തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ് നല്‍കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കഴിഞ്ഞവര്‍ഷം ജീവനക്കാര്‍ക്ക് ബോണസായി നല്‍കിയത് 90000 രൂപയായിരുന്നു.
അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാന്‍സും പെന്‍ഷന്‍കാരുടെ ഉത്സവബത്തയും ഇന്ന് മുതല്‍ വിതരണം ചെയ്യും. ബോണസ് 4,000 രൂപയും ഉത്സവബത്ത 2,750 രൂപയുമാണ്. പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപയാണു ലഭിക്കുക. 37,129 രൂപയോ അതില്‍ കുറവോ ആകെ ശമ്പളം വാങ്ങുന്നവര്‍ക്കാണ് 4,000 രൂപയുടെ ബോണസ് ലഭിക്കാന്‍ അര്‍ഹത. ബാക്കിയുള്ളവര്‍ക്ക് ഉത്സവബത്ത ലഭിക്കും.
ലോട്ടറി ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും ഉത്സവബത്തയായി 7,000 രൂപ നല്‍കും. പെന്‍ഷന്‍കാര്‍ക്ക് 2,500 രൂപ നല്‍കും. കഴിഞ്ഞ വര്‍ഷം യഥാക്രമം 6,000 രൂപയും 2,000 രൂപയുമായിരുന്നു. 35,600 ഏജന്റുമാര്‍ക്കും 7,009 പെന്‍ഷന്‍കാര്‍ക്കുമാണു ലഭിക്കുക. കശുവണ്ടി തൊഴിലാളികള്‍ക്ക് 20% ബോണസും 10,500 രൂപ അഡ്വാന്‍സും നല്‍കും. മാസശമ്പളക്കാരായ ജീവനക്കാര്‍ക്ക് 3 മാസത്തെ ശമ്പളത്തിനു തൂല്യമായ തുക അഡ്വാന്‍സായി നല്‍കും.