NEWSSocial Media

”കാവ്യയുടെ കുടുംബം ഒരുപാട് പറ്റിക്കപ്പെട്ടു; അസിന്റെ പിതാവ് ബുദ്ധിപരമായി നീങ്ങി”

സിനിമാ രംഗത്ത് തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞ രണ്ട് നടിമാരാണ് അസിനും കാവ്യ മാധവനും. ഒരേ കാലഘട്ടത്തില്‍ അഭിനയ രംഗത്ത് തിളങ്ങിയ രണ്ട് പേരും വലിയ ആരാധക വൃന്ദമുണ്ടാക്കി. കാവ്യക്ക് മലയാള സിനിമാ രംഗത്ത് തുടക്ക കാലത്ത് തന്നെ വലിയ സ്വീകാര്യത ലഭിച്ചു. മലയാളം വിട്ട് മറ്റൊരു ഭാഷയിലേക്ക് കാവ്യ ശ്രദ്ധ കൊടുത്തതുമില്ല. എന്നാല്‍ അസിന്റെ കാര്യം മറിച്ചായിരുന്നു. മലയാളിയായ അസിന്‍ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് തുടക്കം കുറക്കുന്നത്.

എന്നാല്‍ മലയാളത്തില്‍ വലിയ സ്വീകാര്യത അസിന് ലഭിച്ചില്ല. തമിഴ്, തെലുങ്ക് സിനിമാ രംഗത്താണ് അസിന് ശ്രദ്ധിക്കപ്പെടാനായത്. തെന്നിന്ത്യയിലെ താര റാണിയായി മാറിയ അസിന്‍ പിന്നീട് ബോളിവുഡിലേക്കും കടന്നു. 2016 ല്‍ വിവാഹിതയായ ശേഷമാണ് അസിന്‍ സിനിമാ രം?ഗം വിടുന്നത്. 2017 ല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം കാവ്യയും കരിയര്‍ വിട്ടു. ഇപ്പോഴിതാ രണ്ട് നടിമാരെക്കുറിച്ചും സംസാരിക്കുകയാണ് ടാലന്റ് മാനേജര്‍ വിവേക് രാമദേവന്‍.

Signature-ad

നാട്ടിന്‍ പുറത്ത് നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന കാവ്യക്ക് പലപ്പോഴും കബളിപ്പിക്കല്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിവേക് രാമദേവന്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് പ്രതികരണം. ഒരുപാട് പേര്‍ എക്‌സ്‌പ്ലോയ്റ്റ് ചെയ്യപ്പെടും. മാധവേട്ടന് കാവ്യയുടെ കേസില്‍ ഒരുപാട് എക്‌സ്‌പ്ലോയിറ്റേഷന്‍ നടന്നിട്ടുണ്ട്. അവര്‍ക്ക് പണം നഷ്ടപ്പെട്ടു. കാരണം അവര്‍ കാസര്‍കോട് നിന്ന് വന്ന നിഷകളങ്കരായ ആളുകളാണ്.

കരിയര്‍ നല്ല രീതിയില്‍ മാനേജ് ചെയ്തത് അസിന്റെ അച്ഛനാണ്. അദ്ദേഹം വളരെ സ്മാര്‍ട്ടായിരുന്നു. അസിന്‍ ബോംബെയിലേക്ക് പോകുന്നത് വരെ കരിയര്‍ മാനേജ് ചെയ്തത് അദ്ദേഹമാണ്. നെപ്പോട്ടിസം എന്ന കണ്‍സെപ്റ്റ് എന്തുകൊണ്ടാണ് സിനിമയില്‍ നടക്കുന്നത്. കാരണം കുടുംബത്തിന് ബിസിനസ് അറിയാം. ഇത് വളരെ ട്രിക്കി ബിസിനസാണ്. നെപ്പോട്ടിസം വര്‍ക്ക് ആകുന്നതിന് കാരണം അവര്‍ക്ക് ഈ ബിസിനസ് അറിയാം. കോണ്‍ടാക്ട് ഉണ്ടെന്നും വിവേക് രാമദേവന്‍ ചൂണ്ടിക്കാട്ടി.

അസിന്റെ കരിയറില്‍ വലിയ സ്വാധീനമുണ്ടായിരുന്നത് നടിയുടെ പിതാവിനാണെന്ന് നേരത്തെയും ചിലര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പൊതുവെ നടിമാര്‍ക്കൊപ്പം അമ്മയാണ് സെറ്റില്‍ ഒപ്പം വരാറെങ്കില്‍ അസിനൊപ്പം നടിയുടെ പിതാവാണ് വന്നിരുന്നതെന്ന് ഒരു ഫിലിം ജേര്‍ണലിസ്റ്റ് ഒരിക്കല്‍ പറയുകയുണ്ടായി. അഭിനയ രംഗത്ത് നിന്നും വര്‍ഷങ്ങളായി മാറി നില്‍ക്കുകയാണ് അസിന്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോ പോലും അസിന്‍ പങ്കുവെക്കാറില്ല.

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള സ്വകാര്യ ജീവിതത്തിനാണ് നടി ഇന്ന് പ്രാധാന്യം നല്‍കുന്നത്. മറുവശത്ത് കാവ്യയെയും സിനിമകളില്‍ കണ്ടിട്ട് ഏറെക്കാലമായി. സിനിമാ ലോകത്തെക്കുറിച്ചും തനിക്ക് കുടുംബത്തിനോ അറിയില്ലായിരുന്നെന്നും പണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് കാവ്യ നേരത്തെ ചില അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: