Breaking NewsCrimeKeralaLead NewsNEWS

മുഖ്യപ്രതി സിന്ധു മോഡലിം​ഗിന്റെ മറവിൽ ക‌ടത്തുന്ന യുവതികളുടെ ഫോട്ടൊ ഇടപാ‌‌ടുകാർക്ക് അയച്ചുകൊടുത്ത് വിലപേശും, പരാതിക്കാരിയെ കോളയിൽ പൊടി കലർത്തി കുടിപ്പിച്ചു, കൂട്ട ബലാത്സംഗ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി യുവതിയുടെ ഭർത്താവിൻറെ ഫോണിലേക്ക് അയച്ചുകൊടുത്തു, ചൂരലിന് മർദിച്ചു, റിമാൻഡ് റിപ്പോർട്ട്, സിന്ധു 14 ദിവസത്തേക്ക് റിമാൻഡിൽ

കൊച്ചി: മോഡലിം​ഗിന്റെ മറവിൽ യുവതികളെ സെക്സ് റാക്കറ്റിലേക്ക് എത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിന് ​ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൂട്ടബലാത്സം​ഗത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് സിന്ധുവാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടു പോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചു കൊടുത്തു. വിലപേശൽ നടക്കുന്നതിന്റെ സ്ക്രീൻ ഷോട്ടുകളും പോലീസിന് ലഭിച്ചു. കോടതിയിൽ ഹാജരാക്കിയ സിന്ധുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അതേസമയം മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവാണ് കേസിലെ ഒന്നാം പ്രതി. ഇവർക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. വിദേശത്ത് ജോലിയടക്കം വാഗ്ദാനം ചെയ്ത് കൊണ്ടുപോയ പരാതിക്കാരിയായ യുവതിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചു. ശേഷം കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി. പിന്നീട് ഇത് പരാതിക്കാരിയുടെ ഭർത്താവിൻറെ ഫോണിലേക്ക് അയച്ചുകൊടുത്തു.

Signature-ad

കേസിൽ 5 പ്രതികളാണുള്ളത്. ഒന്നും മൂന്നും നാലും പ്രതികൾ പിടിയിലായി. രണ്ടും അഞ്ചും പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാൻ പോലീസ് നടപടി തുടങ്ങി. പരാതിക്കാരിയെ രണ്ടാം പ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചു. ശാരീരികവും മാനസികവുമായി പീഡിപ്പിച്ച അഞ്ചാം പ്രതി പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. സിന്ധുവിനെതിരെ കൂടുതൽ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുക്കും. തുടർന്ന് ഓരോ ചിത്രത്തിലും ഉള്ള പെൺകുട്ടികളുടെ പേരിൽ ഇടപാടുകാരുമായി വിലപേശും. ഇത് വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പോലീസിന് കിട്ടിയത്. അതുപോലെ ഇടപാടുകാരിൽ ചിലരിൽ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകളും പോലീസ് ശേഖരിച്ചു.

Back to top button
error: