Month: September 2024

  • Kerala

    വിഷ്ണുജിത്തിനെ ഊട്ടിയില്‍നിന്ന് കണ്ടെത്തി; കാണാതായത് വിവാഹത്തിന് 4 ദിവസം മുന്‍പ്

    മലപ്പുറം: വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടില്‍നിന്നു പോയതിനു പിന്നാലെ കാണാതായ മങ്കട പള്ളിപ്പുറം കുറന്തല വീട്ടില്‍ വിഷ്ണുജിത്തിനെ ഊട്ടിയില്‍നിന്നു കണ്ടെത്തി. തമിഴ്‌നാട് പൊലീസും മലപ്പുറം പൊലീസും ചേര്‍ന്നാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയതെന്ന് മലപ്പുറം എസ്പി എസ്. ശശിധരന്‍ പറഞ്ഞു. സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തില്‍ പോയതാണോയെന്നുള്ള കാര്യങ്ങള്‍ പരിശോധിച്ചശേഷം പറയാമെന്ന് എസ്പി അറിയിച്ചു. സുഹൃത്ത് ശരത്തിന്റെ കയ്യില്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയശേഷമാണ് പോയത്. ഈ മാസം 4നാണ് വിഷ്ണുജിത്തിനെ കാണാതായത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവര്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ഉടന്‍ തിരിച്ചുവരാമെന്നു പറഞ്ഞ് 4ന് രാവിലെയാണു വിഷ്ണുജിത്ത് വീട്ടില്‍നിന്നു പോയത്. വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും അതിനായി പാലക്കാട്ടു പോയതാണെന്നും പിന്നീട് വീട്ടില്‍ വിളിച്ചറിയിച്ചു. പാലക്കാട് കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്. പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടില്‍ തങ്ങിയ ശേഷം പിറ്റേന്നു വീട്ടിലെത്താമെന്നും രാത്രി എട്ടരയോടെ അമ്മയെ വിളിച്ചു പറഞ്ഞു.…

    Read More »
  • Kerala

    നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തുന്നു; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

    കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ചോദിച്ചപ്പോള്‍, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടിയെടുത്തോയെന്ന് കോടതി ചോദിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പൊതുവേദികള്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എ.ജി. അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു കോടതിയുടെ ചോദ്യം. എന്തുകൊണ്ടാണ് ഈ നിഷ്‌ക്രിയത്വമെന്നായിരുന്നു പിന്നാലെ ഹൈക്കോടതിയുടെ ചോദ്യം. വളരെ നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിച്ചതെന്ന ചോദിച്ച കോടതി, ഈ നിഷ്‌ക്രിയത്വം നീതീകരിക്കാനാവുന്നതാണോയെന്നും ആരാഞ്ഞു. എന്നാല്‍, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന നിര്‍ദേശമുണ്ടായതിനാലാണ് നടപടിയെടുക്കാത്തതെന്ന് എ.ജി. അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തിയെന്ന് കോടതി പറഞ്ഞു. 2021 ഫെബ്രുവരിയില്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും കോടതി വ്യക്തമാക്കി. പ്രത്യേക ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ മുദ്രവെച്ച കവറിലാണ്…

    Read More »
  • Kerala

    6 ദിവസമായി വെള്ളമില്ലാതെ തലസ്ഥാനത്തെ വീടുകള്‍; ഒറ്റപ്പെട്ട സംഭവമെന്ന് ജലഅതോറിറ്റി

    തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ ചില സ്ഥലങ്ങളില്‍ ആറാം ദിവസവും വെള്ളമെത്തിയില്ല. മേലാരന്നൂരിലാണ് വീടുകളില്‍ ഇതുവരെ വെള്ളം എത്താത്തത്. പൂജപ്പുര പൈ റോഡിലും വെള്ളമെത്തിയില്ല. കഴിഞ്ഞ ദിവസത്തെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട തകരാറല്ല ഒറ്റപ്പെട്ട സംഭവമാണെന്നാണ് ജലഅതോറിറ്റി പറയുന്നത്. പൈപ്പില്‍ വായുകയറി ബ്ലോക്ക് ആയതാകാമെന്നും പറയുന്നു. ഇവിടെ പൊതുടാപ്പില്‍നിന്നാണ് ആളുകള്‍ വെള്ളമെടുത്തു വീടുകളില്‍ ഉപയോഗിക്കുന്നത്. ആറുദിവസം പിന്നിട്ടിട്ടും പൂര്‍ണതോതില്‍ ജലവിതരണം നടത്താന്‍ ജല അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

    Read More »
  • India

    യെച്ചൂരിയുടെ നില ഗുരുതരം

    ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് 19നാണ് യെച്ചൂരിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

    Read More »
  • Kerala

    ദുരൂഹ‌ത: ഗര്‍ഭിണിയായ യുവതി  കാമുകന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ, നെറ്റിയിൽ ആഴത്തിൽ മുറിവ്

         ഗർഭിണിയായ യുവതിയെ കാമുകൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ കടയ്ക്കൽ കുമ്മിളിലാണ് സംഭവം. കുമ്മിൾ തൃക്കണ്ണാപുരം ഷഹാന മൻസിലിൽ ഫാത്തിമ (22)യെ  ആണ് സുഹൃത്തായ ദീപുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ 8നായിരുന്നു സംഭവം. ഫാത്തിമയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഫാത്തിമ ഭർത്താവുമായി പിണങ്ങിയ ശേഷം ഇടപ്പണ സ്വദേശി ദീപുവിനൊപ്പമാണ് ജീവിച്ചിരുന്നത്. ദീപുവിന്റെ ആദ്യവിവാഹത്തിലെ 5 വയസ്സുള്ള കുട്ടിയും ഫാത്തിമയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് ദീപുവും ഫാത്തിമയും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കടയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    വയനാട് പുനർനിർമ്മാണം: 9.26 ലക്ഷം രൂപ മുഖ്യമന്ത്രിക്കു കൈമാറി TVA ഗയിം ടീം (കേരള ഗയിമിംഗ് കമ്മ്യൂണിറ്റി)

    കേരള ഗയിമിംഗ് കമ്മ്യൂണിറ്റിയിൽ പോപ്പുലറായ TVA ടീമിലെ ഗയിം സ്ട്രീമേഴ്സും അവരുടെ ഫോളോവേർസും ചേർന്ന് സംഭരിച്ച 9,26,447 രൂപ വയനാട് പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകി. അജ്മൽ (TVA ബാബു നമ്പൂതിരി-TXA Gaming YT ചാനൽ), വിഘ്നേഷ് ജയൻ (TVA ബാലൻ കെ നായർ- Mallu Viner Gaming), TVA മോഡറേറ്റർ അജ്മൽ എന്നിവർ ആണ് മുഖ്യമന്ത്രിയ്ക്ക് ചെക്ക് കൈമാറിയത്. ഇന്നലെയാണ് ടി.വി.എ ഗയിം സ്ട്രീമേഴ്സ് മുഖ്യമന്ത്രിയ്ക്ക് തുക കൈമാറിയത്. 32 പേർ അടങ്ങുന്ന ടി.വി.എ ഗയിം ടീം ലീഡർ വാസു അണ്ണൻ (പരുന്ത് വാസു) എന്ന ദിലിൻ ദിനേശൻ തന്റെ ഈഗിൾ ഗെയിമിംഗ് എന്ന ചാനലിലൂടെ മൂന്നു മണിക്കൂർ നടത്തിയ ഒറ്റ ലൈവ് സ്ട്രീമിങ്ങിലൂടെ ആണ് 9,26,447 രൂപ സമാഹരിച്ചത്. തീർച്ചയായും ഇത് മാതൃകാപരവും അഭിനന്ദനീയവുമാണ്. ഗയിമിംഗ് രംഗം പുതിയ കാലഘട്ടത്തിൽ ഏറെ ശ്രദ്ധ നേടി കൊണ്ട് പോപ്പുലർ ആകുന്ന മറ്റൊരു വിനോദ മേഖലയാണ്. ടി.വി.എ ഗയിമിംഗ് കമ്മ്യൂണിറ്റിയിലെ ഗയിം…

    Read More »
  • Kerala

    കിടപ്പു രോഗിയായ വയോധികയുടെ 3 വർഷത്തെ പെൻഷൻ തട്ടിയെടുത്തു, ബാങ്ക് ജീവനക്കാരി അറസ്റ്റിൽ

        കൊട്ടാരക്കര: കിടപ്പു രോഗിയായ വയോധികയുടെ 3 വർഷത്തെ പെൻഷൻ തട്ടിയെടുത്ത ബാങ്കിലെ താൽകാലിക ജീവനക്കാരി അറസ്റ്റിൽ. ബാങ്ക് മാനേജരുടെയും വയോധികയുടെ ബന്ധുക്കളുടെയും പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരക്കര പുലമൺ ഇടക്കുന്നിൽ രജനി(35)യെ കൊട്ടാരക്കര പൊലിസ് അറസ്റ്റ് ചെയ്തത്. പുലമൺ സ്വദേശിയായ വയോധികയുടെ പേരിൽ ദേശസാൽകൃത ബാങ്കിലുള്ള സേവിങ്സ് അക്കൗണ്ടിൽ നിന്നും 2021 മുതൽ 2024 മാർച്ച് വരെ കാലത്ത് 28 തവണകളായി 2,40,000 രൂപ തട്ടിയെടുത്തതായി കണ്ടെത്തി. വയോധികയുടേതെന്ന പേരിൽ വ്യാജ വിരലടയാളം പതിച്ചായിരുന്നു തട്ടിപ്പ്. വർഷങ്ങളായി ബാങ്കിൽ താത്കാലിക ജീവനക്കാരിയായി പ്രവർത്തിച്ചിരുന്ന രജനി എല്ലാവരുടെയും വിശ്വാസ്യത നേടിയെടുത്തിരുന്നു. പണം പിൻവലിക്കൽ ഫോം കൊണ്ടുപോയി സ്വന്തം വിരലടയാളം പതിച്ചു നൽകുകയുമായിരുന്നു. വയോധികയുടെ ബന്ധു ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയതും പരാതി നൽകിയതും. എസ്.ഐ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് രജനിയെ അറസ്റ്റ് ചെയ്തത് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    ഇന്ന് നിർണായകം: ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം സർക്കാർ കോടതിയിൽ സമർപ്പിക്കും

        ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഇന്ന് സുപ്രധാന ദിനം. റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം മുദ്രവച്ച കവറിൽ സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും. റിപ്പോർട്ട് മുദ്രവച്ച കവറിൽ നൽകണമെന്നും സർക്കാരിന്റെ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഹേമാ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ബഞ്ചിൻ്റെ സിറ്റിംഗും ഇന്ന് നടക്കും. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, സി.എസ് സുധ എന്നിവരടങ്ങുന്നതാണ് പ്രത്യേക ബഞ്ച്. റിപ്പോർട്ടുമായി ബന്ധപ്പെട്ട 6 ഹർജികൾ ഇന്ന് പരിഗണിക്കും. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന, ലൈംഗിക അതിക്രമം നടത്തിയവർക്കെതിരെ ക്രിമിനൽ നടപടി ആരംഭിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു പായിച്ചറ നവാസ് നൽകിയ പൊതുതാൽപര്യ ഹർജി ഉൾപ്പെടെയാണു പ്രത്യേക ബെഞ്ച് പരിഗണിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ, റിപ്പോർട്ടിൽ പറയുന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വനിതാ അഭിഭാഷകരായ എ.ജന്നത്ത്, അമൃത പ്രേംജിത് എന്നിവർ…

    Read More »
  • Crime

    3 വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിം​ഗ് മെഷീനിൽ ഒളിപ്പിച്ചു, തമിഴ്നാട് തിരുനൽവേലിയിലാണ് സംഭവം

       ഞെട്ടിക്കുന്ന ഒരു നരഹത്യ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അരങ്ങേറി. 3 വയസുകാരനായ ബാലനെ നിഷ്ഠൂരം കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി വാഷിംഗ്‌ മെഷീനുള്ളിൽ ഒളിപ്പിച്ചു. വിഘ്‌നേഷ്- രമ്യ ദമ്പതികളുടെ മകൻ സഞ്ജയ്‌ ആണ്‌ കൊല്ലപ്പെട്ടത്. ഇവരുടെ രണ്ടാമത്തെ മകനാണ് സഞ്ജയ്. സംഭവത്തിൽ അയൽക്കാരിയായ തങ്കമ്മാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ 9.30ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. ഇവർ പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി പ്രദേശത്തെ വീടുകളിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ വാഷിംഗ്‌ മെഷീനുള്ളിൽ കണ്ടെത്തിയത്. പൊലീസ് വീടുകളിൽ പരിശോധന നടത്തിക്കൊണ്ടിരിക്കുമ്പോൾ തങ്കമ്മാൾ മറ്റൊരു വീട്ടിലേക്ക് ഓടിപ്പോകുന്നത് കാണാനിടയായി. ഇത് ശ്രദ്ധയിൽ പെട്ട പൊലീസ് സംശയം തോന്നി ഇവരുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം വാഷിം​ഗ് മെഷീനിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. ഇവരുടെ കുടുംബങ്ങൾ തമ്മിൽ വൈരാ​ഗ്യമുള്ളതായി സമീപവാസികൾ…

    Read More »
  • Crime

    ‘വീരപ്പന്‍’ പാസ്റ്റര്‍ ഒളിച്ചത് ബങ്കറില്‍; 75 ഏക്കറുള്ള ആസ്ഥാനം വളഞ്ഞ് 2000 പോലീസുകാര്‍, രണ്ടാഴ്ചയ്‌ക്കൊടുവില്‍ അറസ്റ്റ്

    മനില: ഫിലിപ്പീന്‍സിലെ പ്രമുഖ പാസ്റ്ററും ‘കിങ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്’ സ്ഥാപകനുമായ അപ്പോളോ ക്വിബ്ളോയി(74)യെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയിലേറെ നീണ്ട പോലീസ് നീക്കത്തിനൊടുവില്‍ ഞായറാഴ്ചയാണ് ദാവോയില്‍നിന്ന് അപ്പോളോ പിടിയിലായത്. അതേസമയം, 75 ഏക്കറോളംവരുന്ന ചര്‍ച്ച് ആസ്ഥാനം പോലീസ് വളഞ്ഞതിന് പിന്നാലെ ഇയാള്‍ കീഴടങ്ങിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്തതിനും മനുഷ്യക്കടത്തും ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അപ്പോളോ ക്വിബ്ളോയി. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ(എഫ്.ബി.ഐ) ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയില്‍ ഉള്‍പ്പെട്ട ക്രിമിനലുമാണ് ഇയാള്‍. അപ്പോളോയ്ക്കെതിരേ ലൈംഗിക കുറ്റകൃത്യങ്ങളും മനുഷ്യക്കടത്ത് കുറ്റവുമാണ് യു.എസില്‍ ചുമത്തിയിട്ടുള്ളത്. 12 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയെന്നും ഇവരെ ലൈംഗികമായി ചൂഷണംചെയ്തെന്നുമാണ് കേസ്. തന്റെ ‘പേഴ്സണല്‍ അസിസ്റ്റന്റ്’ ആയാണ് പെണ്‍കുട്ടികളെ ഇയാള്‍ ഒപ്പംകൂട്ടിയിരുന്നത്. എന്നാല്‍, ക്വിബ്ളോയിക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഇവരെ നിര്‍ബന്ധിച്ചിരുന്നതായാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ ഒട്ടേറെ പെണ്‍കുട്ടികളെ പാസ്റ്റര്‍ ചൂഷണംചെയ്തതായാണ് റിപ്പോര്‍ട്ട്. ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക് പുറമേ തന്റെ സഭാംഗങ്ങളെ കൃത്രിമമായി സംഘടിപ്പിച്ച വിസയില്‍ അമേരിക്കയിലേക്ക്…

    Read More »
Back to top button
error: