Month: July 2024

  • Kerala

    വരും മണിക്കൂറുകളില്‍ അഞ്ച് ജില്ലകളില്‍ മഴയ്ക്ക് സാദ്ധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളാ തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാദ്ധ്യയുണ്ട്. ഉയര്‍ന്ന, വേഗതമേറിയ തിരമാലകള്‍ക്ക് സാദ്ധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.  

    Read More »
  • Kerala

    കോഴിക്കോട് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

    കോഴിക്കോട്: എലത്തൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പര്‍ ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് അടക്കമുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വടകരയില്‍ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗമാണ് അപകടത്തിനിടയാക്കിയത്. മഴ പെയ്യുന്നതിനാല്‍ റോഡിലെ തെന്നലും കാരണമായി. രാവിലെയായതിനാല്‍ പരിക്കേറ്റവരില്‍ വിദ്യാര്‍ഥികളുമുണ്ട്. രണ്ട് അ?ഗ്‌നിരക്ഷാ സേന യൂനിറ്റുകളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനായി രം?ഗത്തെുണ്ട്. പൊലീസും സ്ഥലത്തുണ്ട്.  

    Read More »
  • Kerala

    അതിസുരക്ഷാ നമ്പര്‍പ്ലേറ്റില്‍ ഇടഞ്ഞ് മന്ത്രിയും കമ്മീഷണറും; വലഞ്ഞ് ഉദ്യോഗസ്ഥര്‍, ഓഫറുമായി കമ്പനികള്‍

    തിരുവനന്തപുരം: പഴയവാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കുന്നതുസംബന്ധിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തും തമ്മില്‍ തര്‍ക്കം. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത അസ്വാരസ്യം അതിസുരക്ഷാ നമ്പര്‍പ്ലേറ്റിലും തുടരുകയാണ്. യന്ത്രങ്ങള്‍വാങ്ങി സ്വന്തംനിലയ്ക്ക് നമ്പര്‍പ്ലേറ്റ് നിര്‍മിച്ചുനല്‍കാനായിരുന്നു ആദ്യ തീരുമാനം. ആന്റണി രാജു ഗതാഗതമന്ത്രിയായിരുന്നപ്പോഴാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മോട്ടോര്‍ വാഹനവകുപ്പിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിനെ നോഡല്‍ എജന്‍സിയായി നിയോഗിക്കുകയുംചെയ്തു. യന്ത്രസാമഗ്രികള്‍ വിതരണംചെയ്യാന്‍ സന്നദ്ധരായ കമ്പനികളില്‍നിന്ന് ടെന്‍ഡര്‍ വിളിച്ചു. ഇതിനിടെയാണ് ഇടതുമുന്നണിയിലെ ധാരണപ്രകാരം ഗതാഗതമന്ത്രിയായി കെ.ബി. ഗണേഷ്‌കുമാര്‍ സ്ഥാനമേറ്റത്. മുന്‍മന്ത്രിയുടെ കാലത്തെ തീരുമാനങ്ങള്‍പലതും മാറ്റിവെച്ച കൂട്ടത്തില്‍ അതിസുരക്ഷാനമ്പര്‍പ്ലേറ്റ് പദ്ധതിയും നിര്‍ത്തിവെക്കാന്‍ ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രമാനദണ്ഡപ്രകാരം കുറഞ്ഞനിരക്കില്‍ നമ്പര്‍പ്ലേറ്റുകള്‍ തയ്യാറാക്കുന്ന കമ്പനികള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തനാനുമതി നല്‍കുന്നതാണ് നല്ലതെന്ന് മന്ത്രി നിര്‍ദേശിച്ചു. എന്നാല്‍, രേഖാമൂലം നിര്‍ദേശം നല്‍കിയില്ല. സര്‍ക്കാര്‍നിര്‍ദേശപ്രകാരം ആരംഭിച്ച നടപടികള്‍ മറ്റൊരു ഉത്തരവില്ലാതെ നിര്‍ത്തിവെക്കേണ്ടതില്ലെന്ന നിലപാട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും സ്വീകരിച്ചതോടെ ഉദ്യോഗസ്ഥര്‍ വെട്ടിലായി. കേന്ദ്രനിയമപ്രകാരം 2019 ഏപ്രില്‍ മുതല്‍…

    Read More »
  • Crime

    കലയെ അവസാനമായി കണ്ടത് കൊച്ചിയില്‍, ബന്ധം അവസാനിപ്പിച്ചിരുന്നു; മുന്‍ കാമുകന്റെ മൊഴി

    ആലപ്പുഴ: മാന്നാറില്‍ കൊല്ലപ്പെട്ട കലയെ അവസാനമായി കണ്ടത് കൊച്ചിയില്‍ വെച്ചാണെന്നാണ് മുന്‍ കാമുകന്റെ മൊഴി. കലയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. കലയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഭീഷണി നേരിട്ടിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. ”മാന്നാറിലെ വീട്ടില്‍ നിന്ന് പോയ ശേഷം കല ജോലി ചെയ്തത് എറണാകുളത്തെ വസ്ത്രശാലയിലായിരുന്നു. ഒരു തവണ മാത്രമാണ് എറണാകുളത്തെ ജോലി സ്ഥലത്ത് എത്തി കലയെ കണ്ടത്. പിന്നീട് കണ്ടിട്ടില്ല.താന്‍ പിന്നീട് വിദേശത്തായിരുന്നു” തുടങ്ങിയ വിവരങ്ങളാണ് ഇയാള്‍ പൊലീസിന് നല്‍കിയതെന്നാണ് വിവരം. അതേസമയം, കലയെ ഭര്‍ത്താവ് അനില്‍കുമാര്‍ കൊലപ്പെടുത്തിയത് അവിഹിത ബന്ധം ആരോപിച്ചായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്ന കാര്യം. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. അതിനിടെ, കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. തെളിവെടുപ്പും ഇന്ന് നടന്നേക്കും. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. കേസിലെ ഒന്നാം പ്രതിയും കലയുടെ ഭര്‍ത്താവുമായ അനില്‍ ഇസ്രായേലില്‍ ആശുപത്രിയിലാണെന്നാണ്…

    Read More »
  • Kerala

    റഹീമിനായി അക്കൗണ്ടിലെത്തിയത് 47 കോടിയിലേറെ, ബാക്കി 13 കോടി ഉപയോഗിക്കാന്‍ പോകുന്നത് മഹത്തരമായ മറ്റൊരു കാര്യത്തിന്

    കോഴിക്കോട്: കേരളം കൈകോര്‍ത്തു പിടിച്ച് സമാഹരിച്ച 34 കോടി രൂപ ദയാധനം കൈമാറിയതോടെ 18 വര്‍ഷമായി സൗദി അറേബ്യയിലെ ജയിലില്‍ കഴിഞ്ഞ ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ ( 42) വധശിക്ഷ കഴിഞ്ഞ ദിവസമാണ് റിയാദ് ക്രിമിനല്‍ കോടതി റദ്ദാക്കിയത്. സ്പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകന്‍ മരിച്ച കേസില്‍ 2006ലാണ് വധശിക്ഷ വിധിക്കപ്പെട്ട് റഹീം ജയിലിലായത്. ഒന്നര കോടി റിയാല്‍ ( 34കോടി രൂപ ) ദയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് മരിച്ച അനസ് അല്‍ ശഹ്രിയുടെ കുടുംബം കോടതിയെ അറിയിക്കുകയായിരുന്നു. കുടുംബത്തിന്റെ സമ്മതപത്രവും മറ്റും പരിശോധിച്ച കോടതി, വധശിക്ഷ റദ്ദാക്കി ഇന്നലെ ഉത്തരവിടുകയായിരുന്നു. റഹീമിനെ വൈകാതെ മോചിപ്പിച്ച് റിയാദ് വിമാനത്താവളം വഴി നാട്ടിലേക്ക് അയയ്ക്കും. അബ്ദുള്‍ റഹീമിന്റെ മോചനത്തിന് കഴിഞ്ഞ പെരുന്നാള്‍ കാലത്താണ് മലയാളികള്‍ കൈ അയച്ച് സംഭാവന നല്‍കി 34 കോടി രൂപയും സമാഹരിച്ചത്. ഇതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ അക്കൗണ്ടില്‍ മൊത്തം 47 കോടിയിലേറെ രൂപയാണ് ലഭിച്ചത്. അതില്‍…

    Read More »
  • Crime

    മദ്യപിച്ചെത്തിയതിനാല്‍ കോളജില്‍ കയറ്റിയില്ല; സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാര്‍ഥി കുത്തിക്കൊന്നു

    ബംഗളൂരു: കോളജില്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. ബംഗളൂരുവിലെ കെംപപുരയിലുള്ള സിന്ധി കോളജില്‍ ബുധനാഴ്ചയായിരുന്നു സംഭവം. കോളജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജയ് കിഷോര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി ഭാര്‍ഗവ് ജ്യോതി (22)യെ പൊലീസ് അറസ്റ്റ് ചെയ്തു. കോളജിലെ അവസാന വര്‍ഷ ബിഎ വിദ്യാര്‍ഥിയാണ് ഭാര്‍ഗവ്. ബുധനാഴ്ച കോളജ് ഫെസ്റ്റിനിടെ പുറത്തേക്കിറങ്ങിയ ഇയാളെ ജയ് കിഷോര്‍ വിലക്കി. ഫെസ്റ്റിനിടെ പുറത്ത് പോകാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമില്ലെന്ന് ഇയാള്‍ അറിയിച്ചെങ്കിലും ഇത് വകവയ്ക്കാതെ ഭാര്‍ഗവ് പുറത്തിറങ്ങി. അല്പസമയത്തിന് ശേഷം വീണ്ടും ഇയാള്‍ കോളജിലെത്തി ഉള്ളിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജയ് കിഷോര്‍ അനുവദിച്ചില്ല. ഭാര്‍ഗവ് മദ്യപിച്ചിരുന്നതിനാല്‍ അകത്തേക്ക് കയറ്റുകയേ ഇല്ലെന്ന് വ്യക്തമാക്കി ഇയാള്‍ വിദ്യാര്‍ഥിയെ തിരിച്ചയച്ചു. അല്‍പസമയത്തിന് ശേഷം ഭാര്‍ഗവ് വീണ്ടുമെത്തി അകത്തേക്ക് കടത്തണമെന്ന് ജയ് കിഷോറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ജയ് കിഷോര്‍ സമ്മതിച്ചില്ല. വീണ്ടും പ്രവേശനം നിഷേധിച്ചതോടെ ഭാര്‍ഗവ് കയ്യില്‍ കരുതിയിരുന്ന കത്തി എടുത്ത് ജയ് കിഷോറിനെ കുത്തുകയായിരുന്നു. ജയ് കിഷോറിന്റെ നെഞ്ചില്‍…

    Read More »
  • Crime

    അനിലിനോട് പിണങ്ങി പോയത് കൊച്ചിയിലെ തുണിക്കടയില്‍ ജോലിക്ക്; കലയെ വിളിച്ചുകൊണ്ടുവന്നശേഷം കാറില്‍വച്ച് കൊലപ്പെടുത്തി

    ആലപ്പുഴ: മാന്നാര്‍ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട കല ഭര്‍ത്താവ് അനിലുമായി പിണങ്ങി വീട് വിട്ട് പോയത് കൊച്ചിയിലെ തുണിക്കടയില്‍ ജോലി ചെയ്യാനെന്ന് പൊലീസ്. കലയുടെ കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നു. കലയുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് കൊച്ചിയിലെത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. അതിനു പിന്നാലെയാണ് കൊല നടത്തിയത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കല കൊല്ലപ്പെട്ടത് 2009 ഡിസംബര്‍ ആദ്യ ആഴ്ചയിലെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. വലിയ പെരുമ്പുഴയില്‍ വച്ചാണു കൊല്ലപ്പെട്ടതെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്നത് വലിയ പെരുമ്പുഴ പാലത്തിനടുത്തു വച്ചാണെന്നും അനില്‍ വാടകയ്‌ക്കെടുത്ത കാറില്‍ വച്ചാണെന്നും രണ്ടാം പ്രതി ജിനു ഗോപിയുടെ കുറ്റസമ്മതമൊഴിയിലുണ്ട്. കൊല നടക്കുന്ന സമയത്ത് കാറില്‍ അനിലും കലയും മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. കലയ്ക്കു മദ്യം നല്‍കിയെന്നും വിവരമുണ്ട്. കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്യാനാണ് അനില്‍ മറ്റുള്ളവരുടെ സഹായം തേടിയത്. കേസിലെ പരാതിക്കാരനായ സുരേഷ്…

    Read More »
  • Kerala

    ഇരിട്ടിയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; 23-കാരിക്കായി തിരച്ചില്‍

    കണ്ണൂര്‍: പടിയൂരില്‍ ചൊവ്വാഴ്ച ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂര്‍ സിബ്ഗ കോളേജ് വിദ്യാര്‍ഥിനി എടയന്നൂര്‍ തെരൂരിലെ ഷഹര്‍ബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൂവം കടവിലെ വളവില്‍ നിന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ഒഴുക്കില്‍പെട്ട് കാണാതായ മറ്റൊരു വിദ്യാഥിനി ചക്കരക്കല്‍ നാലാം പീടികയിലെ സൂര്യക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പഴശ്ശി ജലസംഭരണിയുടെ പടിയൂര്‍ പൂവംകടവിലാണ് വിദ്യാര്‍ഥിനികളെ കാണാതായത്. ജില്ലയിലെ എല്ലാ അഗ്‌നിരക്ഷാസേനാ വിഭാഗങ്ങളില്‍നിന്നുള്ള സ്‌കൂബാ സംഘത്തിന്റെയും മേഖലയില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ധ സംഘത്തിന്റെയും നേതൃത്വത്തില്‍ സംഭരണിയിലെ മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. രാവിലെയോടെയാണ് വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തത്. ഇരിക്കൂര്‍ സിബ്ഗ കോളേജിലെ അവസാന വര്‍ഷ ബി.എ. സൈക്കോളജി ബിരുദ വിദ്യാര്‍ഥിനികളായ എടയന്നൂരിലെ ഹഫ്സത്ത് മന്‍സിലില്‍ ഷഹര്‍ബാന (28), ചക്കരക്കല്‍ നാലാംപീടികയിലെ സൂര്യ( 23) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് ഇവരെ കാണാതായത്. പടിയൂരിലെ സഹപാഠിയായ ജസീനയുടെ വീട്ടിലെത്തിയ ഇവര്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

    Read More »
  • India

    കങ്കണയുടെ മുഖത്തടിച്ച വനിതാ കോണ്‍സ്റ്റബിളിനെ സ്ഥലംമാറ്റി; സസ്‌പെന്‍ഷന്‍ തുടരും

    ചണ്ഡീഗഡ്: നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ടിനെ ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് മുഖത്തടിച്ച വ്യവസായ സുരക്ഷാസേനയിലെ (സിഐഎസ്എഫ്) വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിനെ സ്ഥലംമാറ്റി. അച്ചടക്ക നടപടിയുടെ ഭാഗമായി ബെംഗളൂരുവിലേക്കാണ് സ്ഥലം മാറ്റിയത്. ജൂണ്‍ ആറിനു നടന്ന സംഭവത്തെ തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഫ്‌ഐആറും റജിസ്റ്റര്‍ ചെയ്തു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല. തന്റെ അമ്മ പങ്കെടുത്ത കര്‍ഷകസമരത്തെ കങ്കണ അധിക്ഷേപിച്ചതിലുള്ള രോഷമാണു പ്രകടിപ്പിച്ചതെന്നു കോണ്‍സ്റ്റബിള്‍ പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഹിമാചലിലെ മണ്ഡിയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട കങ്കണ ഡല്‍ഹിയിലേക്കു പോകാനാണു ചണ്ഡീഗഡ് വിമാനത്താവളത്തിലെത്തിയത്. സുരക്ഷാപരിശോധന നടക്കുന്ന സ്ഥലത്താണു സംഭവമുണ്ടായത്. മുഖത്തടിച്ചശേഷം ‘ഇത് കര്‍ഷകരെ അപമാനിച്ചതിനാണ്’ എന്നു കോണ്‍സ്റ്റബിള്‍ കങ്കണയോടു പറയുകയും ചെയ്തു.

    Read More »
  • Kerala

    വനിതാ ഉദ്യോഗസ്ഥര്‍ക്ക് 2 ദിവസത്തെ ആര്‍ത്തവ അവധി വേണം: പൊലീസ് അസോസിയേഷന്റെ പ്രമേയം

    എറണാകുളം: വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 2 ദിവസത്തെ ആര്‍ത്തവ അവധി അനുവദിക്കണമെന്ന് ആവശ്യം. കേരള പൊലീസ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ 38ാമത് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സര്‍ക്കാരിനും പൊലീസ് അധികൃതര്‍ക്കും സമര്‍പ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് മൂവാറ്റുപുഴയിലാണ് സമ്മേളനം. ക്രമരഹിതമായ ഡ്യൂട്ടി മൂലം ദൈനംദിന സ്റ്റേഷന്‍ ഡ്യൂട്ടികളും കേസന്വേഷണവും സമയബന്ധിതമായി തീര്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ അനുവദനീയമായ ഡ്യൂട്ടി ഓഫ് നിര്‍ബന്ധിതമായി നല്‍കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. പുതിയ നിയമസംഹിതകള്‍ നിലവില്‍വന്ന സാഹചര്യത്തില്‍ കേസുകള്‍ അപ്പപ്പോള്‍ തന്നെ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യണം. ഇലക്ട്രോണിക് മാധ്യമം തെളിവായി എടുക്കുന്നതും നിയമപരമാവുകയാണ്. ഈ സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യുന്നതിന് കുറഞ്ഞത് 250 രൂപയെങ്കിലും പ്രത്യേക അലവന്‍സായി അനുവദിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം റൂറല്‍ പൊലീസ് ജില്ലയിലാണ് നെടുമ്പാശേരി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിഐപി ഡ്യൂട്ടിയുമായി ബന്ധപ്പെട്ടുള്ള ശാരീരിക, സാമ്പത്തിക പ്രയാസങ്ങള്‍ കണക്കിലെടുത്ത് വിഐപി ഡ്യൂട്ടികള്‍ക്ക് വേണ്ടി കേരള ആംഡ്…

    Read More »
Back to top button
error: