IndiaNEWS

കങ്കണയുടെ മുഖത്തടിച്ച വനിതാ കോണ്‍സ്റ്റബിളിനെ സ്ഥലംമാറ്റി; സസ്‌പെന്‍ഷന്‍ തുടരും

ചണ്ഡീഗഡ്: നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ടിനെ ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് മുഖത്തടിച്ച വ്യവസായ സുരക്ഷാസേനയിലെ (സിഐഎസ്എഫ്) വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിനെ സ്ഥലംമാറ്റി. അച്ചടക്ക നടപടിയുടെ ഭാഗമായി ബെംഗളൂരുവിലേക്കാണ് സ്ഥലം മാറ്റിയത്. ജൂണ്‍ ആറിനു നടന്ന സംഭവത്തെ തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഫ്‌ഐആറും റജിസ്റ്റര്‍ ചെയ്തു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല.

തന്റെ അമ്മ പങ്കെടുത്ത കര്‍ഷകസമരത്തെ കങ്കണ അധിക്ഷേപിച്ചതിലുള്ള രോഷമാണു പ്രകടിപ്പിച്ചതെന്നു കോണ്‍സ്റ്റബിള്‍ പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഹിമാചലിലെ മണ്ഡിയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട കങ്കണ ഡല്‍ഹിയിലേക്കു പോകാനാണു ചണ്ഡീഗഡ് വിമാനത്താവളത്തിലെത്തിയത്. സുരക്ഷാപരിശോധന നടക്കുന്ന സ്ഥലത്താണു സംഭവമുണ്ടായത്. മുഖത്തടിച്ചശേഷം ‘ഇത് കര്‍ഷകരെ അപമാനിച്ചതിനാണ്’ എന്നു കോണ്‍സ്റ്റബിള്‍ കങ്കണയോടു പറയുകയും ചെയ്തു.

Back to top button
error: