Month: August 2024

  • Crime

    ‘വ്യാജ പോലീസ്’ തട്ടിപ്പുകൊണ്ട് പൊറുതി മുട്ടി! കോട്ടയത്ത് വയോധികന്റെ വീട്ടിലെത്തിയത് ‘വാറന്‍ഡു’മായി; കള്ളി പൊളിച്ചത് അയല്‍ക്കാരി വീട്ടമ്മ

    കോട്ടയം: ഓണ്‍ലൈനില്‍ സിബിഐ എങ്കില്‍.. ഓഫ് ലൈനില്‍ എത്തുന്ന തട്ടിപ്പുകാര്‍ പോലീസിനേയും ദുരുപയോഗം ചെയ്യും. ഇവിടേയും പെണ്‍ ബുദ്ധിയും കരുത്തും തട്ടിപ്പുകാരെ പൊളിച്ചു. പൊലീസ് ചമഞ്ഞ് വീട്ടില്‍ നേരിട്ടെത്തി അറസ്റ്റ് വാറന്റുണ്ടെന്നു പറഞ്ഞ് ഗൃഹനാഥനില്‍ നിന്നു പണം തട്ടാന്‍ ശ്രമം. തട്ടിപ്പുസംഘത്തിന്റെ നീക്കം പൊളിച്ച് സമീപവാസിയായ വീട്ടമ്മ. പൊലീസെന്ന വ്യാജേന വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് മാങ്ങാനത്തെ വീട്ടിലെത്തി 69 വയസ്സുള്ള ഗൃഹനാഥനില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചത്. കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ നിന്നാണെന്നും പാലക്കാട്ടു നടന്ന അടിപിടിക്കേസില്‍ ഗൃഹനാഥനെതിരെ കേസുണ്ടെന്നും വാറന്റ് അയച്ചിട്ടും ഇതുവരെ കോടതിയില്‍ ഹാജരാകാത്തതിനാല്‍ അറസ്റ്റ് വാറന്റുമായി എത്തിയതാണെന്നും പറഞ്ഞു. ഓണ്‍ലൈനില്‍ ‘ വ്യാജ സിബിഐ സംഘം’ നടത്തുന്ന തട്ടിപ്പിന്റെ ഓണ്‍ലൈന്‍ പതിപ്പായി ഇത്. പാലക്കാട്ട് പോവുക പോലും ചെയ്യാത്ത ഗൃഹനാഥന്‍ ഇത്തരമൊരു കേസില്‍ പ്രതിയല്ലെന്ന് സമീപവാസികളടക്കം പറഞ്ഞു. ഇതോടെ ഗൃഹനാഥന്റെ ആധാര്‍ കാര്‍ഡ് കാണിക്കണമെന്നായി തട്ടിപ്പുസംഘം. എന്നാല്‍ അവസരോചിതമായി ആ സ്ത്രീ ഇടപ്പെട്ടു. അവരുടെ ധീരതയുള്ള ചോദ്യത്തിന് പിന്നില്‍…

    Read More »
  • India

    തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്നു, വന്‍തോതില്‍ വെള്ളം പുറത്തേക്ക്; അതീവ ജാഗ്രത

    ബംഗളൂരു: കര്‍ണാടക കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു. പത്തൊന്‍പതാമത്തെ ഷട്ടറിന്റെ ചങ്ങലയാണ് ശനിയാഴ്ച രാത്രിയോടെ പൊട്ടിയത്. ഇതിനെത്തുടര്‍ന്ന് ഡാമില്‍ നിന്ന് വന്‍തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. ഒരുലക്ഷത്തോളം ക്യൂസക്‌സ് വെള്ളം ഇതിനകം പുറത്തേക്ക് ഒഴുക്കിവിട്ടതായാണ് വിവരം. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 33 ഗേറ്റുകളും തുറന്നുവിട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിച്ചൂര്‍ ജില്ലകളിലാണ് അതീവ ജാഗ്രാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു അപകടം അണക്കെട്ടില്‍ സംഭവിക്കുന്നത്. ഡാമില്‍ നിന്ന് 60,000 മില്യണ്‍ ക്യുബിക് ഫീറ്റ് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടാല്‍ മാത്രമേ ഷട്ടറുമായി ബന്ധപ്പെട്ട അറ്റകുറ്റപണികള്‍ സാധ്യമാകൂ എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

    Read More »
  • India

    മുന്‍ വിദേശകാര്യ മന്ത്രി നട്വര്‍ സിങ് അന്തരിച്ചു

    ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രി കെ.നട്വര്‍ സിങ് (93) അന്തരിച്ചു. ഹരിയാന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു. പാക്കിസ്ഥാനില്‍ ഇന്ത്യന്‍ അംബാസിഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി സര്‍ക്കാരില്‍ സ്റ്റീല്‍, മൈന്‍ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷമാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 197377 കാലഘട്ടത്തില്‍ യുകെയിലെ ഇന്ത്യന്‍ ഡപ്യൂട്ടി ഹൈകമ്മിഷണറായിരുന്നു. 1977ല്‍ സാംബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി. 1984ല്‍ പത്മഭൂഷന്‍ ബഹുമതി ലഭിച്ചു. 1931ല്‍ രാജസ്ഥാനിലെ ഭാരത്പുരിലാണ് ജനനം. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിലായിരുന്നു പഠനം. പിന്നീട് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. 1991ല്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍മാറി. 2002ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതോടെ സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. 2008ല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു.  

    Read More »
  • NEWS

    ”കാവ്യയുടെ കുടുംബം ഒരുപാട് പറ്റിക്കപ്പെട്ടു; അസിന്റെ പിതാവ് ബുദ്ധിപരമായി നീങ്ങി”

    സിനിമാ രംഗത്ത് തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞ രണ്ട് നടിമാരാണ് അസിനും കാവ്യ മാധവനും. ഒരേ കാലഘട്ടത്തില്‍ അഭിനയ രംഗത്ത് തിളങ്ങിയ രണ്ട് പേരും വലിയ ആരാധക വൃന്ദമുണ്ടാക്കി. കാവ്യക്ക് മലയാള സിനിമാ രംഗത്ത് തുടക്ക കാലത്ത് തന്നെ വലിയ സ്വീകാര്യത ലഭിച്ചു. മലയാളം വിട്ട് മറ്റൊരു ഭാഷയിലേക്ക് കാവ്യ ശ്രദ്ധ കൊടുത്തതുമില്ല. എന്നാല്‍ അസിന്റെ കാര്യം മറിച്ചായിരുന്നു. മലയാളിയായ അസിന്‍ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് തുടക്കം കുറക്കുന്നത്. എന്നാല്‍ മലയാളത്തില്‍ വലിയ സ്വീകാര്യത അസിന് ലഭിച്ചില്ല. തമിഴ്, തെലുങ്ക് സിനിമാ രംഗത്താണ് അസിന് ശ്രദ്ധിക്കപ്പെടാനായത്. തെന്നിന്ത്യയിലെ താര റാണിയായി മാറിയ അസിന്‍ പിന്നീട് ബോളിവുഡിലേക്കും കടന്നു. 2016 ല്‍ വിവാഹിതയായ ശേഷമാണ് അസിന്‍ സിനിമാ രം?ഗം വിടുന്നത്. 2017 ല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം കാവ്യയും കരിയര്‍ വിട്ടു. ഇപ്പോഴിതാ രണ്ട് നടിമാരെക്കുറിച്ചും സംസാരിക്കുകയാണ് ടാലന്റ് മാനേജര്‍ വിവേക് രാമദേവന്‍. നാട്ടിന്‍…

    Read More »
  • Crime

    ഫീസ് തര്‍ക്കം, മസാജിങ്ങിനെത്തിയ വയോധികന്‍ റിസപ്ഷനിസ്റ്റിന് നേരേ തോക്കു ചൂണ്ടി; അറസ്റ്റ്

    തിരുവനന്തപുരം: ടൂറിസം മേഖലയിലെ സ്പായില്‍ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍. വട്ടപ്പാറ കണക്കോട് രാജ് ഭവനില്‍ ജി.പി.കുമാര്‍ (64) ആണ് പിടിയിലായത്. പാപനാശം നോര്‍ത്ത് ക്ലിഫിലെ സ്പായില്‍ മസാജിങ്ങിനായാണ് ഇയാള്‍ എത്തിയത്. തുക സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെ റിസപ്ഷനിസ്റ്റിനെ ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. റിസപ്ഷനിസ്റ്റ് ഭയന്ന് നിലവിളിച്ചതോടെ അവിടെയുണ്ടായിരുന്നവര്‍ കുമാറിനെ കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.  

    Read More »
  • Crime

    ഓട്ടോയില്‍ പെണ്‍കുട്ടിയോട് കാമുകന്റെ അക്രമം; കരച്ചില്‍ കേട്ടെത്തിയ യുവതി രക്ഷകയായി

    മുംബൈ: ഓട്ടോറിക്ഷയില്‍ കാമുകന്റെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് രക്ഷയൊരുക്കി യുവതി. പരസ്യക്കമ്പനിയില്‍ ജോലി ചെയ്യുന്ന ഇഷിതയെന്ന ഇരുപത്തിയേഴുകാരിയാണ് സിനിമാസ്‌റ്റൈലില്‍ പെണ്‍കുട്ടിക്ക് സുരക്ഷാ കവചം തീര്‍ത്തത്. ഓഷിവാരയിലാണ് സംഭവം. ഓഷിവാരയിലെ ശ്രീജി ഹോട്ടല്‍ പരിസരത്തു നിന്ന് അന്ധേരിയിലെ സ്റ്റാര്‍ ബസാറിലേക്ക് ഓട്ടോയില്‍ പോവുകയായിരുന്നു യുവതി. ആദര്‍ശ് നഗര്‍ ട്രാഫിക് സിഗ്‌നലില്‍ എത്തിയപ്പോഴാണ് അടുത്തുള്ള ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടത്. യുവതി ഇറങ്ങിച്ചെന്ന് പെണ്‍കുട്ടിയെ തന്റെ ഓട്ടോയിലേക്ക് വലിച്ചുകയറ്റി ഓഷിവാര പൊലീസ് സ്റ്റേഷനിലേക്ക് പോയി. അക്രമി അവരെ പിന്തുടര്‍ന്നു. ആദ്യം കേസെടുക്കാന്‍ പൊലീസ് തയാറായില്ല. കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വന്ന തങ്ങളോട് മോശമായി പെരുമാറിയെന്നും ഇവര്‍ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനിലെ സംഭവവികാസങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പെണ്‍കുട്ടി സമൂഹമാധ്യമത്തില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തതോടെ സംഭവം ചര്‍ച്ചയായി.

    Read More »
  • Crime

    ചേര്‍ത്തലയില്‍ നവജാതശിശുവിനെ മാതാവ് കൊലപ്പെടുത്തിയതായി സംശയം; യുവതിയും കാമുകനും കസ്റ്റഡിയില്‍

    ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാതശിശുവിനെ മാതാവ് കൊലപ്പെടുത്തിയതായി സംശയം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാമുകന് കൈമാറിയതായും ഇയാള്‍ തകഴിയിലെ വീടിനടുത്ത് ഇതു മറവ് ചെയ്തതെന്നുമാണ് സംശയം. യുവതിയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവത്തിന് ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കാമുകന് കൈമാറിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തകഴി കുന്നുമ്മലിലാണ് കുഞ്ഞിനെ മറവ് ചെയ്തതെന്നാണ് വിവരം. ഇവിടെ പൊലീസ് പരിശോധന നടത്തും.    

    Read More »
  • Kerala

    ചേർത്തലയിലെ ഇന്ദുവിൻ്റെ മരണത്തിൽ ദുരൂഹത: മരണം  തുമ്പച്ചെടി തോരന്‍ കഴിച്ചതു കൊണ്ടല്ല, കേസെടുത്ത് പൊലീസ്

        ചേര്‍ത്തലയില്‍ യുവതി മരിച്ചത് തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചതു മൂലല്ലെന്ന് വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തുമ്പ ചെടിയിലെ വിഷാംശത്തെ കുറിച്ച് സൂചനയില്ല. ചേർത്തല 17–ാം വാർഡ് ദേവീനിവാസിൽ ജയാനന്ദന്റെയും മീരാഭായിയുടെയും മകൾ ഇന്ദു(42) ആണ് കൊച്ചി നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വ്യാഴാഴ്ച രാത്രി ഇന്ദുവും കുടുംബവും തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചിരുന്നു. പിന്നാലെ, ഇന്ദുവിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ആദ്യം ചേർത്തലയിലെയും പിന്നീട് കൊച്ചി നെട്ടൂരിലെയും സ്വകാര്യ ആശുപത്രികളിൽ  പ്രവേശിപ്പിച്ചു. പക്ഷേ വൈകുന്നേരത്തോടെ മരിച്ചു. യുവതിക്ക് മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുമ്പച്ചെടി തോരന്‍ വച്ച് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.  എന്നാല്‍ ഇത് കഴിച്ച വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് അസ്വസ്ഥതകളില്ല. മുറിയില്‍ നിന്ന് വിഷാംശം കലര്‍ന്നതോ സംശയിക്കത്തക്കതോ ആയ വസ്തുക്കളൊന്നും ലഭിച്ചിട്ടില്ല.   ഇന്ദു പ്രമേഹത്തിനും ഗോയിറ്റര്‍ രോഗത്തിനും ചികിത്സ തേടിയിരുന്നു എന്ന് പൊലിസ് പറഞ്ഞു. പ്രമേഹം, ഹൃദ്രോഗം, കിഡ്നി തകരാർ…

    Read More »
  • Fiction

    ആത്മവിശ്വാസം  പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാൻ കരുത്ത് പകരും, പക്ഷേ അമിതമായ ആത്മവിശ്വാസം ആപത്തിലേക്ക് നയിക്കും

    വെളിച്ചം ആമയും മുയലും ചേർന്നുള്ള പന്തയത്തിൽ ആമ ജയിച്ച കഥ ഏവർക്കുമറിറിയാം. എന്നാല്‍ അന്ന് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ മുയലിനെ മറ്റെല്ലാ മുയലുകളും കളിയാക്കി. അവന്‍ നാടുവിട്ടു. കാലം കുറെ കടന്ന്പോയി. മുയലിന്റെ തലമുറയിലും ആമയുടെ തലമുറയിലും പുതിയ സന്താനങ്ങള്‍ വന്നു.  പണ്ട് തങ്ങള്‍ക്കുണ്ടായ മാനക്കേട് മാറ്റാന്‍ മുയല്‍കുട്ടി തീരുമാനിച്ചു. അവന്‍ പുതിയ തലമുറയിലെ ആമയുടെ അടുത്തെത്തി, വീണ്ടും പന്തയം നടത്തിയാലോ എന്ന് ആരാഞ്ഞു. “പണ്ട് ഇതുപോലെ ഒരു ഓട്ടപന്തയം നടത്തി തോറ്റ മുയല്‍ പോയവഴിയില്‍ പുല്ല് പോലും മുളച്ചിട്ടില്ല…” ആമ കളിയാക്കി. ഒടുവിൽ മുയലിന്റെ നിര്‍ബന്ധപ്രകാരം അവര്‍ വീണ്ടും പന്തയം വെച്ചു. ദൂരെയുള്ള ഒരു കല്ല് ചൂണ്ടിക്കാട്ടി മുയല്‍ ഫിനിഷിങ്ങ് പോയിന്റ് കാണിച്ചുകൊടുത്തു.  ഇത്തവണ ആമ ഫിനിഷിങ്ങ് പോയിന്റില്‍ എത്തുമ്പോള്‍ മുയല്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ആമ തലയും കുനിച്ച് യാത്രയായി.  പക്ഷേ, മുയല്‍ വിടുവാന്‍ തയ്യാറായിരുന്നില്ല. രണ്ടു ദിവസത്തിന് ശേഷം ഒരിക്കല്‍ കൂടി പന്തയം നടത്തണം എന്നായി. അവസാനം നിവൃത്തിയില്ലാതെ ആമ…

    Read More »
  • India

    കേരളം ഒറ്റയ്ക്കല്ല, രാജ്യം ഒപ്പമുണ്ട്; സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി

    വയനാട്: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകും. ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലന്നും അദ്ദേഹം പറഞ്ഞു ദുരന്തബാധിത പ്രദേശങ്ങളായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒന്‍പതുപേരെ പ്രധാനമന്ത്രി നേരില്‍ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സൈന്യം…

    Read More »
Back to top button
error: