CrimeNEWS

ഓട്ടോയില്‍ പെണ്‍കുട്ടിയോട് കാമുകന്റെ അക്രമം; കരച്ചില്‍ കേട്ടെത്തിയ യുവതി രക്ഷകയായി

മുംബൈ: ഓട്ടോറിക്ഷയില്‍ കാമുകന്റെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് രക്ഷയൊരുക്കി യുവതി. പരസ്യക്കമ്പനിയില്‍ ജോലി ചെയ്യുന്ന ഇഷിതയെന്ന ഇരുപത്തിയേഴുകാരിയാണ് സിനിമാസ്‌റ്റൈലില്‍ പെണ്‍കുട്ടിക്ക് സുരക്ഷാ കവചം തീര്‍ത്തത്. ഓഷിവാരയിലാണ് സംഭവം.

ഓഷിവാരയിലെ ശ്രീജി ഹോട്ടല്‍ പരിസരത്തു നിന്ന് അന്ധേരിയിലെ സ്റ്റാര്‍ ബസാറിലേക്ക് ഓട്ടോയില്‍ പോവുകയായിരുന്നു യുവതി. ആദര്‍ശ് നഗര്‍ ട്രാഫിക് സിഗ്‌നലില്‍ എത്തിയപ്പോഴാണ് അടുത്തുള്ള ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടത്. യുവതി ഇറങ്ങിച്ചെന്ന് പെണ്‍കുട്ടിയെ തന്റെ ഓട്ടോയിലേക്ക് വലിച്ചുകയറ്റി ഓഷിവാര പൊലീസ് സ്റ്റേഷനിലേക്ക് പോയി. അക്രമി അവരെ പിന്തുടര്‍ന്നു.

Signature-ad

ആദ്യം കേസെടുക്കാന്‍ പൊലീസ് തയാറായില്ല. കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വന്ന തങ്ങളോട് മോശമായി പെരുമാറിയെന്നും ഇവര്‍ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനിലെ സംഭവവികാസങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പെണ്‍കുട്ടി സമൂഹമാധ്യമത്തില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തതോടെ സംഭവം ചര്‍ച്ചയായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: