Month: September 2024
-
Crime
യുട്യൂബ് നോക്കി വ്യാജ ഡോക്ടറുടെ ശസ്ത്രക്രിയ; ഛര്‍ദിയുമായി എത്തിയ 15കാരന്‍ മരിച്ചു
പട്‌ന: യുട്യൂബ് നോക്കി വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ ബാലന്‍ മരിച്ചു. ബിഹാറിലെ സരണിലാണ് സംഭവം. ഛര്‍ദിയുമായി എത്തിയ 15കാരനാണ് ദാരുണമായി മരിച്ചത്. ഛര്‍ദിയെ തുടര്‍ന്ന് മാതാപിതാക്കള്‍ സരണിലെ ഗണപതി ആശുപത്രിയിലെത്തിച്ച കൃഷ്ണകുമാറിനാണ് (15) ജീവന്‍ നഷ്ടമായത്. അജിത് കുമാര്‍ പുരി എന്ന വ്യാജ ഡോക്ടര്‍ കുട്ടിയെ പരിശോധിച്ച് ഛര്‍ദി നില്‍ക്കണമെങ്കില്‍ ഉടന്‍ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കണമെന്ന് വിധിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കംചെയ്തു. വൈകാതെ കുട്ടി മരിക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
Read More » -
Kerala
പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ തെറ്റെങ്കില്‍ നിയമനടപടി വേണം; മുഖ്യമന്ത്രിക്ക് എഡിജിപിയുടെ കത്ത്
തിരുവനന്തപുരം: പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി എം.ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സര്‍ക്കാര്‍തന്നെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യണം. ആരോപണം തനിക്കും കുടുംബത്തിനും മാനഹാനി വരുത്തിയെന്നും കത്തില്‍ പറയുന്നു. കോടതിയില്‍ കേസ് ഫയല്‍ ചെയ്യണം എന്നാണ് കത്തിലെ ആവശ്യം. സെഷന്‍സ് കോടതിയില്‍ സര്‍ക്കാരിനു തന്നെ കേസ് ഫയല്‍ ചെയ്യാമെന്നതുള്‍പ്പെടെയുള്ള നിയമനടപടികളുടെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കത്ത്. അതേസമയം, എഡിജിപിക്കെതിരായ പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം എഡിജിപിയുടെ മൊഴിയെടുക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് കത്ത് നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് നേരിട്ടോ അന്വേഷണ സംഘത്തിലെ ഐ.ജി സ്പര്‍ജന്‍ കുമാറോ ആയിരിക്കും മൊഴി രേഖപ്പെടുത്തുക. അന്‍വറിന്റെ മൊഴി കഴിഞ്ഞദിവസം തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് രേഖപ്പെടുത്തിയിരുന്നു. അന്‍വറിന്റെ ആരോപണങ്ങള്‍ക്കൊപ്പം അജിത് കുമാര്‍ നല്‍കിയ പരാതിയിലും മൊഴിയെടുപ്പ് നടക്കും.…
Read More » -
Kerala
ഇത്രയും കാലം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചിട്ടും ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ചിലര്‍ കരുതുന്നത്; ഇപിക്കെതിരെ വിജയരാഘവന്റെ ഒളിയമ്പ്
കണ്ണൂര്‍: സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പരോക്ഷ വിമര്‍ശനവുമായി പിബി അംഗം എ വിജയരാഘവന്‍. ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ചിലര്‍ കരുതുന്നത് എന്ന് എ വിജയരാഘവന്‍ പറഞ്ഞു. ഇപി ജയരാജന്‍ വിട്ടു നിന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയിലായിരുന്നു വിജയരാഘവന്റെ ഒളിയമ്പ്. കണ്ണൂരില്‍ സിപിഎം സംഘടിപ്പിച്ച പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ നിന്നാണ് ഇപി ജയരാജന്‍ വിട്ടുനിന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ നോട്ടീസില്‍ ഇപി ജയരാജനും പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാതിരുന്ന ഇപി ജയരാജന്‍ ചടയന്‍ അനുസ്മരണ പരിപാടിയിലും വിട്ടു നില്‍ക്കുകയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിപിഎം പരിപാടികളില്‍ നിന്നും ഇപി ജയരാജന്‍ അകലം പാലിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി നിയമിക്കാത്തതില്‍ അതൃപ്തി…
Read More » -
LIFE
സ്വന്തമായി സമ്പാദിച്ച്, സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് വിവാഹം! പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം
നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. വിവാഹം ലളിതമായി നടത്തിയ ദിയ കൃഷ്ണ അതിനുശേഷമുള്ള റിസപ്ഷന്‍ ചടങ്ങുകളെല്ലാം ഒഴിവാക്കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ കുറച്ച് അതിഥികള്‍ മാത്രമാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്. ഇപ്പോഴിതാ ലളിതമായ വിവാഹത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ദിയ. യുട്യൂബില്‍ പങ്കുവെച്ച വ്ളോഗിലാണ് വിവാഹത്തെ കുറിച്ചും ഒരുക്കത്തെ കുറിച്ചുമെല്ലാം ദിയ സംസാരിക്കുന്നത്. സിംപിളാണെന്ന് കാണിക്കാനല്ല സാരിയും മേക്കപ്പും കുറച്ചതെന്നും തനിക്ക് അതെല്ലാം ചെയ്യാന്‍ മടിയായിട്ടാണെന്നും ദിയ കൃഷ്ണ പറയുന്നു. ‘മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിളിച്ചിട്ടാണ് രാവിലെ എഴുന്നേറ്റത്. എന്റെ വീട്ടിലെ ബാക്കി എല്ലാവരും നന്നായി ഒരുങ്ങുന്നവരാണ്. മുടിയൊക്കെ സ്റ്റൈല്‍ ചെയ്യുന്നവരാണ്. എന്നാല്‍ എനിക്ക് ഇതിലൊന്നും വലിയ താത്പര്യമില്ല. ഞാന്‍ സിംപിളാണെന്ന് കാണിക്കാനല്ല. എനിക്ക് ഇതെല്ലാം ചെയ്യാന്‍ മടിയായതുകൊണ്ടാണ്. കണ്ണാടിയില്‍ നോക്കുമ്പോള്‍ ബെറ്റര്‍ എന്ന ഫീലേ വരാന്‍ പാടുള്ളൂ. അതിനപ്പുറം എനിക്ക് ഇഷ്ടമല്ല’-ദിയ…
Read More » -
Kerala
മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം
കൊച്ചി: ലൈംഗികപീഡന കേസില്‍ എം.മുകേഷ് എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ ഇല്ല. അന്വേഷണസംഘത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നായിരുന്നു മുന്‍പ് ലഭിച്ചിരുന്ന വിവരം. ഇതിനുള്ള ആലോചനകള്‍ എസ്ഐടി നടത്തവെയാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം എത്തിയത്. എസ്ഐടി നല്‍കിയ കത്ത് പ്രോസിക്യൂഷന്‍ മടക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. മുകേഷിന്റെ കാര്യത്തില്‍ അപ്പീല്‍ നല്‍കാത്ത പക്ഷം ഇടവേള ബാബുവിന് ജാമ്യം ലഭിച്ച കേസിലും സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. പരാതിക്കാരിയുടെ മൊഴിയടക്കം പരിശോധിച്ച് രഹസ്യ വാദത്തിന് ശേഷമാണ് മുകേഷിന് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധമെന്ന സൂചന പരാതിക്കാരിയുടെ മൊഴിയിലില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയായ ഇടവേള ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും സെഷന്‍സ് കോടതി തീര്‍പ്പാക്കിയിരുന്നു. ഈ ഉത്തരവില്‍ വ്യക്തത വരുത്തിയ ശേഷമാകും കേസിലെ തുടര്‍നടപടികള്‍ എന്നായിരുന്നു മുന്‍പുള്ള ധാരണ. ഓഗസ്റ്റ് 26നാണ് നടി,…
Read More » -
India
സ്വിഗിയില്‍നിന്ന് മുന്‍ ജീവനക്കാരന്‍ അടിച്ചുമാറ്റിയത് കോടികള്‍; ഞെട്ടി കമ്പനി അധികൃതര്‍
ബംഗളുരു: ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗിയില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ കോടികളുടെ തട്ടിപ്പ് പുറത്തുവിട്ട് കമ്പനി. മുന്‍ ജൂനിയര്‍ ജീവനക്കാരന്‍ നടത്തിയ 33 കോടിരൂപയുടെ തട്ടിപ്പിന്റെ കണക്കുകളും വിവരങ്ങളും കമ്പനി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സ്വകാര്യ അന്വേഷണ സംഘത്തെ നിയമിച്ചതിനൊപ്പം പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയയാളുടെ പേരടക്കം മറ്റ് വിവരങ്ങളൊന്നും കമ്പനി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കോടികളുടെ തട്ടിപ്പ് നടന്നതിന്റെ വിശദാംശങ്ങള്‍ ഉള്ളത്. ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാണ്. ശരാശരി 14.3 മില്യണ്‍ ഉ?പയോക്താക്കളാണ് പ്രതിമാസം സ്വിഗ്ഗിക്കുള്ളത്.
Read More » -
Crime
വൈദ്യുത കമ്പിയില്‍ പിടിച്ച നിലയില്‍ മൃതദേഹം; കാണാതായ വയോധികന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍
പാലക്കാട്: വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരിയില്‍ നിന്ന് കാണാതായ കണക്കന്‍ തുരുത്തി പല്ലാറോഡ് നാരായണ(70) നെയാണ് അനധികൃത വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ നാരായണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് രാവിലെയോടെയാണ് പല്ലാറോഡില്‍ മൃതദേഹം കണ്ടെത്തുന്നത്. തോട്ടില്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ പിടിച്ച നിലയിലായിരുന്നു മൃതദേഹം. പാലക്കാട് ജില്ലയില്‍ നേരത്തെയും വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ തടയുന്നതിനായാണ് ഇത്തരത്തില്‍ വൈദ്യുതി കമ്പികള്‍ സ്ഥാപിക്കുന്നത്.
Read More » -
Kerala
ആശയൊടുങ്ങാതെ ആശ! യുവതിക്കു മറ്റൊരു കാമുകന്‍കൂടി; കൊല്ലപ്പെട്ട ചോരക്കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് ആശയക്കുഴപ്പം
ആലപ്പുഴ: ചേര്‍ത്തലയില്‍ ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് ആശയക്കുഴപ്പം. കോടതി വഴി കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഒരുമിച്ചിരുത്തിയും ഒറ്റയ്ക്കും ചോദ്യം ചെയ്തപ്പോഴാണ് പിതൃത്വത്തില്‍ ആശയക്കുഴപ്പമുയര്‍ന്നത്. പ്രസവസമയത്ത് ഒന്നാം പ്രതി ആശയ്‌ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന മറ്റൊരു യുവാവും യുവതിയുടെ കാമുകനാണെന്നു വിവരം ലഭിച്ച പൊലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയുടെ പിതൃത്വം ഏറ്റെടുത്തു മൊഴി നല്‍കിയതായി സൂചനയുണ്ട്. ഇതോടെ കുട്ടിയുടെ ഡിഎന്‍എ പരിശോധന നിര്‍ണായകമാകും. 31ന് ആശുപത്രിയില്‍ നിന്നു മടങ്ങിയ ആശയും ഈ യുവാവും കുഞ്ഞുമായി അന്ധകാരനഴി കടപ്പുറത്തു പോയിരുന്നു. ഇതിനു ശേഷം രാത്രിയാണ് രണ്ടാം പ്രതി രതീഷിനെ വിളിച്ചു വരുത്തി പള്ളിപ്പുറത്തു വച്ചു കുഞ്ഞിനെ നല്‍കിയത്. രാത്രി തന്നെ കുഞ്ഞിനെ കൊന്നതായി രതീഷ് ആശയെ ഫോണ്‍ വിളിച്ച് അറിയിച്ചയായും മൊഴിയുണ്ട്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഗര്‍ഭം അലസിപ്പിക്കാനാണെന്ന പേരിലും പ്രസവസമയത്തും രതീഷില്‍ നിന്നു 2 ലക്ഷത്തോളം രൂപ ആശ തവണകളായി വാങ്ങിയെന്നും പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. ഡിവൈഎസ്പി…
Read More » -
Kerala
അജിത് കുമാര്‍ RSS നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്തിന്? ഡി.ജി.പി. അന്വേഷിക്കും, റിപ്പോര്‍ട്ട് ഉടന്‍
തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയം ഡി.ജി.പി. അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് നല്‍കുമെന്നാണ് വിവരം. സര്‍വീസ് ചട്ടലംഘനം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് പരിശോധിക്കുന്നത്. അജിത് കുമാറിന്റെ വിശദീകരണം കേള്‍ക്കും. ഇതിനുപുറമെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളും പരിശോധിക്കും. തിരുവനന്തപുരത്ത് വെച്ച് രാംമാധവിനേയും തൃശ്ശൂരില്‍വെച്ച് ദത്താത്രേയ ഹൊസബാളെയും ഏത് സാഹചര്യത്തിലാണ് അജിത് കുമാര്‍ കണ്ടത്, സന്ദര്‍ശനം എന്തിനുവേണ്ടിയായിരുന്നു, ഔദ്യോഗിക സ്വഭാവമുണ്ടായിരുന്നോ, വ്യക്തിപരമായിരുന്നോ, സര്‍വീസ് ചട്ടലംഘനം നടന്നിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ എം.ആര്‍. അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. വേഗത്തില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. അതിനിടെ, തൃശ്ശൂരില്‍ ബി.ജെ.പി.യുമായി ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണത്തെ രാഷ്ട്രീയമായി ചെറുക്കാനാണ് സി.പി.എം. തീരുമാനം. അതുകൊണ്ടാണ്, പി.ബി. അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. അതേസമയം, എ.ഡി.ജി.പി. ആര്‍.എസ്.എസ്. നേതാക്കളെ കണ്ട പ്രശ്‌നത്തില്‍ അങ്ങനെയൊരു നിലപാടെടുക്കേണ്ടെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ.…
Read More » -
NEWS
പാരീസിന് പദവി നഷ്ടമായി, ഇനി പുതിയ പ്രണയ നഗരം മൗയി…!
ദീർഘകാലമായി പ്രണയത്തിന്റെ തലസ്ഥാനമെന്ന് ലോകം അംഗീകരിച്ചിരുന്ന പാരീസിന് പദവി നഷ്ടപ്പെട്ടു. ആ സ്ഥാനം മൗയി സ്വന്തമാക്കി. ഏറെ ആശ്ചര്യകരമായ വാർത്തയാണിത്. ലോകത്തിലെ മികച്ച റൊമാൻ്റിക് ഡെസ്റ്റിനേഷനുകൾ തിരിച്ചറിയുന്നതിനായി ടോക്കർ റിസർച്ചും ഫൺജെറ്റ് വെക്കേഷനും ചേർന്ന് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. അമേരിക്കയിലെ 2000 ദമ്പതികളോട് അവരുടെ സ്വപ്ന നഗരി ഏതാണെന്ന് ചോദിച്ചപ്പോൾ, ഭൂരിഭാഗവും മൗയി, ഹവായി എന്നാണ് അഭിപ്രായപ്പെട്ടത്. മൗയിക്ക് എന്തൊക്കെ പ്രത്യേകതകൾ…? മൗയിയുടെ മനോഹരമായ കടൽത്തീരങ്ങൾ, പച്ചപ്പു നിറഞ്ഞ പ്രകൃതി, സമാധാനപൂർണമായ അന്തരീക്ഷം എന്നിവയാണ് എല്ലാ ദമ്പതികളെയും ആകർഷിക്കുന്നത്. പ്രണയദിനങ്ങളിൽ അവിടെ ചെലവഴിക്കുന്നത് മറക്കാനാവാത്ത അനുഭവമായിരിക്കും എന്നാണ് പലരുടെയും വിലയിരുത്തൽ. പാരീസ് പിന്നിലായതെങ്ങനെ…? ദീർഘകാലമായി പ്രണയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്ന പാരീസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ഈ പ്രാവശ്യം. 34 ശതമാനം വോട്ടുകൾ നേടിയാണ് മൗയി ഈ വിജയം നേടിയത്. പാരീസിന് ലഭിച്ചത് 33 ശതമാനം വോട്ടുകളും. ഈ മാറ്റം എങ്ങനെ? ❥ പുതിയ തലമുറയുടെ പ്രണയത്തെ…
Read More »