ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രി കെ.നട്വര്‍ സിങ് (93) അന്തരിച്ചു. ഹരിയാന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു.
പാക്കിസ്ഥാനില്‍ ഇന്ത്യന്‍ അംബാസിഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി സര്‍ക്കാരില്‍ സ്റ്റീല്‍, മൈന്‍ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷമാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 197377 കാലഘട്ടത്തില്‍ യുകെയിലെ ഇന്ത്യന്‍ ഡപ്യൂട്ടി ഹൈകമ്മിഷണറായിരുന്നു. 1977ല്‍ സാംബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി. 1984ല്‍ പത്മഭൂഷന്‍ ബഹുമതി ലഭിച്ചു.
1931ല്‍ രാജസ്ഥാനിലെ ഭാരത്പുരിലാണ് ജനനം. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിലായിരുന്നു പഠനം. പിന്നീട് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. 1991ല്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍മാറി. 2002ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതോടെ സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. 2008ല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു.