CrimeNEWS

ചേര്‍ത്തലയില്‍ നവജാതശിശുവിനെ മാതാവ് കൊലപ്പെടുത്തിയതായി സംശയം; യുവതിയും കാമുകനും കസ്റ്റഡിയില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാതശിശുവിനെ മാതാവ് കൊലപ്പെടുത്തിയതായി സംശയം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാമുകന് കൈമാറിയതായും ഇയാള്‍ തകഴിയിലെ വീടിനടുത്ത് ഇതു മറവ് ചെയ്തതെന്നുമാണ് സംശയം. യുവതിയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രസവത്തിന് ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കാമുകന് കൈമാറിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തകഴി കുന്നുമ്മലിലാണ് കുഞ്ഞിനെ മറവ് ചെയ്തതെന്നാണ് വിവരം. ഇവിടെ പൊലീസ് പരിശോധന നടത്തും.

Signature-ad

 

 

Back to top button
error: