CrimeNEWS

ഫീസ് തര്‍ക്കം, മസാജിങ്ങിനെത്തിയ വയോധികന്‍ റിസപ്ഷനിസ്റ്റിന് നേരേ തോക്കു ചൂണ്ടി; അറസ്റ്റ്

തിരുവനന്തപുരം: ടൂറിസം മേഖലയിലെ സ്പായില്‍ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍. വട്ടപ്പാറ കണക്കോട് രാജ് ഭവനില്‍ ജി.പി.കുമാര്‍ (64) ആണ് പിടിയിലായത്.

പാപനാശം നോര്‍ത്ത് ക്ലിഫിലെ സ്പായില്‍ മസാജിങ്ങിനായാണ് ഇയാള്‍ എത്തിയത്. തുക സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെ റിസപ്ഷനിസ്റ്റിനെ ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. റിസപ്ഷനിസ്റ്റ് ഭയന്ന് നിലവിളിച്ചതോടെ അവിടെയുണ്ടായിരുന്നവര്‍ കുമാറിനെ കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: