KeralaNEWS

ഡ്രൈവര്‍ കാപ്പി കുടിക്കാന്‍ പോയി; കോട്ടയത്ത് ബസ് ഉരുണ്ടുനീങ്ങി ഗേറ്റും മതിലും തകര്‍ത്തു

കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിര്‍ വശത്തുള്ള പ്രസ്‌ക്ലബ്ബ് – പിഡബ്ല്യുഡി മന്ദിരങ്ങളുടെ ഗേറ്റും, മതിലും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗത്തുള്ള കയറ്റത്ത് അയിരുന്നു ബസ് നിര്‍ത്തിയിട്ടിരുന്നത്. ഡ്രൈവര്‍ കാപ്പി കുടിക്കുവാന്‍ പോയ സമയത്തായിരുന്നു സംഭവം. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി, റോഡ് കുറുകെ കടന്ന് എതിര്‍വശത്തുള്ള മതിലും ഗേറ്റും തകര്‍ത്ത് പ്രസ് ക്ലബ്ബ് – പിഡബ്ല്യുഡി മന്ദിരങ്ങളുടെ വളപ്പില്‍ പ്രവേശിച്ച് വശത്തെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പുലര്‍ച്ചെ റോഡില്‍ വാഹനങ്ങളും, വഴിയാത്രക്കാരും കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Signature-ad

 

Back to top button
error: