Month: July 2024
-
Crime
ബി.സി.സി.ഐ സെലക്ഷന് ബോഡിഷേപ്പ് അറിയണമെന്ന് പറഞ്ഞ് നഗ്നചിത്രം കൈക്കലാക്കും! തിരുവനന്തപുരത്ത് ക്രിക്കറ്റ് കോച്ചിന്റെ കാമപ്പേക്കൂത്ത്; ഇരയായി നിരവധി പെണ്‍കുട്ടികള്‍
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരേ കൂടുതല്‍ പരാതികള്‍. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ ഇയാള്‍ ഒട്ടേറെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിവരം. ഇതുവരെ ആറ് പെണ്‍കുട്ടികളാണ് മനുവിനെതിരേ പീഡനപരാതി നല്‍കിയത്. പോക്സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകനായിരുന്നു മനു. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത ഒട്ടേറെ പെണ്‍കുട്ടികളെ ഇയാള്‍ ചൂഷണംചെയ്തെന്നാണ് വിവരം. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചതായും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് പ്രതി. ഒന്നരവര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരേ ഒരു പെണ്‍കുട്ടി പീഡനപരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസില്‍ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ്…
Read More » -
Kerala
ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം പോലും അറിയില്ല; എസ്എഫ്ഐക്കെതിരേ ബിനോയ് വിശ്വം
ആലപ്പുഴ: എസ്എഫ്ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐ തുടരുന്നത് പ്രാകൃതസംസ്‌കാരമാണ്. പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം അറിയില്ല. അവരെ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും എസ്എഫ്ഐ തിരുത്തിയേ തീരും ബിനോയ് വിശ്വം പറഞ്ഞു. ‘എസ്എഫ്ഐ ആ രീതി തിരുത്തണം. തിരുത്തിയേ തീരു. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലി അല്ല അത്. വളരെ പ്രാകൃതമായിട്ടുള്ള സംസ്‌കാരത്തിന്റെ ഭാഗമാണ്. പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥം അറിയില്ല. പുതിയ എസ്എഫ്ഐക്കാര്‍ക്ക് അവരുടെ രാഷ്ട്രീയത്തിന്റെ ആശയത്തിന്റെ ആഴം അറിയില്ല. പുതിയ എസ്എഫ്ഐക്കാര്‍ക്ക് പുതിയ ലോകത്തിനുമുന്നിലുള്ള ഇടുതപക്ഷത്തിന്റെ ഘടനയെപ്പറ്റി അറിയില്ല. അത് അവരെ പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ എസ്എഫ്ഐ ഇടതുപക്ഷത്തിന് ഒരു ബാധ്യതയായിട്ട് മാറും’ – ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
Read More » -
Crime
ഭാര്യ മരിച്ചത് ഒരു മാസം മുമ്പ്; കോവളത്ത് അമ്മായിയമ്മയും മരുമകനും മരിച്ചനിലയില്‍
തിരുവനന്തപുരം: കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വര്‍ണം റോഡില്‍ വാടക വീട്ടില്‍ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ശ്യാമള (76), സാബു ലാല്‍ (50) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസം മുന്‍പ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് സാബു ലാല്‍ മനോവിഷമത്തിലായിരുന്നു. അര്‍ബുദബാധിതയായി ഒരു വര്‍ഷത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ഇവരുടെ മരണം. അമ്മായിഅമ്മയെ, സാബു ലാല്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു പ്രാഥമിക നിഗമനം. ശ്യാമളയെ കൊലപ്പെടുത്തി സാബു ലാല്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. അമ്മയെയും കൊണ്ടുപോകുന്നു എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു സാബു ലാലിന്റെ മൃതദേഹം. ശ്യാമള നിലത്ത് മരിച്ചു കിടക്കുകയായിരുന്നു.
Read More » -
India
കാവിയില്‍നിന്ന് മഞ്ഞയിലേക്ക്; രാമക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് പുതിയ ഡ്രസ് കോഡ്
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് പുതിയ ഡ്രസ് കോഡ്. കാവി നിറത്തിലുള്ള വസ്ത്രങ്ങള്‍ക്ക് പകരം പരമ്പരാഗത രീതിയിലുള്ള മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ഉത്തരവ്. ക്ഷേത്രത്തിനകത്ത് പൂജാരിമാര്‍ മൊബൈല്‍ ഫോണ്‍ കൈവശം വെക്കരുതെന്നും ക്ഷേത്രം ട്രസ്റ്റ് ഉത്തരവില്‍ പറഞ്ഞു. പുതിയ ഡ്രസ് കോഡ് പ്രകാരം, മഞ്ഞ നിറത്തിലുള്ള ധോത്തി, ചൗബന്ദി, തലപ്പാവ് എന്നിവയാണ് പൂജാരിമാര്‍ ധരിക്കേണ്ടത്. ഇതുവരെ കാവി നിറത്തിലുള്ള വസ്ത്രങ്ങളാണ് രാമക്ഷേത്രത്തിലെ പൂജാരിമാര്‍ ധരിച്ചിരുന്നത്. പരുത്തി കൊണ്ട് നിര്‍മിച്ച തലപ്പാവാണ് ഇനി മുതല്‍ പൂജാരിമാര്‍ ധരിക്കേണ്ടത്. ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെയാണെന്ന് ക്ഷേത്രാധികാരികള്‍ പൂജാരിമാര്‍ക്ക് പരിശീലനം നല്‍കി. ചൗബന്ദി (കുര്‍ത്ത)യില്‍ ബട്ടണുകള്‍ക്ക് പകരം നേര്‍ത്ത കയറുകളാണ് ഉണ്ടാവുക. കണങ്കാല്‍ വരെയുള്ള ധോത്തികള്‍ മാത്രമേ ധരിക്കാന്‍ പാടുള്ളൂവെന്നും ഉത്തരവുണ്ട്. ഇതിനുപുറമെ, രാമക്ഷേത്രത്തില്‍ മുഖ്യ പൂജാരിക്ക് കീഴില്‍ നാല് സഹപൂജാരിമാര്‍ കൂടെയുണ്ട്. ഇവരുടെ കീഴില്‍ അഞ്ച് വീതം ട്രെയിനി പൂജാരിമാരെ നിയോഗിക്കാനും ട്രസ്റ്റ് തീരുമാനിച്ചു. പുലര്‍ച്ചെ 3.30 മുതല്‍ രാത്രി 11 വരെ മുഖ്യ…
Read More » -
Kerala
ഇരുട്ട്‌വാക്കിന് മാലിന്യം തട്ടാന്‍ എത്തിയവര്‍ക്ക് എട്ടിന്റെ പണി; വാഹനം കേടായതോടെ നാട്ടുകാര്‍ പിടികൂടി
കൊച്ചി: ഇരുട്ടിന്റെ മറവില്‍ പൊതുയിടത്ത് മാലിന്യം തള്ളാനെത്തിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. കളമശ്ശേരി നഗരസഭ പന്ത്രണ്ടാം വാര്‍ഡില്‍ തോഷിബയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് മാലിന്യം തള്ളിയത്. കാക്കനാട് പടമുകളിലുള്ള മദര്‍ ഫര്‍ണിച്ചറില്‍ നിന്നുള്ള സ്‌പോഞ്ച്, അപ്‌ഹോള്‍സറി മാലിന്യങ്ങളാണ് ഇവിടെ തള്ളാനെത്തിയത്. മാലിന്യം തള്ളിയ ശേഷം പോകാന്‍ ശ്രമിച്ചപ്പോള്‍ വാഹനം സ്റ്റാര്‍ട്ട് ആയില്ല. ഇതോടെ മാലിന്യം തള്ളാന്‍ എത്തിയവര്‍ വാഹനത്തില്‍ തന്നെ ഇരുന്നു. ഇത് കണ്ട് നാട്ടുകാര്‍ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് മാലിന്യം നിക്ഷേപിക്കാനെത്തിയവരെക്കൊണ്ട് തന്നെ തിരികെ വാഹനത്തിലേക്ക് കയറ്റി. ഈ പ്രദേശത്ത് പല ഭാഗങ്ങളിലായി ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ നിരവധി കിടക്കുന്നുണ്ടെന്നും ഇവര്‍ സ്ഥിരമായി മാലിന്യം തള്ളുന്നവരാണെന്നും നാട്ടുകാര്‍ പറഞ്ഞു. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എ.കെ നിഷാദ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍ ബഷീര്‍, മുന്‍ കൗണ്‍സിലര്‍ വിഎസ് അബൂബക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തുകയും ചെയ്തു. മാലിന്യം തള്ളിയവര്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട്…
Read More » -
Crime
എസ്.ഐ. വേഷത്തില്‍ പഴയ സഹപാഠികളുടെ വീട്ടിലെത്തി മോഷണം; യുവതി അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട് പോലീസില്‍ എസ്.ഐ.യാണെന്ന വ്യാജേന പഴയ സഹപാഠികളുടെ വീട്ടിലെത്തി പണവും സ്വര്‍ണവും കവര്‍ന്ന യുവതി പിടിയില്‍. തൂത്തുക്കുടി ജില്ലയിലെ രാജപാളയം സ്വദേശിയായ ഗംഗാദേവിയാണ് രണ്ട് സുഹൃത്തുകളുടെ വീട്ടില്‍ പോലീസ്വേഷത്തിലെത്തി കവര്‍ച്ചനടത്തിയത്. ഇവരുടെ സന്ദര്‍ശത്തെത്തുടര്‍ന്ന് പണം നഷ്ടമായ വീട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയും പിന്നീട് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ചെന്നൈയ്ക്കുസമീപം ചെങ്കല്‍പ്പേട്ടില്‍ എസ്.ഐ.യായി പ്രവര്‍ത്തിക്കുകയാണെന്നും ഒരു ഏറ്റുമുട്ടല്‍ക്കൊലപാതകവുമായി ബന്ധപ്പെട്ടാണ് സ്വന്തംനാട്ടില്‍ വന്നതെന്നും പറഞ്ഞായിരുന്നു ഗംഗാദേവി സുഹൃത്തുക്കളുടെ വീട്ടിലെത്തിയത്. ആദ്യവീട്ടിലെത്തിയപ്പോള്‍ അവിടെ സുഹൃത്തിന്റെ അമ്മമാത്രമെ ഉണ്ടായിരുന്നുള്ളൂ. കുറേസമയം അവിടെ ചെലവഴിച്ചതിനുശേഷം ഗംഗാദേവി മടങ്ങി. ഇവിടെനിന്ന് 2,000 രൂപയും ഒരു സ്വര്‍ണമാലയും കാണാതാകുകയായിരുന്നു. കഴിഞ്ഞദിവസം മറ്റൊരുസുഹൃത്തായ വളര്‍മതിയെ സന്ദര്‍ശിച്ചു. ഗംഗാദേവിയുടെ പെരുമാറ്റത്തില്‍ വളര്‍മതിക്ക് അസ്വാഭാവികതതോന്നിയിരുന്നു. ഇവര്‍ പോയതിനുശേഷം 2,000 രൂപ കാണാതായതോടെ സംശയമായി. തുടര്‍ന്ന്, വളര്‍മതിയും ഭര്‍ത്താവും ഗംഗാദേവിയെ പിന്തുടര്‍ന്ന് പിടികൂടുകയും പണം കണ്ടെത്തുകയുമായിരുന്നു. പിന്നീട് പോലീസെത്തി അറസ്റ്റുചെയ്തു. 12-ാം ക്ലാസ് വിദ്യാഭ്യാസമുള്ള ഗംഗാദേവി തൊഴില്‍രഹിതയായിരുന്നു.
Read More » -
Crime
കലക്കേസില്‍ ‘ദൃശ്യം’ മോഡല്‍? കൂട്ടുപ്രതികള്‍ അറിയാതെ മൃതദേഹം മാറ്റിയോ എന്ന് സംശയം
ആലപ്പുഴ: മാന്നാറിലെ കൊലപാതകത്തില്‍ വീണ്ടും ട്വിസ്റ്റ്. ദൃശ്യം മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയതായാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം ആദ്യം സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഒന്നാംപ്രതി കൂട്ടുപ്രതികളറിയാതെ മൃതദേഹം ഇവിടെനിന്ന് മാറ്റിയോ എന്നതാണ് സംശയം. അതിനാല്‍ തന്നെ ഒന്നാംപ്രതിയായ അനില്‍കുമാറിനെ എത്രയും വേഗം കസ്റ്റഡിയിലെടുക്കുകയെന്നത് കേസില്‍ അനിവാര്യമായിരിക്കുകയാണ്. നിലവില്‍ ഇസ്രയേലിലുള്ള ഇയാള്‍ ആശുപത്രിയിലാണെന്നാണ് സൂചന. രക്തസമ്മര്‍ദം കൂടിയെന്നും മൂക്കില്‍ നിന്ന് രക്തം വന്നെന്നുമാണ് വിവരം. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിവരം കുടുംബത്തെ അറിയിച്ചതാണ് വിവരം. അനില്‍ സ്വയം നാട്ടിലെത്തിയില്ലെങ്കില്‍, നാട്ടിലെത്തിക്കാന്‍ ഒട്ടേറെ കടമ്പകളുണ്ട്. അനില്‍കുമാറിനെ ഇസ്രായേലില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ ആറ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയും മുമ്പ് നാട്ടിലെത്തിക്കാനാണ് പോലീസ് നീക്കം. കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി അറസ്റ്റിലായ പ്രതികളിലൊരാളാണ് മൊഴി നല്‍കിയത്. ഇതനുസരിച്ചാണ് പോലീസ് സംഘം അനില്‍കുമാറിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന…
Read More » -
Crime
57കാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് 10 വര്‍ഷം ജയിലില്‍, വധശിക്ഷ; പ്രതിയാക്കാന്‍ പോലും തെളിവില്ലെന്ന് ഹൈക്കോടതി! ഒടുവില്‍ നഷ്ടപരിഹാരത്തോടെ ഗിരീഷിന് മോചനം
കൊച്ചി: കൊലക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കിടന്ന ആളെ പത്ത് വര്‍ഷത്തിനു ശേഷം കുറ്റവിമുക്തനാക്കി. കുണ്ടറ ആലീസ് വധക്കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗിരീഷ് കുമാറിനെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. നിഷ്‌കളങ്കനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വെറുതെ വിട്ടത്. ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജസ്റ്റിസുമാരായ ഡോ. എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, വി.എം ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് വിധിച്ചു. 2013ലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസ് (57) കൊലചെയ്യപ്പെടുന്നത്. വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്‌തെന്നും കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു എന്നാണ് കേസ്. തുടര്‍ന്ന് 2018ല്‍ കൊല്ലം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (4) ഗിരീഷ് കുമാറിന് വധശിക്ഷ വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഗിരീഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷനു യാതൊരു തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടിയത്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും മുഴുവന്‍ പരാജയങ്ങളും…
Read More » -
Kerala
തുടര്‍ച്ചയായി സര്‍ക്കാര്‍ പരിപാടികള്‍ ബഹിഷ്‌കരിച്ചു; തിരു. കമ്മീഷണറുടെ സ്ഥലംമാറ്റത്തിന് പിന്നില്‍ അതൃപ്തി
തിരുവനന്തപുരം: സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയതിന് പിന്നില്‍ സര്‍ക്കാരിന്റെ അതൃപ്തി. സി.എച്ച് നാഗരാജുവിനെ മാറ്റി ജി സ്പര്‍ജന്‍ കുമാറിനെ കൊണ്ടുവന്നത് ‘അഡൈ്വസറി’ നോട്ട് വരെയിറക്കിയ ശേഷമാണ്. നാഗരാജു തുടര്‍ച്ചയായി സര്‍ക്കാര്‍ പരിപാടികള്‍ ബഹിഷ്‌കരിച്ചെന്നും ഒ.ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണമുണ്ടായിട്ടും ഡി.സി.പിയെയാണ് അയച്ചതെന്നും ‘അഡൈ്വസറി’ നോട്ടിലുണ്ട്. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശന ചടങ്ങിലേക്ക് ക്ഷണമുണ്ടായിട്ടും പങ്കെടുത്തില്ല. വിദ്യാഭ്യാസ മന്ത്രിയെ വീടിന് മുന്നില്‍ കെ.എസ്.യുക്കാര്‍ തടഞ്ഞതില്‍ സുരക്ഷാ വീഴ്ചയെന്നുമാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. അതേസമയം, ദക്ഷിണ മേഖലാ ഐജി ആയിരുന്ന സ്പര്‍ജന്‍കുമാര്‍ മുന്‍പും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ മേഖലാ ഐജിയുടെ ചുമതലയ്ക്കു പുറമേയാണ് അധിക ചുമതല കൂടി നല്‍കിയത്. പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡി ഡോ.സഞ്ജീബ് കുമാര്‍ പട്ജോഷിയെ മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപിയായി നിയമിച്ചു. സി.എച്ച്.നാഗരാജുവാണു കോര്‍പറേഷന്റെ പുതിയ സിഎംഡി. തൃശൂര്‍ മുന്‍ കമ്മിഷണര്‍ അങ്കിത് അശോകനു സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചില്‍ ടെക്നിക്കല്‍ ഇന്റലിജന്‍സ് എസ്പിയായി നിയമനം നല്‍കി.…
Read More »
