KeralaNEWS

6 ദിവസമായി വെള്ളമില്ലാതെ തലസ്ഥാനത്തെ വീടുകള്‍; ഒറ്റപ്പെട്ട സംഭവമെന്ന് ജലഅതോറിറ്റി

തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ ചില സ്ഥലങ്ങളില്‍ ആറാം ദിവസവും വെള്ളമെത്തിയില്ല. മേലാരന്നൂരിലാണ് വീടുകളില്‍ ഇതുവരെ വെള്ളം എത്താത്തത്. പൂജപ്പുര പൈ റോഡിലും വെള്ളമെത്തിയില്ല.

കഴിഞ്ഞ ദിവസത്തെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട തകരാറല്ല ഒറ്റപ്പെട്ട സംഭവമാണെന്നാണ് ജലഅതോറിറ്റി പറയുന്നത്. പൈപ്പില്‍ വായുകയറി ബ്ലോക്ക് ആയതാകാമെന്നും പറയുന്നു. ഇവിടെ പൊതുടാപ്പില്‍നിന്നാണ് ആളുകള്‍ വെള്ളമെടുത്തു വീടുകളില്‍ ഉപയോഗിക്കുന്നത്. ആറുദിവസം പിന്നിട്ടിട്ടും പൂര്‍ണതോതില്‍ ജലവിതരണം നടത്താന്‍ ജല അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: