തിരുവനന്തപുരം: എന്‍സിപിയിലെ മന്ത്രിമാറ്റ ചര്‍ച്ചകള്‍ സജീവം. മന്ത്രി എ.കെ ശശീന്ദ്രന്‍, പി.സി ചാക്കോ,തോമസ് കെ. തോമസ് എന്നിവര്‍ മുഖ്യമന്ത്രിയെ കാണും.
മുംബൈയില്‍ ചേര്‍ന്ന യോഗത്തിലെ ധാരണകള്‍ മുഖ്യമന്ത്രിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞശേഷം ഇക്കാര്യം ശരത് പവാറിനെ സംസ്ഥാന നേതാക്കള്‍ അറിയിക്കും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഈയാഴ്ച തന്നെ ഉണ്ടായേക്കും.
എന്‍സിപിയിലെ മന്ത്രിസ്ഥാന തര്‍ക്കങ്ങള്‍ക്ക് സമവായമായതോടെ തോമസ് കെ തോമസ് മന്ത്രിയാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രന്‍ ഒഴിയും. ശശീന്ദ്രന് എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നല്‍കാനാണ് ധാരണ. മുംബൈയിലെത്തി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി ശശീന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു തീരുമാനം.