KeralaNEWS

ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു.

അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ 62 സിനിമകള്‍ അരോമ മണി നിര്‍മിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1977 ല്‍ മധുവിനെ നായകനാക്കി പുറത്തിറങ്ങിയ ‘ധീരസമീരെ യമുനാതീരെ’ ആണ് അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. ഫഹദിനെ നായകനാക്കി ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ 2013-ല്‍ പുറത്തിറങ്ങിയ ‘ആര്‍ട്ടിസ്റ്റ്’ ആണ് അവസാന ചിത്രം.

Signature-ad

കോട്ടയം കുഞ്ഞച്ചന്‍, തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ജനാധിപത്യം, എഫ്.ഐ,ആര്‍, ബാലേട്ടന്‍, സി.ബി.ഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മാമ്പഴക്കാലം മുതലായവയാണ് അരോമ മണി നിര്‍മിച്ച ശ്രദ്ധേയ ചിത്രങ്ങള്‍.

Back to top button
error: