Month: July 2024

  • Crime

    ബിഎസ്പി നേതാവിന്റെ കൊലപാതകം; പിന്നില്‍ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക?

    ചെന്നൈ: തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്‍ കെ. ആംസ്‌ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന നിഗമനത്തിലാണ് പൊലീസ്. ആര്‍ക്കോട്ട് സ്വദേശി സുരേഷിന്റെ കൊലപാതകവുമായി ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നാണ് സൂചന. അറസ്റ്റിലായ എട്ടു പേരില്‍ ഒരാളായ പൊന്നൈ ബാലു, കൊല്ലപ്പെട്ട സുരേഷിന്റെ സഹോദരനാണെന്നതും ഈ കുടിപ്പകയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആംസ്‌ട്രോങ്ങും മുന്‍പ് കൊല്ലപ്പെട്ട സുരേഷും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍, 2022 ല്‍ ആര്‍ക്കോട്ടില്‍ നടന്ന ഒരു സ്വര്‍ണ്ണ പണയ തട്ടിപ്പുമായി സുരേഷിന് ബന്ധമുണ്ടായിരുന്നുവെന്നും തട്ടിപ്പിന് ഇരകളാക്കപ്പെട്ടവരെ ആംസ്‌ട്രോങ് പിന്തുണച്ചത് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വിഴ്ത്തിയെന്നുമാണ് നിഗമനം. സുരേഷിനെ കൊലപ്പെടുത്താന്‍ ജയ്പാല്‍ എന്നയാളെ നിയോഗിച്ചത് ആംസ്‌ട്രോങ്ങാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് ആംസ്‌ട്രോങിന്റെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സുരേഷിനെ കൊലപ്പെടുത്തിയ കേസില്‍ ജയ്പാല്‍ നിലവില്‍ ജയിലിലാണ്. അതേസമയം, ആംസ്‌ട്രോങിന്റെ കൊലപാതകത്തില്‍ അപലപിച്ച നടന്‍ വിജയ്, ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന…

    Read More »
  • NEWS

    ബഹുമാനം പിടിച്ചുവാങ്ങേണ്ടതല്ല, സ്വഭാവികമായി നേടിയെടുക്കുകയാണ് ഉചിതം

    വെളിച്ചം      രാജഗുരുവിനെ എല്ലാവര്‍ക്കും ബഹുമാനമായിരുന്നു. രാജാവ് അദ്ദേഹത്തെ കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കും. ഒരു ദിവസം രാജാവ് ഗുരുവിനോട് ചോദിച്ചു: “അറിവാണോ സ്വഭാവമാണോ മുഖ്യം…?” ‘കുറച്ച് ദിവസം കഴിഞ്ഞ് ഇതിന് മറുപടി തരാ’മെന്ന് ഗുരു പറഞ്ഞു. പിറ്റേന്ന് ഗുരു ഖജനാവില്‍ നിന്ന് കുറച്ച് സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുപോയി. കാവല്‍ക്കാരന്‍ കണ്ടെങ്കിലും പ്രതികരിച്ചില്ല. പല ദിവസം ഇതാവര്‍ത്തിച്ചപ്പോള്‍ കാവല്‍ക്കാരന്‍ രാജാവിനോട് വിവരം പറഞ്ഞു. അടുത്തദിവസം ഗുരു രാജാവിനെ കാണാന്‍ എത്തിയിട്ടും അദ്ദേഹം എഴുന്നേറ്റതേയില്ല. കാര്യം മനസ്സിലാക്കിയ ഗുരു രാജാവിനോട് ചോദിച്ചു: “എന്നെ കണ്ടപ്പോള്‍ താങ്കള്‍ എഴുന്നേല്‍ക്കാഞ്ഞത് ഞാന്‍ സ്വർണ നാണയങ്ങൾ എടുത്ത വിവരം അറിഞ്ഞതുകൊണ്ടാണ് അല്ലോ…? താങ്കളുടെ ചോദ്യത്തിന് ഉത്തരം ഇപ്പോള്‍ കിട്ടിയെന്ന് ഞാന്‍ കരുതുന്നു. സ്വഭാവം മോശമായാല്‍ എത്ര ഉന്നതനാണെങ്കിലും ബഹുമാനിക്കാന്‍ നാം മടിക്കും. അതുകൊണ്ട് സ്വഭാവം തന്നയാണ് മുഖ്യം.” ബഹുമാനം പിടിച്ചുവാങ്ങുന്നവരും സ്വഭാവികമായി നേടിയെടുക്കുന്നവരും ഉണ്ട്. ധനാഢ്യന്റെയും അധികാരിയുടേയും പിറകെ ആളുകള്‍ വട്ടമിട്ടു നടക്കുന്നത് അയാളുടെ സ്വഭാവവൈശിഷ്ട്യത്തിനുള്ള സാക്ഷ്യപത്രമല്ല. അത്…

    Read More »
  • NEWS

    പരിഷ്‌ക്കരണവാദി, ഹിജാബ് വിരുദ്ധന്‍, ഹാര്‍ട്ട് സര്‍ജന്‍; ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മസൂദ് പെസഷ്‌കിയാന് ജയം

    ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റംഗം മസൂദ് പെസഷ്‌കിയാന് വിജയം. സുരക്ഷ ഉദ്യോഗസ്ഥനായ സഈദ് ജലീലിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇറാന്‍ ആഭ്യന്തരമന്ത്രാലയമാണ് പെസഷ്‌കിയാനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത വിവരം അറിയിച്ചത്. പെസഷ്‌കിയാന് 16.3 മില്യണ്‍വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജലിലിക്ക് 13.5 മില്യണ്‍വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പരിഷ്‌കരണവാദിയായ നേതാവാണ് മസൂദ്. എതിര്‍ സ്ഥാനാര്‍ത്ഥിയും സുരക്ഷാ ഉദ്യോഗസ്ഥനുമായ സയീദ് ജലീലിയെക്കാള്‍ മൂന്ന് ദശലക്ഷം വോട്ടുകള്‍ മസൂദിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കനുസരിച്ച് 53.7 ശതമാനം (16.3 മില്ല്യണ്‍) വോട്ടുകള്‍ പെസെഷ്‌കിയാന്‍ നേടി. ജലീലിക്ക് 44.3 ശതമാനം (13.5 മില്യണ്‍) വോട്ടുകള്‍ നേടി. ജൂണ്‍ 28 ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും 51 ശതമാനത്തിലേറെ വോട്ടുകള്‍ നേടാനാകാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീണ്ടത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പെസെഷ്‌കിയന്‍ അനുയായികളുടെ വിജയാഹ്ലാദ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2008 മുതല്‍ തബ്രിസില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ഹാര്‍ട്ട് സര്‍ജനായ മസൂദ് പെസഷ്‌കിയാന്‍. പരിഷ്‌കരണവാദിയായ…

    Read More »
  • Social Media

    നല്ല വറുത്തരച്ച മൂര്‍ഖന്‍ കറി! വൈറല്‍ വീഡിയോയ്ക്കു പിന്നാലെ ഫിറോസിന് ‘പൊങ്കാല’യും

    വ്യത്യസ്തമായ ഫുഡ് വ്ളോഗുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ആളാണ് ഫിറോസ് ചുട്ടിപ്പാറ. ഇന്ത്യയ്ക്കകത്തെ മാത്രമല്ല, ആഹാര കാര്യത്തില്‍ പല രാജ്യങ്ങളിലെ വൈവിദ്ധ്യങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മുമ്പ് മുതലയെ ഗ്രില്‍ ചെയ്യുന്ന വീഡിയോ ഒക്കെ ഫിറോസ് സമൂഹമാദ്ധ്യങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പാമ്പിനെ കറി വയ്ക്കുന്നതിന്റെ വീഡിയോയാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. വിയറ്റ്‌നാമിലെ പാമ്പിന്റെ മാര്‍ക്കറ്റില്‍ നിന്നാണ് അദ്ദേഹം രണ്ട് പാമ്പുകളെ ജീവനോടെ വാങ്ങിയത്. എലി, കോഴി, കൊറ്റി എന്നിവയെയും ആ കടയില്‍ ജീവനോടെ വില്‍ക്കാന്‍ വച്ചിട്ടുണ്ട്. വിഷമുള്ള മൂര്‍ഖനെയും പ്രത്യേകം കവറിലാക്കി വച്ചിട്ടുണ്ട്. ഇവ ഭക്ഷിക്കുന്നത് വിയറ്റ്നാമില്‍ നിയമവിധേയമാണ്. വീഡിയോ കാണുമ്പോള്‍ അരോചകമായിരിക്കും എന്നാല്‍ ആ നാട്ടിലെ ജനങ്ങള്‍ ഇത് കഴിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വിയറ്റ്നാമി സ്ത്രീ ആണ് പാമ്പിനെ കറി വയ്ക്കാനായി വൃത്തിയാക്കി നല്‍കിയത്. ഫിറോസ് പാചകം ചെയ്യുമ്പോള്‍ അവര്‍ സഹായിക്കുന്നുമുണ്ട്. ഒടുവില്‍ പാമ്പ് കറി റെഡിയായപ്പോള്‍ പാത്രങ്ങളില്‍…

    Read More »
  • Movie

    ജനപ്രിയ നടനെ ഒ.ടി.ടിയും കൈയൊഴിഞ്ഞോ? ‘എടുക്കാച്ചരക്കായി’ ദിലീപ് ചിത്രങ്ങള്‍

    ഇപ്പോള്‍ മിക്കയാളുകളും സിനിമയടക്കമുള്ള വിനോദ ഉപാധികള്‍ കാണാന്‍ ഒടിടിയെയാണ് ആശ്രയിക്കുന്നത്. ഹിറ്റ് ചിത്രങ്ങള്‍ തീയേറ്ററില്‍ വന്ന് കുറച്ച് നാളുകള്‍ കൊണ്ട് തന്നെ ഒടിടിയിലെത്തുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ പല മലയാള ചലച്ചിത്രങ്ങളും വാങ്ങാന്‍ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മടിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത്തരത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ നടന്‍ ദിലീപിന്റെ ചില ചിത്രങ്ങള്‍ ഒരു ഒടിടി പ്ലാറ്റ്ഫോമും വാങ്ങിയില്ലെന്നാണ് വിവരം. ‘ദിലീപ് നായകനായെത്തിയ ‘പവി കെയര്‍ടേക്കര്‍’, ‘ബാന്ദ്ര’, ‘തങ്കമണി’ എന്നീ ചിത്രങ്ങളുടെ വിവരമൊന്നുമില്ല. ഏപ്രില്‍ 26നാണ് പവി കെയര്‍ ടേക്കര്‍ റിലീസായത്. മാര്‍ച്ചിലായിരുന്നു തങ്കമണി പുറത്തിറങ്ങിയത്. അതിലും എത്രയോ മാസങ്ങള്‍ക്ക് മുമ്പാണ് തമന്ന അഭിനയിച്ച ബാദ്ര റിലീസായത്. തീയേറ്ററില്‍ പരാജയപ്പെട്ട സിനിമകളാണ് ഇവ മൂന്നും. ഇതില്‍ ബാന്ദ്ര ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസാകുമെന്ന രീതിയില്‍ ഡിസംബറില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നെ അതിനെപ്പറ്റി വിവരമൊന്നുമില്ല. നിലവില്‍ ഈ ചിത്രങ്ങള്‍ ഒരു പ്ലാറ്റ്ഫോമിലും ലഭ്യമല്ല. അതേസമയം, ദിലീപിനെ തകര്‍ക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിനെതിരെയുള്ള കേസെന്ന്…

    Read More »
  • Kerala

    ഡ്രൈവര്‍ കാപ്പി കുടിക്കാന്‍ പോയി; കോട്ടയത്ത് ബസ് ഉരുണ്ടുനീങ്ങി ഗേറ്റും മതിലും തകര്‍ത്തു

    കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിര്‍ വശത്തുള്ള പ്രസ്‌ക്ലബ്ബ് – പിഡബ്ല്യുഡി മന്ദിരങ്ങളുടെ ഗേറ്റും, മതിലും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗത്തുള്ള കയറ്റത്ത് അയിരുന്നു ബസ് നിര്‍ത്തിയിട്ടിരുന്നത്. ഡ്രൈവര്‍ കാപ്പി കുടിക്കുവാന്‍ പോയ സമയത്തായിരുന്നു സംഭവം. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി, റോഡ് കുറുകെ കടന്ന് എതിര്‍വശത്തുള്ള മതിലും ഗേറ്റും തകര്‍ത്ത് പ്രസ് ക്ലബ്ബ് – പിഡബ്ല്യുഡി മന്ദിരങ്ങളുടെ വളപ്പില്‍ പ്രവേശിച്ച് വശത്തെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പുലര്‍ച്ചെ റോഡില്‍ വാഹനങ്ങളും, വഴിയാത്രക്കാരും കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.  

    Read More »
  • Crime

    പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരേ പരാതി

    കാസര്‍കോട്: ചന്തേരയില്‍ പതിമൂന്നുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഡോ. സി.കെ.പി. കുഞ്ഞബ്ദുള്ളയ്‌ക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടിയെ ഡോക്ടര്‍ പരിശോധനയുടെ പേരില്‍ പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ കുടുംബാംഗങ്ങളാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഡോക്ടര്‍ ഒളിവിലാണെന്നാണ് വിവരം. ഇയാളെ പോലീസ് അന്വേഷിച്ച് വരികയാണ്.  

    Read More »
  • LIFE

    സീന്‍ കഴിഞ്ഞാല്‍ പരസ്പരം മിണ്ടാത്തവര്‍; മത്സരിച്ചഭിനയിച്ചവരുടെ വിവാഹ ജീവിതത്തിലും സാമ്യതകള്‍

    ഇന്ത്യന്‍ സിനിമാ രംഗത്തെ ഒരു കാലത്തെ താരറാണിമാരായിരുന്നു ശ്രീദേവിയും ജയപ്രദയും. ഒരേ കാലഘട്ടത്തില്‍ കരിയറില്‍ സജീവമായ ഇരുവരും തെന്നിന്ത്യന്‍ സിനിമാ രംഗത്ത് നിന്നും ബോളിവുഡിലേക്കും കടന്നു. അഭിനയ മികവ്, നൃത്തത്തിലെ മികവ്, വശ്യ ഭംഗി, സ്‌ക്രീന്‍ പ്രസന്‍സ് എന്നിവയിലെല്ലാം അക്കാലത്ത് ശ്രീദേവിക്ക് ഒരു എതിരാളിയുണ്ടായിരുന്നെങ്കില്‍ അത് ജയപ്രദയാണ്. ശ്രീദേവിയേക്കാള്‍ ജയപ്രദയുടെ സൗന്ദര്യത്തെയാണ് പലരും അക്കാലത്ത് വാഴ്ത്തിയത്. ശ്രീദേവി പിന്നീട് കോസ്‌മെറ്റിക് സര്‍ജറിയിലൂടെ മൂക്കിന് മാറ്റം വരുത്തിയ ശേഷമാണ് ജനപ്രീതി വീണ്ടും കൂടിയത്. നിരവധി സിനിമകളില്‍ ശ്രീദേവിയും ജയപ്രദയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ചേച്ചിയും അനിയത്തിയുമായാണ് പല സിനിമകളിലും ഇവര്‍ എത്തിയത്. രണ്ട് പേര്‍ക്കും തുല്യ പ്രാധാന്യവും ഈ സിനിമകളില്‍ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, ഒരുമിച്ച് ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടും ഇവര്‍ തമ്മില്‍ സൗഹൃദമുണ്ടായിരുന്നില്ല. സൗഹൃദമില്ലെന്ന് മാത്രമല്ല അകല്‍ച്ചയും ഉണ്ടായിരുന്നു. പ്രത്യേകിച്ചും ശ്രീദേവിയാണ് ജയപ്രദയില്‍നിന്ന് അകലം കാണിച്ചതെന്നാണ് അന്നുണ്ടായ സംസാരങ്ങള്‍. മുമ്പൊരിക്കല്‍ ശ്രീദേവിയെക്കുറിച്ച് ജയപ്രദ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയില്‍ യഥാര്‍ത്ഥ ചേച്ചിയെയും അനുജത്തിയെയും പോലെ…

    Read More »
  • India

    ‘വ്യാജമദ്യം കഴിച്ച് മരിച്ചവരാണ്, അല്ലാതെ സ്വാതന്ത്ര്യ സമര സേനാനികളല്ല’; കള്ളക്കുറിച്ചി ദുരന്തത്തില്‍ നഷ്ടപരിഹാരം നല്‍കിയതിനെതിരെ ഹര്‍ജി

    ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഹര്‍ജി. മുഹമ്മദ് ഗൗസ് എന്നയാളാണ് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ”മരിച്ചത് വിഷമദ്യം കഴിച്ചവരാണ്. അല്ലാതെ സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹിക പ്രവര്‍ത്തകരോ അല്ല. അനധികൃത മദ്യം കഴിച്ച് നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തവരാണ്” – ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ വാദം കേട്ട ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആര്‍ മഹാദേവനും ജസ്റ്റിസ് മുഹമ്മദ് ഷഫീഖും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്, നഷ്ടപരിഹാര തുക ഉയര്‍ന്നതാണെന്നും രണ്ടാഴ്ചയ്ക്ക് ശേഷം കേസിന്റെ കൂടുതല്‍ വാദം കേള്‍ക്കുമെന്നും വാക്കാല്‍ വ്യക്തമാക്കി. അനധികൃത മദ്യം കഴിക്കുന്നത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. അനധികൃത മദ്യം കഴിക്കുകയും അതുവഴി നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യുകയും തല്‍ഫലമായി മരണത്തിന് കീഴടങ്ങുകയും ചെയ്തവരോട് ഭരണകൂടം കരുണ കാണിക്കേണ്ടതില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അപകടത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കാവൂ എന്നും സ്വന്തം സന്തോഷത്തിനായി നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തവര്‍ക്ക് നല്‍കരുതെന്നും ആവശ്യപ്പെടുന്നു.…

    Read More »
  • Kerala

    മന്ത്രിയുടെ സാന്നിധ്യത്തില്‍ കാപ്പാ കേസ് പ്രതി സിപിഎമ്മില്‍; വിശദീകരണവുമായി ജില്ലാ സെക്രട്ടറി

    പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ കാപ്പാ കേസ് പ്രതി സിപിഎമ്മില്‍ ചേര്‍ന്നു. മലയാപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനാണ് പാര്‍ട്ടി അംഗത്വം എടുത്തത്. നടപടി വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തി. പൊതുപ്രവര്‍ത്തനത്തിന്റെ പേരിലാണ് ശരണ്‍ കേസില്‍ അകപ്പെട്ടതെന്നും നിലവില്‍ കാപ്പ കേസില്‍ പ്രതിയല്ലെന്നും ജില്ലാ കെപി ഉദയഭാനു പറഞ്ഞു. ‘ആര്‍എസ്എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് ശരണ്‍ പ്രതിയായത്. ശബരിമല കേസില്‍ പ്രതിയാണ്. ആ പ്രസ്ഥാനം അവരെ ക്രിമിനലുകളായി ഉപയോഗിക്കുകയാണെന്നു മനസ്സിലായപ്പോഴാണ് അവര്‍ അത് ഉപേക്ഷിച്ചത്. ശരണ്‍ മാത്രമല്ല അദ്ദേഹത്തിനൊപ്പമുള്ള 63 ചെറുപ്പക്കാരും പ്രസ്ഥാനം വിട്ടു. ശരണിനെ നാടുകടത്തിയിട്ടില്ല. താക്കീത് ചെയ്തിട്ടേയുള്ളൂ. ശരണ്‍ ഇപ്പോള്‍ കാപ്പ കേസില്‍ പ്രതിയല്ല. കാപ്പ ഒരു പ്രത്യേക കാലായളവില്‍ മാത്രം ഉള്ളതാണ്. ആറുമാസം കഴിയുന്നതോടെ അത് തീര്‍ന്നു. കാപ്പ ചുമത്തിയാല്‍ അത് ജീവിതകാലം മുഴുവന്‍ അങ്ങനെ മുദ്രുകുത്താനുള്ളതല്ല. രാഷ്ട്രീയ കേസുകളില്‍പ്പെടുന്നവര്‍ക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റാണ്. സ്ത്രീയെ ആക്രമിച്ചെന്ന് കേസ്…

    Read More »
Back to top button
error: