KeralaNEWS

നഗരസഭയില്‍ റീല്‍സ് ചിത്രീകരിച്ച് ജീവനക്കാര്‍ വെട്ടിലായി; കാരണം കാണിക്കല്‍ നോട്ടീസ്

പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച ജീവനക്കാര്‍ക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാര്‍ക്കെതിരെയാണ് നടപടി. മുനിസിപ്പല്‍ സെക്രട്ടറി ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മൂന്നുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നഗരസഭ സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്.

നഗരസഭയില്‍ പൊതുജനങ്ങള്‍ ഉള്ള സമയത്തും ഓഫീസ് സമയത്തുമാണ് റീല്‍സ് ചിത്രീകരിച്ചതെങ്കില്‍ മുനിസിപ്പല്‍ ചട്ടങ്ങള്‍ പ്രകാരം നിയമലംഘനമാണെന്ന് സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യം അന്വേഷിക്കും. ഓഫീസ് സമയത്തിനുശേഷമാണ് റീല്‍സ് ചിത്രീകരിച്ചതെങ്കില്‍ പ്രശ്നമില്ല. പൊതുജനങ്ങള്‍ക്കുള്ള സേവനം തടസപ്പെട്ടുവെങ്കിലും നടപടിയുണ്ടാവും.

Signature-ad

റീല്‍സ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനുമാണ് നടപടിയെന്നും സെക്രട്ടറി പറഞ്ഞു. മോഹന്‍ലാല്‍ നായകനായ ‘ദേവദൂതന്‍’ എന്ന സിനിമയിലെ പൂവേ പൂവേ പാലപ്പൂവേ എന്ന പാട്ടിലാണ് ജീവനക്കാര്‍ റീല്‍സ് ചിത്രീകരിച്ചത്. തമാശയ്ക്ക് ചിത്രീകരിച്ച റീല്‍സാണ് വിവാദമായത്.

 

Back to top button
error: