Month: September 2024

  • Movie

    24 വര്‍ഷം മുന്‍പ് വന്‍ ഫ്‌ളോപ്, രണ്ടാം വരവ് കോടികള്‍ വാരി; വിജയകരമായ 50 ദിനങ്ങള്‍ പിന്നിട്ട് ദേവദൂതന്‍

    സിനിമാ മേഖലയില്‍ ഇപ്പോള്‍ റി- റിലീസുകളുടെ കാലമാണ്. ഒരു കാലത്ത് വന്‍ ഹിറ്റായ സിനിമകളും പരാജയം നേരിട്ട സിനിമകളും ഇക്കൂട്ടത്തില്‍ ഉണ്ടാകും. അത്തരത്തില്‍ റിലീസ് ചെയ്തപ്പോള്‍ പരാജയം നേരിട്ടൊരു സിനിമ മലയാളത്തില്‍ അടുത്തിടെ വീണ്ടും റിലീസ് ചെയ്തിരുന്നു. സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ദേവദൂതന്‍ ആയിരുന്നു ആ ചിത്രം. ഒരു കാലത്ത് ഫ്‌ലോപ്പായ ചിത്രത്തിന് പക്ഷേ രണ്ടാം വരവില്‍ വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. നിര്‍മാതാക്കളും മറ്റ് അണിയറ പ്രവര്‍ത്തകരും അതിശയിച്ച് പോകുന്ന പ്രേക്ഷക സ്വീകാര്യതകള്‍ക്ക് ഒപ്പം ബോക്‌സ് ഓഫീസിലും ദേവദൂതന്‍ മിന്നിക്കയറുക ആയിരുന്നു. ഇപ്പോഴിതാ വിജയകരമായ 50 റി റിലീസ് ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദേവദൂതന്‍. സിബിമലയിലും വിനീതും രഘുനാഥ് പലേരി ഉള്‍പ്പടെയുള്ളവര്‍ കേക്ക് മുറിച്ച് വിജയം ആഘോഷമാക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 5.4 കോടിയാണ് ദേവദൂതന്‍ നേടിയത്. റി റിലീസ് ചെയ്യപ്പെട്ട മലയാള സിനിമകളുടെ പട്ടികയില്‍ ഏറ്റവും…

    Read More »
  • Kerala

    കേരളത്തില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നു; കൂടുതലും വിവാഹിതരായ പുരുഷന്‍മാര്‍

    കോഴിക്കോട്: കേരളത്തില്‍ പുരുഷന്‍മാരില്‍ ആത്മഹത്യാ പ്രവണത കൂടുതലെന്ന് കണക്കുകള്‍. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ സ്ത്രീ-പുരുഷ ആത്മഹത്യാ അനുപാതം 20: 80 ആണ്. മുന്‍ വര്‍ഷങ്ങളെക്കാള്‍ ആത്മഹത്യകള്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022ല്‍ 8490 ല്‍ നിന്ന് 2023 ആയപ്പോഴേയ്ക്കും 10,972 ആയി ഉയര്‍ന്നു. ഇതില്‍ 8811ഉം പുരുഷന്‍മാരാണ്. കൂടുതല്‍ ആത്മഹത്യകളും കുടുംബപ്രശ്നത്തിന്റെ പേരിലാണ്. 56 ശതമാനം പേരും 45 വയസിന് മുകളിലുള്ളവരാണ്. അവരില്‍ 76.6ശതമാനം പേരും വിവാഹിതരായിരുന്നു. വിവാഹിതരായ പുരുഷന്‍മാരാണ് ആത്മഹത്യ ചെയ്തവരില്‍ കൂടുതലും. ആത്മഹത്യയുടെ കാര്യത്തില്‍ കേരളം അപകടകരമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന് സീനിയര്‍ കണ്‍ട്ടള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ പി എന്‍ സുരേഷ് കുമാര്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളില്‍ അവിവാഹിതരില്‍ ആത്മഹത്യ കൂടുതലായി കാണുന്ന പ്രവണതയാണുള്ളത്. ഇവിടെ തിരിച്ചാണ്. ഇവിടെ വിവാഹം തന്നെ അപകടകരമായ അവസ്ഥയിലേയ്ക്ക് എത്തിക്കുകയാണ.് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, 2022-ല്‍ ദേശീയ ആത്മഹത്യാ നിരക്ക്…

    Read More »
  • Kerala

    അഴിമതിക്കേസില്‍ ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍; അതേ ഓഫീസില്‍ സൂപ്രണ്ടാക്കി ‘ശിക്ഷിച്ചു’

    കോഴിക്കോട്: വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥയെ വീണ്ടും അതേ ഓഫീസില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചതായി പരാതി. ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ക്ലാര്‍ക്കായിരിക്കെ നടത്തിയ ഇടപെടലുകളെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥയെയാണ് അതേ ഓഫിസില്‍ സൂപ്രണ്ട് ആയി നിയമിച്ചത്. എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ഫയലുകള്‍ സംബന്ധിച്ച പരാതികളില്‍ വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി 2021ല്‍ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ ജൂനിയര്‍ സൂപ്രണ്ട് ആയി നിയമിച്ചു. അവിടെ 4 വര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ കോഴിക്കോട്ടേക്കോ മലപ്പുറത്തേക്കോ സ്ഥലം മാറ്റം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു കോഴിക്കോട് ആര്‍ഡിഡി ഓഫിസിലേക്കു മാറ്റിയത്. ഒരു ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ അഴിമതിക്കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരിക്ക് അതേ ഓഫിസില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമനം നല്‍കുന്നതു കൂടുതല്‍ അഴിമതിക്കു വഴി വയ്ക്കുമെന്നാണ് ആക്ഷേപം.

    Read More »
  • Crime

    കടവന്ത്രയില്‍നിന്ന് കാണാതായ 73 കാരിതെ കൊന്ന് കുഴിച്ചുമൂടി? മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

    ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ (73) കൊന്ന് കുഴിച്ചു മൂടിയതായി സംശയം. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആലപ്പുഴ കലവൂരില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം നാലാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന് പോലീസിന് പരാതി ലഭിച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍, സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരുമാസത്തോളമായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കലവൂരിലുള്ള വീടിന്റെ പരിസരത്ത് മൃതദേഹം കുഴിച്ചു മൂടിയെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ഒന്നിച്ച് താമസിച്ചിരുന്ന സ്ത്രീയും പുരുഷനും ചേര്‍ന്ന് സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് പ്രാഥമിക വിവരം. യാത്രകളും മറ്റും ഒന്നിച്ച് പോയിരുന്ന ഇവര്‍ സുഭദ്രയുടെ സ്വര്‍ണം മോഷ്ടിച്ചു. ഇതിനെച്ചൊല്ലി സുഭദ്ര രണ്ടുപേരുമായി തെറ്റി. കുറച്ചു കാലത്തിന് ശേഷം വീണ്ടും ഇവര്‍ അടുപ്പത്തിലായി. തുടര്‍ന്ന് സുഭദ്രയെ കലവൂരിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി കൈയിലുണ്ടായിരുന്ന സ്വര്‍ണം തട്ടിയെടുത്ത് കുഴിച്ചു മൂടിയെന്നാണ് വിവരം. കൊലപാതകം നടത്തി എന്ന് കരുതുന്ന രണ്ടുപേരും നിലവില്‍…

    Read More »
  • Crime

    വ്യത്യസ്തനാമൊരു കള്ളനാം… ജുവലറികളില്‍ കയറും പക്ഷേ സ്വര്‍ണം കൈകൊണ്ടു തൊടില്ല

    കണ്ണൂര്‍: ജുവലറിയില്‍ കയറിയാല്‍ വെള്ളി ആഭരണങ്ങള്‍ മാത്രം മോഷ്ടിക്കുന്ന ‘നേപ്പാള്‍ കള്ളന്‍’ പിടിയില്‍. ബിഹാര്‍ സ്വദേശി ധര്‍മേന്ദ്ര സിംഗിനെ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കണ്ണൂരിലെ ജുവലറിയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് നടത്തിയ മോഷണത്തിലാണ് ഇപ്പോള്‍ അറസ്റ്റ്. ആരും തേടിയെത്താതിരിക്കാനായിരുന്നു വെള്ളിയാഭരണങ്ങള്‍ മാത്രം മോഷ്ടിക്കല്‍ ഇയാള്‍ പതിവാക്കിയത്. കണ്ണൂരിലെ അഷിത ജുവലറിയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് ഏഴര കിലോ വെള്ളിയാഭരണങ്ങളാണ് ധര്‍മേന്ദ്ര സിംഗ് മോഷ്ടിച്ച് മുങ്ങിയത്. രണ്ടു വര്‍ഷമായി ആളെകുറിച്ച് വിവരമുണ്ടായിരുന്നില്ല. അതിനിടെ ഇക്കൊല്ലവും ഇതേ ജുവലറിയില്‍ പ്രതി വീണ്ടുമെത്തി. പക്ഷേ മോഷണം നടത്താനായില്ല. വിരലടയാളവും സിസിടിവി ദൃശ്യങ്ങളുമടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് ബീഹാര്‍ വരെയെത്തി. തുടര്‍ന്ന് അതിസാഹസികമായി നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടുകയായിരുന്നു. വയനാട്ടിലെ വൈത്തിരിയിലും, ഹരിയാനയിലും ബിഹാറിലുമൊക്കെ മോഷണക്കേസുകളില്‍ ‘വെള്ളിക്കള്ളന്‍’ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാള്‍ക്ക് പിന്നില്‍ റാക്കറ്റ് തന്നെയുണ്ടോ എന്ന സംശയം പൊലീസിനുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • India

    ‘കാണ്ഡഹാര്‍’ സീരീസിലെ നാല് എപ്പിസോഡുകള്‍ നീക്കണം; നെറ്റ്ഫ്ളിക്സിനെതിരെ നിയമനടപടിയുമായി എഎന്‍ഐ

    ന്യൂഡല്‍ഹി: കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ പ്രമേയമായ നെറ്റ്ഫ്ളിക്സ് വെബ് സീരീസില്‍ ഇനിയും വിവാദം ഒടുങ്ങുന്നില്ല. ‘ഐസി 814: ദി കാണ്ഡഹാര്‍ ഹൈജാക്ക്’ എന്ന സീരീസില്‍ ഒടിടി പ്ലാറ്റ്ഫോമിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ. ഏജന്‍സിയുടെ കണ്ടന്റുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ചാണു നടപടി. നാല് എപ്പിസോഡുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നെറ്റ്ഫ്ളിക്സിനെതിരെ പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എഎന്‍ഐ. കോപ്പിറൈറ്റുള്ള തങ്ങളുടെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ വെബ്സീരീസില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പരാതിയില്‍ വാദിക്കുന്നത്. ഇതോടൊപ്പം ഏജന്‍സിയുടെ ട്രേഡ്മാര്‍ക്കും ഉപയോഗിച്ചിട്ടുണ്ട്. വെബ് സീരീസിനെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തില്‍ ഏജന്‍സിയുടെ സല്‍പ്പേരിനു കൂടിയാണ് കളങ്കമാകുന്നതെന്ന് എഎന്‍ഐ അഭിഭാഷകന്‍ സിദ്ധാന്ത് കുമാര്‍ പറഞ്ഞു. എഎന്‍ഐ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് ആരോപിക്കപ്പെടുന്ന നാല് എപ്പിസോഡുകള്‍ നീക്കം ചെയ്യണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി തേടി 2011ല്‍ നിര്‍മാതാവ് ഏജന്‍സിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇതുവരെയും ഇക്കാര്യത്തില്‍ ഔദ്യോഗികരമായ കരാറുണ്ടായിട്ടില്ല. വെബ് സീരീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും ഏജന്‍സിക്കു താല്‍പര്യമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഹൈക്കോടതി ഹരജി…

    Read More »
  • Crime

    വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി; ജെറി അമല്‍ദേവില്‍നിന്ന് 1,70,000 തട്ടാന്‍ ശ്രമം

    കൊച്ചി: സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവില്‍ നിന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയെടുക്കാന്‍ ശ്രമം. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ശ്രമം. 1,70,000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ടു. പണം പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. ഡിജിറ്റല്‍ അറസ്റ്റില്‍ ആണെന്ന് തട്ടിപ്പ് സംഘം ജെറി അമല്‍ ദേവിനോട് പറഞ്ഞു. തലനാരിഴയ്ക്കാണ് പണം നഷ്ടപ്പെടാതിരുന്നതെന്ന് ജെറി അമല്‍ദേവ് പറഞ്ഞു. എറണാകുളം നോര്‍ത്ത് പൊലീസില്‍ ജെറി അമല്‍ദേവ് പരാതി നല്‍കി.

    Read More »
  • India

    ജീവനക്കാരുടെ മോശം സമീപനം; മാട്രിമോണിയല്‍ വെബ് സൈറ്റുകാര്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണം

    ചെന്നൈ: ജീവനക്കാരുടെ മോശം സമീപനത്തിന്റെ പേരില്‍ മാട്രിമോണിയല്‍ വെബ് സൈറ്റിന് നഷ്ടമാകുന്നത് 10,000 രൂപ. ഉപയോക്താവിനോട് നിഷേധാത്മകമായ പെരുമാറിയതിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തിരുപ്പൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്. ഇതിനൊപ്പം ഉപയോക്താവ് രജിസ്‌ട്രേഷന്‍ ഫീസായി നല്‍കിയ 3766 രൂപയും നല്‍കണം. മകന് വേണ്ടി വധുവിനെ കണ്ടെത്താന്‍ വെബ് സൈറ്റിന്റെ സേവനം തേടിയ ഇന്ദിര റാണിയുടെ പരാതി പരിഗണിച്ചാണ് കമ്മിഷന്റെ ഉത്തരവ്. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും മകന് 33 വയസ്സുള്ളതിനാല്‍ വിധവകള്‍, വിവാഹമോചിതര്‍ എന്നിവരുടെ ആലോചന മാത്രമെ വരുകയുള്ളുവെന്ന് ജീവനക്കാര്‍ ഇന്ദിര റാണിയെ അറിയിച്ചു. ഇതില്‍ താത്പര്യമില്ലെന്നും അതിനാല്‍, പണം തിരിച്ചുതരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആദ്യം ഇതിന് സമ്മതിച്ചുവെങ്കിലും പിന്നീട് ചെക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ചെക്ക് നല്‍കിയങ്കെിലും പണം നല്‍കാന്‍ തയ്യാറായില്ല. പകരം മോശമായി പെരുമാറുകയായിരുന്നു. നോട്ടീസ് നല്‍കിയെങ്കിലും പ്രതികരിക്കാതെ വന്നതോടെ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. പരാതിക്കാരി നേരിട്ട മാനസിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് 10,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ്…

    Read More »
  • Crime

    ചെക്കിങ്ങിനിടെ കയര്‍ത്തു, പരിശോധിച്ചപ്പോള്‍ കാറില്‍ എംഡിഎംഎ; യുവാവും യുവതിയും അറസ്റ്റില്‍

    കോഴിക്കോട്: എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. 32 ഗ്രാം എംഡിഎംഎ ഇവരില്‍നിന്നു പിടിച്ചെടുത്തു. കോഴിക്കോട് കൊട്ടാരക്കുന്ന് തയ്യില്‍ മുഹമ്മദ് ഇജാസ് (26), വയനാട് കമ്പളക്കാട് പുതിയവീട്ടില്‍ അഖില (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാര്‍, ലാപ്‌ടോപ്, ക്യാമറ, മൂന്നു മൊബൈല്‍ ഫോണ്‍, 8500 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകിട്ട് 6.50ന് പാറക്കടവ് തിരിക്കോട്ട് ട്രാന്‍സ്‌ഫോര്‍മറിന് സമീപം വാഹന പരിശോധനയ്ക്കയ്ക്കിടെ പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞു. കാറില്‍നിന്നു പുറത്തിറങ്ങിയ പ്രതികള്‍ ബഹളം വയ്ക്കുകളും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ കാര്‍ കസ്റ്റഡിയിലെടുത്ത് പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് കാര്‍ പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ എംഡിഎംഎ കണ്ടെത്തിയത്. പ്രതികളെ സ്റ്റേഷനിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇജാസ് സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ടു. നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് ഇജാസിനെ പിടികൂടിയത്.

    Read More »
  • Crime

    പഞ്ചാബില്‍ ആംആദ്മി നേതാവ് വെടിയേറ്റ് മരിച്ചു

    ചണ്ഡീഗഢ്: ആം ആദ്മി പാര്‍ടി (എഎപി) കിസാന്‍ വിംഗ് പ്രസിഡണ്ടിനെ വെടിവെച്ച് കൊന്നു. തര്‍ലോചന്‍ സിംഗ്(56) ആണ് വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം പഞ്ചാബിലെ ഖന്നയില്‍ വച്ചാണ് സംഭവം. ഇക്കോലാഹ ഗ്രാമത്തില്‍ നിന്നുള്ള തര്‍ലോചന്‍ സിംഗ് ഫാമില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. റോഡരികില്‍ കിടന്ന തര്‍ലോചന്‍ സിംഗിന്റെ മൃതദേഹം കണ്ട മകന്‍ നാട്ടുകാരുടെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സിങ്ങിന്റെ മകന്‍ ഹര്‍പ്രീത് സിംഗ് ആരോപിച്ചു. സംഭവത്തിന്റെ എല്ലാവശങ്ങളും അന്വേഷിക്കുന്നുണ്ടെന്നും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

    Read More »
Back to top button
error: