KeralaNEWS

വയനാട് പുനർനിർമ്മാണം: 9.26 ലക്ഷം രൂപ മുഖ്യമന്ത്രിക്കു കൈമാറി TVA ഗയിം ടീം (കേരള ഗയിമിംഗ് കമ്മ്യൂണിറ്റി)

കേരള ഗയിമിംഗ് കമ്മ്യൂണിറ്റിയിൽ പോപ്പുലറായ TVA ടീമിലെ ഗയിം സ്ട്രീമേഴ്സും അവരുടെ ഫോളോവേർസും ചേർന്ന് സംഭരിച്ച 9,26,447 രൂപ വയനാട് പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകി.

അജ്മൽ (TVA ബാബു നമ്പൂതിരി-TXA Gaming YT ചാനൽ), വിഘ്നേഷ് ജയൻ (TVA ബാലൻ കെ നായർ- Mallu Viner Gaming), TVA മോഡറേറ്റർ അജ്മൽ എന്നിവർ ആണ് മുഖ്യമന്ത്രിയ്ക്ക് ചെക്ക് കൈമാറിയത്.

Signature-ad

ഇന്നലെയാണ് ടി.വി.എ ഗയിം സ്ട്രീമേഴ്സ് മുഖ്യമന്ത്രിയ്ക്ക് തുക കൈമാറിയത്.

32 പേർ അടങ്ങുന്ന ടി.വി.എ ഗയിം ടീം ലീഡർ വാസു അണ്ണൻ (പരുന്ത് വാസു) എന്ന ദിലിൻ ദിനേശൻ തന്റെ ഈഗിൾ ഗെയിമിംഗ് എന്ന ചാനലിലൂടെ മൂന്നു മണിക്കൂർ നടത്തിയ ഒറ്റ ലൈവ് സ്ട്രീമിങ്ങിലൂടെ ആണ് 9,26,447 രൂപ സമാഹരിച്ചത്. തീർച്ചയായും ഇത് മാതൃകാപരവും അഭിനന്ദനീയവുമാണ്.
ഗയിമിംഗ് രംഗം പുതിയ കാലഘട്ടത്തിൽ ഏറെ ശ്രദ്ധ നേടി കൊണ്ട് പോപ്പുലർ ആകുന്ന മറ്റൊരു വിനോദ മേഖലയാണ്.

ടി.വി.എ ഗയിമിംഗ് കമ്മ്യൂണിറ്റിയിലെ ഗയിം സ്ട്രീമേഴ്സ് എല്ലാം ഉള്ളടക്ക രൂപീകരണത്തിൽ മികച്ച പ്രതിഭകളാണ്.

വാർത്ത: ജയൻ മൺറോ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: