CrimeNEWS

ചെക്കിങ്ങിനിടെ കയര്‍ത്തു, പരിശോധിച്ചപ്പോള്‍ കാറില്‍ എംഡിഎംഎ; യുവാവും യുവതിയും അറസ്റ്റില്‍

കോഴിക്കോട്: എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. 32 ഗ്രാം എംഡിഎംഎ ഇവരില്‍നിന്നു പിടിച്ചെടുത്തു. കോഴിക്കോട് കൊട്ടാരക്കുന്ന് തയ്യില്‍ മുഹമ്മദ് ഇജാസ് (26), വയനാട് കമ്പളക്കാട് പുതിയവീട്ടില്‍ അഖില (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാര്‍, ലാപ്‌ടോപ്, ക്യാമറ, മൂന്നു മൊബൈല്‍ ഫോണ്‍, 8500 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു.

തിങ്കളാഴ്ച വൈകിട്ട് 6.50ന് പാറക്കടവ് തിരിക്കോട്ട് ട്രാന്‍സ്‌ഫോര്‍മറിന് സമീപം വാഹന പരിശോധനയ്ക്കയ്ക്കിടെ പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞു. കാറില്‍നിന്നു പുറത്തിറങ്ങിയ പ്രതികള്‍ ബഹളം വയ്ക്കുകളും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ കാര്‍ കസ്റ്റഡിയിലെടുത്ത് പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

Signature-ad

സ്റ്റേഷനിലെത്തിച്ച് കാര്‍ പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ എംഡിഎംഎ കണ്ടെത്തിയത്. പ്രതികളെ സ്റ്റേഷനിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇജാസ് സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ടു. നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് ഇജാസിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: