KeralaNEWS

ദുരൂഹ‌ത: ഗര്‍ഭിണിയായ യുവതി  കാമുകന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ, നെറ്റിയിൽ ആഴത്തിൽ മുറിവ്

     ഗർഭിണിയായ യുവതിയെ കാമുകൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ കടയ്ക്കൽ കുമ്മിളിലാണ് സംഭവം. കുമ്മിൾ തൃക്കണ്ണാപുരം ഷഹാന മൻസിലിൽ ഫാത്തിമ (22)യെ  ആണ് സുഹൃത്തായ ദീപുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ 8നായിരുന്നു സംഭവം. ഫാത്തിമയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു.

വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഫാത്തിമ ഭർത്താവുമായി പിണങ്ങിയ ശേഷം ഇടപ്പണ സ്വദേശി ദീപുവിനൊപ്പമാണ് ജീവിച്ചിരുന്നത്.

Signature-ad

ദീപുവിന്റെ ആദ്യവിവാഹത്തിലെ 5 വയസ്സുള്ള കുട്ടിയും ഫാത്തിമയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് ദീപുവും ഫാത്തിമയും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കടയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: