സണ്‍ ചാള്‍സ്, ആന്റോ ആന്റണി എം.പിയുടെ സഹോദരപുത്രന്‍
സിഡ്‌നി: ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ അംഗമായി മലയാളി. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് പാലാ മൂന്നിലവ് സ്വദേശി ജിന്‍സണ്‍ ചാള്‍സ് ഇടം നേടിയത് കായികം കല സാംസ്‌കാരികം യുവജനക്ഷേമം എന്നീവകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ് ലഭിച്ചത് . ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരിന്ത്യാക്കാരന്‍ ഇടം നേടുന്നു എന്ന പ്രത്യേകതയും ജിന്‍സണ്‍ ചാള്‍സിന്റെ നേട്ടത്തിനുണ്ട്. ആന്റോ ആന്റണി എം.പി യുടെ സഹോദരപുത്രനായ ജിന്‍സണ്‍ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആയാണ് മല്‍സരിച്ചത്. നഴ്‌സിങ് ജോലിക്കായി 2011ല്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ഇദ്ദേഹം നോര്‍ത്ത് ടെറിട്ടറി സര്‍ക്കാരിന്റെ ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍ ആയും സേവനമനുഷ്ഠിക്കുന്നു. ഓസ്‌ട്രേലിയയിലെ മറ്റുചില സംസ്ഥാനങ്ങളില്‍ മലയാളികള്‍ മല്‍സരിച്ചിരുന്നെങ്കിലും ജിന്‍സണ്‍ ചാള്‍സ് മാത്രമാണ് വിജയിച്ചത്. പ്രവാസി മലയാളികള്‍ക്കായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ രാജഗിരി ഹോസ്പിറ്റലുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഫാമിലി കണക്റ്റ് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആണ് ജിന്‍സണ്‍ ആന്റോ ചാള്‍സ്.
Read More » -
India
ഹരിയാനയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന വൈസ് പ്രസിഡന്റ് േകാണ്‍ഗ്രസില്‍
ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നതിനു പിന്നാലെ ആഭ്യന്തര കലഹം രൂക്ഷമായ ഹരിയാന ബിജെപിയില്‍ കൊഴിഞ്ഞുപോക്കുകള്‍ തുടരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റും ഗുരുഗ്രാമില്‍ നിന്നുള്ള ബ്രാഹ്‌മണ സമുദായ നേതാവുമായ ജി.എല്‍ ശര്‍മ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത് കനത്ത തിരിച്ചടിയായി. ബിജെപി വിട്ട ശര്‍മ ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശര്‍മയ്ക്കൊപ്പം 250-ലധികം ഭാരവാഹികളും ബി.ജെ.പിയിലെയും മറ്റ് വിവിധ സംഘടനകളിലെയും ആയിരക്കണക്കിന് പ്രവര്‍ത്തകരും കോണ്‍ഗ്രസ് അംഗത്വമെടുത്തു. ഹരിയാന സര്‍ക്കാരില്‍ ക്ഷീരവികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായും ശര്‍മ പ്രവര്‍ത്തിച്ചിരുന്നു. ഒക്ടോബര്‍ 5നാണ് ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. കഴിഞ്ഞ ബുധനാഴ്ചയാണ് ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടത്. 67 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ നിന്ന് ഒമ്പത് സിറ്റിംഗ് എംഎല്‍എമാരെ ബിജെപി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുകള്‍ ഉയര്‍ന്നത്. ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി രഞ്ജിത്ത് സിങ് ചൗട്ടാല മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് ദിവസത്തിനിടെ 20ലേറെ നേതാക്കളാണ് പാര്‍ട്ടി…
Read More » -
Kerala
ബെവ്‌കോയില്‍ ഒരു ലക്ഷം രൂപ ബോണസ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,000 കൂടുതല്‍, ശുപാര്‍ശ
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ് നല്‍കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കഴിഞ്ഞവര്‍ഷം ജീവനക്കാര്‍ക്ക് ബോണസായി നല്‍കിയത് 90000 രൂപയായിരുന്നു. അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാന്‍സും പെന്‍ഷന്‍കാരുടെ ഉത്സവബത്തയും ഇന്ന് മുതല്‍ വിതരണം ചെയ്യും. ബോണസ് 4,000 രൂപയും ഉത്സവബത്ത 2,750 രൂപയുമാണ്. പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപയാണു ലഭിക്കുക. 37,129 രൂപയോ അതില്‍ കുറവോ ആകെ ശമ്പളം വാങ്ങുന്നവര്‍ക്കാണ് 4,000 രൂപയുടെ ബോണസ് ലഭിക്കാന്‍ അര്‍ഹത. ബാക്കിയുള്ളവര്‍ക്ക് ഉത്സവബത്ത ലഭിക്കും. ലോട്ടറി ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും ഉത്സവബത്തയായി 7,000 രൂപ നല്‍കും. പെന്‍ഷന്‍കാര്‍ക്ക് 2,500 രൂപ നല്‍കും. കഴിഞ്ഞ വര്‍ഷം യഥാക്രമം 6,000 രൂപയും 2,000 രൂപയുമായിരുന്നു. 35,600 ഏജന്റുമാര്‍ക്കും 7,009 പെന്‍ഷന്‍കാര്‍ക്കുമാണു ലഭിക്കുക. കശുവണ്ടി തൊഴിലാളികള്‍ക്ക് 20% ബോണസും 10,500 രൂപ അഡ്വാന്‍സും നല്‍കും. മാസശമ്പളക്കാരായ ജീവനക്കാര്‍ക്ക് 3 മാസത്തെ ശമ്പളത്തിനു തൂല്യമായ തുക അഡ്വാന്‍സായി നല്‍കും.
Read More » -
NEWS
ഉറക്കത്തിനിടെ തൊണ്ടയില്‍ അസ്വസ്ഥത; 58-കാരന്റെ ശ്വസകോശത്തില്‍ പാറ്റയെ കണ്ടെത്തി
ബെയ് ജിങ്: 58-കാരന്റെ ശ്വസകോശത്തില്‍ നിന്ന് പാറ്റയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വായില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാറ്റയെ കണ്ടെത്തിയത്. ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലെ ഹൈകോ നഗരത്തിലാണ് സംഭവം. ഉറക്കത്തിനിടെ തൊണ്ടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് തൊണ്ടിയില്‍ നിന്ന് ഉള്ളിലേക്ക് എന്തോ ഒന്ന് നീങ്ങുന്നതായും ഇദ്ദേഹത്തിന് തോന്നി. ചുമച്ച് നോക്കിയെങ്കിലും പുറത്തേക്ക് ഒന്നും വരാത്തതിനെ തുടര്‍ന്ന് ഉറക്കം തുടര്‍ന്നു. എന്നാല്‍ മൂന്ന് ദിവസത്തിനുശേഷം ശ്വാസത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടു. പല്ലു തേക്കുകയും വായ കഴുകുകയും ചെയ്തിട്ടും ദുര്‍ഗന്ധത്തിന് മാറ്റമുണ്ടായില്ല. പിന്നീട് ചുമക്കുമ്പോള്‍ മഞ്ഞ നിറത്തിലുള്ള കഫം വരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഇയാള്‍ വൈദ്യസഹായം തേടി. തുടര്‍ന്ന് പ്രദേശത്തെ ഇ.എന്‍.ടി വിദഗ്ധനെ സന്ദര്‍ശിച്ചു. പരിശോധനയില്‍ ശ്വാസനാളത്തിന്റെ മുകള്‍ ഭാഗത്ത് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ ശ്വാസകോശ വിദഗ്ധന്‍ നടത്തിയ സി.ടി സ്‌കാനില്‍ ശ്വാസകോശത്തിന്റെ ഉള്ളില്‍ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഇദ്ദേഹത്തെ ബ്രോങ്കോസ്‌കോപ്പിക്ക് വിധേയനാക്കി. പരിശോധനയില്‍ ശ്വാസകോശത്തിനുള്ളിലെ കഫത്തിന്റെയുള്ളില്‍ കുടുങ്ങിക്കിടക്കുന്ന വസ്തു പാറ്റയാണെന്ന്…
Read More » -
Kerala
കേരളത്തില്‍ മഴ തുടരും; 7 ജില്ലകളില്‍ യെലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ മിക്കയിടത്തും ശക്തമായ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 7 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണു മുന്നറിയിപ്പ്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെലോ അലര്‍ട്ടാണ്. അടുത്ത മണിക്കൂറുകളില്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലും മഴയ്ക്ക് സാധ്യത.
Read More » -
Kerala
പിണക്കം തുടര്‍ന്ന് ഇ.പി; ചടയന്‍ അനുസ്മരണത്തില്‍ പങ്കെടുത്തില്ല
കണ്ണൂര്‍: പയ്യാമ്പലത്ത് നടക്കുന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ പങ്കെടുത്തില്ല. പുഷ്പ്പാര്‍ച്ചനയില്‍ പങ്കെടുക്കുമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ പത്രകുറിപ്പുണ്ടായിരുന്നതെങ്കിലും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാതെ മാറി നിന്നു. എന്നാല്‍, ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇതിന് ആയുര്‍വേദ ചികിത്സ നടക്കുന്നതായും ഇ.പി പാര്‍ട്ടിയെ അറിയിച്ചിരുന്നു. ആരോഗ്യപ്രശ്‌നം കാരണമാണ് പങ്കെടുക്കാത്തതെന്നാണ് ഇ.പിയുടെ വിശദീകരണം. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിലാണ് പരിപാടി നടക്കുന്നത്. അതേസമയം, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി കടുത്ത അതൃപ്തിയിലാണ്. അതിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനോ തയ്യാറായിട്ടില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയ ഇ പി, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അറിയിക്കാമെന്നും പറഞ്ഞിരുന്നു. ഇപി ജയരാജന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം പാര്‍ട്ടി നേതൃത്വത്തെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ഈ ആരോപണം ഉയര്‍ന്നത്. രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ലെന്നായിരുന്നു ഇ പി…
Read More » -
Kerala
പല്ലുതേയ്ക്കാനും കുളിക്കാനും വെള്ളമില്ലാതെ വധൂവരന്‍മാര്‍! വിവാഹനിശ്ചയ ചടങ്ങില്‍ കൈ കഴുകാന്‍ കുപ്പിവെള്ളം; മന്ത്രി മന്ദിരങ്ങളിലും എകെജി സെന്ററിലും വെള്ളം മുടങ്ങാത്തത് ആശ്വാസം
തിരുവനന്തപുരം: തലസ്ഥാനത്ത് നാലു ദിവസം നീണ്ടു നിന്ന ‘വെള്ള’പ്രതിസന്ധിയില്‍ പുലിവാല് പിടിച്ചത് വിവാഹ പാര്‍ട്ടിക്കാരാണ്. കല്യാണപ്പെണ്ണിനും ചെക്കനും പല്ലുതേയ്ക്കാനും കുളിക്കാനും പോലും വെളളം കിട്ടാത്ത അവസ്ഥയുണ്ടായി എന്നു പറഞ്ഞാല്‍ മൂക്കത്ത് വിരല്‍ വയ്ക്കരുത്. മറ്റൊരിടത്ത് വിവാഹസദ്യ കഴിഞ്ഞ് കൈകഴുകാന്‍ വെള്ളമില്ലാതെ് അഥിതികള്‍ മെഴുകേണ്ടി വന്ന അവസ്ഥയുമുണ്ടായി. ചിങ്ങത്തിലെ അവസാന ഞായറാഴ്ച, ഏറ്റവും ശുഭ മുഹൂര്‍ത്തം. ഗുരുവായൂരില്‍ റെക്കോര്‍ഡ് കല്യാണം നടന്ന ഇന്നലെ തിരുവനന്തപുരത്തും വിവാഹങ്ങള്‍ക്കു കുറവൊന്നുമുണ്ടായിരുന്നില്ല. പുലര്‍ച്ചെ വെള്ളമെത്തും എന്ന ജല അതോറിറ്റിയുടെ വാക്കും വിശ്വസിച്ചിരുന്ന കല്യാണ വീട്ടുകാരെല്ലാം പല്ലുതേയ്ക്കാന്‍പോലും വെള്ളമില്ലാതെ നെട്ടോട്ടമോടി. ”ഞങ്ങള്‍ കുളിച്ചില്ലെങ്കിലും കുഴപ്പമില്ല, പയ്യനും പെണ്ണും എന്തു ചെയ്യും” എന്നായിരുന്നു സങ്കടംപറച്ചില്‍. പുലര്‍ച്ചെ കല്യാണപ്പയ്യനും പെണ്ണിനും വെള്ളം ഒപ്പിക്കാന്‍ ബന്ധുക്കള്‍ പരക്കം പാഞ്ഞു. അങ്ങനെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മറക്കാനാവാത്ത അവിസ്മരണീയദിനമായി പല കല്യാണങ്ങളും മാറി. വെള്ളമില്ലാത്തതിന്റെ ബുദ്ധിമുട്ട് കല്യാണമണ്ഡപങ്ങളിലും ഉണ്ടായി. എംഎല്‍എയും തലസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങില്‍ അതിഥികള്‍ക്കു കൈ കഴുകാന്‍…
Read More »