Month: July 2024
-
Kerala
പച്ചാളത്ത് ട്രാക്കിലേക്ക് വന്‍മരം വീണ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു; വൈദ്യുതി ലൈന്‍ പൊട്ടിവീണു
കൊച്ചി: പച്ചാളത്ത് റെയില്‍വേ ട്രാക്കിലേക്ക് വന്‍മരം വീണ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം-തൃശ്ശൂര്‍ പാതയില്‍ ലൂര്‍ദ് ആശുപത്രിക്ക് സമീപത്തെ ട്രാക്കിലാണ് മരം വീണത്. മരം വൈദ്യുതി ലൈനിലേക്ക് വീണതിനാല്‍ വലിയ ശബ്ദവും തീപ്പൊരിയുമുണ്ടായി. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. ബസും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന പാതയിലേക്കുകൂടിയാണ് മരം വീണത്. സംഭവസമയം ട്രെയിനോ വാഹനങ്ങളോ കടന്നുപോയിരുന്നെങ്കില്‍ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം ഫയര്‍ഫോഴ്‌സിലും പോലീസിലും അറിയിച്ചത്. മരത്തില്‍നിന്ന് പുകയും തീയും ഉയരുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വൈദ്യുതിബന്ധം വിച്ഛേദിച്ച് മരം മുറിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Read More » -
LIFE
”പ്രണയിച്ചതെല്ലാം തെറ്റായ ആണുങ്ങളെ, ചൂഷണങ്ങള്‍ നേരിട്ടിട്ടും മാപ്പ് നല്‍കി”
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് മനീഷ കൊയിരാള. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്തിറങ്ങിയ ഹീരാമണ്ഡിയിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മനീഷ. തന്റെ ആരോഗ്യ പ്രശ്നങ്ങളും വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളുമെല്ലാം കാരണം കരിയറില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ കാണേണ്ടി വന്ന താരമാണ് മനീഷ. എന്നാല്‍ തന്റെ അഭിനയ പ്രതിഭ കൊണ്ട് ആരാധകരുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം കണ്ടെത്തുകയായിരുന്നു മനീഷ. ഇപ്പോഴിതാ തന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മനീഷ. പ്രണയ ബന്ധങ്ങളില്‍ താന്‍ എന്നും പരാജയമായിരുന്നു. എല്ലായിപ്പോഴും താന്‍ എത്തിച്ചേര്‍ന്നത് തെറ്റായ പുരുഷന്മാരിലേക്കായിരുന്നു എന്നുമാണ് മനീഷ പറയുന്നത്. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് മനീഷ മനസ് തുറന്നത്. തന്റെ ആരോഗ്യത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും പ്രണയ ബന്ധങ്ങളെക്കുറിച്ചുമെല്ലാം അഭിമുഖത്തില്‍ മനീഷ സംസാരിക്കുന്നുണ്ട്. ”എന്തുകൊണ്ടാണ് എല്ലായിപ്പോഴും തെറ്റായ പുരുഷന്മാരോട് മാത്രം പ്രണയം തോന്നിയതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് എനിക്ക് ഇത് വീണ്ടും വീണ്ടും സംഭവിക്കുന്നതെന്ന് ആലോചിക്കാറുണ്ടായിരുന്നു. അതോ ഏറ്റവും പ്രശ്നക്കാരനായ മനുഷ്യനോട് ആകര്‍ഷണം തോന്നാന്‍ മാത്രം എനിക്ക് എന്തെങ്കിലും…
Read More » -
Kerala
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ നേരിടുന്നത് ലൈംഗികാതിക്രമമല്ല, ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റൊന്ന്
തിരുവനന്തപുരം: സ്ത്രീകള്‍ ഏതെങ്കിലും വിധത്തില്‍ ദിവസവും മറ്റൊരാളുടെ അസഭ്യ സംഭാഷണങ്ങള്‍ക്ക് വിധേയരാകുന്നതായി റിപ്പോര്‍ട്ട്. കുടുംബശ്രീ നടത്തിയ ക്രൈം മാപ്പിംഗ് സര്‍വേയിലാണ് സ്ത്രീകള്‍ കൂടുതലായി നേരിടുന്ന അതിക്രമം അസഭ്യം കേള്‍ക്കുന്നതാണെന്ന് കണ്ടെത്തിയത്. വനിതകള്‍ അഭിമുഖീകരിക്കുന്ന അതിക്രമങ്ങള്‍ക്ക് പ്രതിരോധം ആവിഷ്‌കരിക്കാന്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കുടുംബശ്രീയുടെ ആറ് സി.ഡി.എസുകളിലായി നടത്തിയ സര്‍വേയിലെ കണക്കാണിത്. മറ്റ് സി.ഡി.എസുകളില്‍ രണ്ടാംഘട്ടമായി സര്‍വേ നടക്കും. ജില്ലയൊട്ടാകെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ വിവരശേഖരണം നടത്തി സൂക്ഷിക്കുന്നതാണ് ക്രൈം മാപ്പിംഗ്. കുടുംബശ്രീ പ്രവര്‍ത്തകരായിട്ടുള്ള റിസോഴ്സ് ടീം ആണ് വിവരശേഖരണം നടത്തുന്നത്. ആനിക്കാട്, കടപ്ര, ഏറത്ത്, പന്തളം േെതക്കക്കര, ചെന്നീര്‍ക്കര, പ്രമാടം എന്നീ 6 സി.ഡി.എസുകളിലാണ് ക്രൈം മാപ്പിംഗ് സര്‍വേ ആദ്യഘട്ടത്തില്‍ നടത്തിയത്. 8877 സ്ത്രീകള്‍ 66,008 അതിക്രമങ്ങള്‍ക്ക് വിധേരായിട്ടുണ്ട്. അതിനര്‍ത്ഥം ഒരു സ്ത്രീ തന്നെ വിവിധ തരത്തിലുള്ള അതിക്രമത്തിന് ഒന്നിലധികം തവണ വിധേയയായിട്ടുണ്ട് എന്നാണ്. ഏറ്റവും കൂടുതല്‍ നേരിട്ട അതിക്രമം വാചികം (അസഭ്യം) ആണെങ്കില്‍ സ്ത്രീധനം ആവശ്യപ്പെടല്‍ ആണ് സാമ്പത്തിക അതിക്രമത്തില്‍…
Read More » -
Kerala
ഫ്യൂസ് ഊരിയതില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥന്റെ ദേഹത്ത് കറി ഒഴിച്ചു, ഓഫീസ് തല്ലിതകര്‍ത്തത് ഉദ്യോഗസ്ഥര്‍; ആരോപണങ്ങള്‍ വ്യാജമെന്ന് അജ്മല്‍
കോഴിക്കോട്: കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ചതിന്റെ പേരില്‍ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ആരോപണം വ്യാജമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്മല്‍. തിരുവമ്പാടി ഉള്ളാട്ടില്‍ ഹൗസില്‍ അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. ഫ്യൂസ് ഊരിയതില്‍ പ്രതിഷേധിച്ചു ഉദ്യോഗസ്ഥന്റെ ദേഹത്ത് കറി ഒഴിക്കുകയാണ് ചെയ്തത്. ഉദ്യോഗസ്ഥരാണ് ഓഫീസ് തല്ലിതകര്‍ത്തത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പിടിച്ചെടുത്തെന്നും അജ്മല്‍ പറഞ്ഞു. കെ.എസ്.ഇ.ബി. ഓഫീസ് അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തയാളുടെ വീട്ടിലെ വൈദ്യുതി, ചെയര്‍മാന്‍ ബിജുപ്രഭാകറിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിച്‌ഛേദിച്ചത്. സംസ്ഥാനത്ത് ആദ്യമാണ് ഇത്ര ശക്തമായ നടപടി. അക്രമിക്കെതിരെ നിയമനടപടിയും സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി വ്യക്തമാക്കി തിരുവമ്പാടി ആണ് ആക്രമണം നടത്തിയത്. ബില്ലടയ്ക്കാത്തതിന് ഇയാളുടെ പിതാവ് റസാക്കിന്റെ പേരിലുള്ള കണക്ഷനാണ് റദ്ദാക്കിയത്. തുടര്‍ന്ന് വെള്ളിയാഴ്ച കെ.എസ്.ഇ.ബി.ഓഫീസില്‍ എത്തിയ അജ്മല്‍ ഭീഷണി മുഴക്കുകയും ലൈന്‍മാന്‍ പ്രശാന്തിനെയും സഹായി അനന്തുവിനേയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനെതിരെ അസിസ്റ്റന്റ് എന്‍ജിനീയര്‍…
Read More » -
Crime
ബസ്സിന്റെ വഴിമുടക്കി ഓട്ടോ; ഹോണ്‍ അടിച്ചപ്പോള്‍ വടിവാള്‍ കാട്ടി വിരട്ടി ഡ്രൈവര്‍
മലപ്പുറം: വടിവാള്‍ വീശി ബസ്സിനു മുന്നില്‍ ഓട്ടോറിക്ഷയുടെ യാത്ര. ദേശീയപാതയില്‍ കൊട്ടപ്പുറം മുതല്‍ എയര്‍പോര്‍ട്ട് ജംക്ഷന്‍ വരെയാണ് ബസ്സിന്റെ വഴി തടസ്സപ്പെടുത്തിക്കൊണ്ട് ഓട്ടോ യാത്ര നടത്തിയത്. ബസ് ജീവനക്കാരുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ വീട്ടില്‍ ഷംസുദ്ദീന് എതിരെയാണ് കേസെടുത്തത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിനും ദേശിയ പാതയില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്. കോഴിക്കോട്ടുനിന്നു മഞ്ചേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിനു മുന്‍പില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്. പുള്ളിക്കലില്‍ ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോള്‍ ഓട്ടോ ബസ്സിനു പിന്നിലുണ്ടായിരുന്നു. പിന്നീട് മുന്നിലേക്ക് കയറിയ ഓട്ടോ ബസ്സിന്റെ വഴി തടസപ്പെടുത്തുകയായിരുന്നു. ബസ് ഡ്രൈവര്‍ ഹോണ്‍ അടിച്ചപ്പോള്‍ ഓട്ടോയില്‍ നിന്ന് വടിവാള്‍ പുറത്തേക്കിട്ട് വിരട്ടാനും നോക്കി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തലേക്കര മുതല്‍ കൊളത്തൂര്‍ എയര്‍പോര്‍ട്ട് റോഡ് ജംക്ഷന്‍ വരെ ഇതു തുടര്‍ന്നു. പിന്നീട് ഓട്ടോറിക്ഷ എയര്‍പോര്‍ട്ട് റോഡിലേക്കു പോയി.…
Read More » -
Crime
മുന്നോട്ടു കയറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തര്‍ക്കം; കണ്ടക്ടറെ യാത്രക്കാരന്‍ കുപ്പികൊണ്ട് കുത്തി
എറണാകുളം: സ്വകാര്യ ബസ് യാത്രയ്ക്കിടെ കണ്ടക്ടറെ കുപ്പികൊണ്ട് കുത്തി പരിക്കേല്‍പിച്ച കേസില്‍ യാത്രക്കാരനെ പോലീസ് അറസ്റ്റുചെയ്തു. പൂത്തോട്ട റൂട്ടിലെ ‘വേളാങ്കണ്ണി മാതാ’ ബസിലെ കണ്ടക്ടര്‍ ഇലഞ്ഞി പാറേക്കണ്ടത്തില്‍ ജെയിനി (23) നാണ് കുത്തേറ്റത്. കേസില്‍ യാത്രക്കാരന്‍ ഉദയംപേരൂര്‍ പി.കെ.എം.സി. കണ്ണേമ്പിള്ളില്‍ വിനൂബി (34) നെ ഉദയംപേരൂര്‍ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകീട്ട് 3.10-ന് ഉദയംപേരൂര്‍ നടക്കാവിലായിരുന്നു സംഭവം. തിരക്കിനിടെ മുന്നിലേക്ക് കയറി നില്‍ക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ജെയിനിന്റെ ഇടതു കൈയില്‍ കടിച്ച ശേഷം ബസില്‍ നിന്നിറങ്ങി പുറത്ത് കിടന്നിരുന്ന പൊട്ടിയ കുപ്പികൊണ്ട് വിനൂബ് വീശിയപ്പോള്‍ ജെയിനിന്റെ വയറിന് മുറിവേറ്റു. പരിക്കേറ്റ കണ്ടക്ടറെ ഉടന്‍ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചു. പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
Read More » -
Kerala
വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു, കെ.എസ്.ഇ.ബി.ഓഫീസ് ആക്രമിച്ച പ്രതിക്ക് ‘ഇരുട്ടടി’
കോഴിക്കോട്: ബില്ലടയ്ക്കാത്തതിന് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിന്റെ ദേഷ്യത്തില്‍ കെ.എസ്.ഇ.ബി. ഓഫീസ് അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത ആളുടെ വീട്ടിലെ വൈദ്യുതി ഇനിയൊരുത്തരവ് വരെ വിച്ഛേദിച്ചു. ചെയര്‍മാന്‍ ബിജുപ്രഭാകറിന്റെ നിര്‍ദ്ദേശപ്രകാരമാണിത്. സംസ്ഥാനത്ത് ആദ്യമാണ് ഇത്ര ശക്തമായ നടപടി. അക്രമിക്കെതിരെ നിയമനടപടിയും സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലാണ് അതിക്രമം. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി വ്യക്തമാക്കി തിരുവമ്പാടി ഉള്ളാട്ടില്‍ ഹൗസില്‍ അജ്മല്‍ ആണ് ആക്രമണം നടത്തിയത്. ബില്ലടയ്ക്കാത്തതിന് ഇയാളുടെ പിതാവ് റസാക്കിന്റെ പേരിലുള്ള കണക്ഷനാണ് റദ്ദാക്കിയത്. തുടര്‍ന്ന് വെള്ളിയാഴ്ച കെ.എസ്.ഇ.ബി.ഓഫീസില്‍ എത്തിയ അജ്മല്‍ ഭീഷണി മുഴക്കുകയും ലൈന്‍മാന്‍ പ്രശാന്തിനെയും സഹായി അനന്തുവിനേയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനെതിരെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രശാന്ത്.പി. എസ് പൊലീസില്‍ പരാതി നല്‍കി. ഇതില്‍ കുപിതനായ അജ്മല്‍ കൂട്ടാളി ഷഹദാദിനൊപ്പം ഇന്നലെ രാവിലെ സണ്‍റൈസ് മീറ്റിംഗ് സമയത്ത് സെക്ഷന്‍ ഓഫീസില്‍ അതിക്രമിച്ചു കയറി പി.എസ്.പ്രശാന്തിന്റെ ദേഹത്ത് മലിന ജലം ഒഴിച്ച് ബഹളമുണ്ടാക്കി. സ്ത്രീകളുള്‍പ്പെടെയുള്ള…
Read More » -
India
സൂറത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണു: ഏഴ് മരണം
ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ശനിയാഴ്ചയാണ് കെട്ടിടം തകര്‍ന്നുവീണത്. ഇന്നലെ രാത്രിമുഴുവന്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 2016ല്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് കുടുംബങ്ങളിലെ അംഗങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഏത് സമയവും തകര്‍ന്ന് വീഴാവുന്ന നിലയിലായ കെട്ടിടത്തില്‍ നിന്ന് ആറ് മാസം മുമ്പ് നാല് കുടുംബങ്ങള്‍ മാറിത്താമസിച്ചിരുന്നു. ടെക്സ്‌റ്റൈല്‍, നിര്‍മാണ തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. അതേസമയം സൂറത്തിലെ ചീഫ് ഫയര്‍ ഓഫീസര്‍ ബസന്ത് പരീഖാണ് ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിച്ചത്. രാത്രി മുഴുവന്‍ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ നടത്തിയെന്നും അദ്ദേഹം അറിയിച്ചു. ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. സംസ്ഥാന ദുരന്തനിവാരണ സേനയും ദേശീയ ദുരന്തനിവാരണസേനയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
Read More » -
Kerala
കോവിഡ് ക്ലെയിം നിരസിച്ചു; ഇന്‍ഷുറന്‍സ് കമ്പനി 2.85 ലക്ഷം നല്‍കണമെന്ന് ഉത്തരവ്
കൊച്ചി: കോവിഡ് ബാധിച്ച് 72 മണിക്കൂറില്‍ കൂടുതല്‍ ആശുപത്രിയില്‍ കിടക്കേണ്ടിവന്നിട്ടും ഇന്‍ഷുറന്‍സ് തുക നിരസിച്ച ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരന് രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം. അങ്കമാലി സ്വദേശി ജി എം ജോജോയുടെ പരാതിയിലാണ് ഉത്തരവ്. പരാതിക്കാരനും കുടുംബവും പത്തുവര്‍ഷമായി ആരോഗ്യ ഇന്‍ഷുറന്‍സും 2020ല്‍ കൊറോണ രക്ഷക് പോളിസിയും എടുത്തവരാണ്. കോവിഡ് ബാധിച്ച് 72 മണിക്കൂര്‍ ആശുപത്രിയില്‍ കിടന്നാല്‍ രണ്ടരലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. 2021 ഏപ്രിലില്‍ ജോജോയും ഭാര്യയും കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സതേടി. എന്നാല്‍, ഇവര്‍ നല്‍കിയ അപേക്ഷ സാങ്കേതികകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി നിരാകരിച്ചു. ഇതോടെ ജോജോയും ഭാര്യയും ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന് പരാതി നല്‍കി. ഭാര്യക്ക് രണ്ടരലക്ഷം രൂപ ഓംബുഡ്‌സ്മാന്‍ അനുവദിച്ചെങ്കിലും ജോജോയ്ക്ക് നിരാകരിച്ചു. എന്നാല്‍, ജോജോയ്ക്കും കമ്പനി വാഗ്ദാനംചെയ്ത ഇന്‍ഷുറന്‍സ് തുകയ്ക്ക് അവകാശമുണ്ടെന്ന് ഡി ബി ബിനു പ്രസിഡന്റും വി രാമചന്ദ്രന്‍, ടി…
Read More » -
Crime
PSC അംഗത്വത്തിന് 60 ലക്ഷം കോഴ, 22 ലക്ഷം കൈപ്പറ്റി; കോഴിക്കോട്ടെ CPM നേതാവിനെതിരേ ആരോപണം
തിരുവനന്തപുരം: പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് സി.പി.എം. നേതാവ് കോഴവാങ്ങിയതായി പാര്‍ട്ടിക്കുള്ളില്‍ പരാതി. എരിയാസെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, കോഴിക്കോട്ടെ യുവജന നേതാവിനെതിരേയാണ് പരാതി. 60 ലക്ഷംരൂപ നല്‍കാന്‍ ധാരണയുണ്ടാക്കിയെന്നാണ് വിവരം. ഇതില്‍ 22 ലക്ഷം രൂപ കൈപ്പറ്റി. ഇതേക്കുറിച്ച് സംസ്ഥാനനേതൃത്വം രഹസ്യമായ അന്വേഷണം നടത്തിയപ്പോഴാണ് ഇടപാടിന്റെ വിവരങ്ങള്‍ കണ്ടെത്തിയത്. ആരോഗ്യമേഖലയിലെ ഒരാള്‍ക്ക് പി.എസ്.സി. അംഗത്വം നല്‍കാമെന്നായിരുന്നു വാഗ്ദാനം. മന്ത്രി മുഹമ്മദ് റിയാസിലൂടെ പാര്‍ട്ടി നേതൃത്വത്തിന്റെ അംഗീകാരം വാങ്ങിനല്‍കുമെന്ന് വിശ്വസിപ്പിച്ചു. ഇക്കാര്യത്തില്‍ അന്വേഷണംവേണമെന്ന് റിയാസും പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം. പി.എസ്.സി. അംഗങ്ങളെ സി.പി.എം. തീരുമാനിച്ചപ്പോള്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. ഇതോടെ, ആയുഷ് വകുപ്പില്‍ ഉയര്‍ന്നസ്ഥാനം വാഗ്ദാനംചെയ്ത് പണം നല്‍കിയയാളെ വിശ്വസിപ്പിച്ചുനിര്‍ത്തി. ഇതിലും തീരുമാനമുണ്ടാകാതിരുന്നതോടെയാണ് കോഴ ഇടപാടിന്റെ വിവരങ്ങള്‍ ചോര്‍ന്നതും പാര്‍ട്ടിക്ക് പരാതിയായി ലഭിക്കുന്നതും. നിയമനം വാഗ്ദാനംചെയ്യുന്നതും ഡീല്‍ ഉറപ്പിക്കുന്നതുമായ വിവരങ്ങളുള്ള ശബ്ദസന്ദേശമടക്കം പാര്‍ട്ടിക്ക് ലഭിച്ചെന്നാണ് സൂചന. ഇത്തരം തെളിവുകള്‍ നിലവിലുള്ളതിനാല്‍ പോലീസില്‍ പരാതിപോയാല്‍ അത് പാര്‍ട്ടിയെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. പി.എസ്.സി. അംഗത്വം പോലുള്ളകാര്യം ഒരു ഏരിയാസെന്റര്‍…
Read More »