KeralaNEWS

ഇന്നു മുതല്‍ മഴ കനക്കും; മൂന്നിടത്ത് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അലേര്‍ട്ടുകളൊന്നുമില്ലാത്ത ഒരു ദിവസത്തിനു പിന്നാലെയാണ് മഴ വീണ്ടും കനക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

അതെസമയം മറ്റ് ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ ഒരു ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്. കോഴിക്കോട് ജില്ലയിലാണ് ജൂലൈ 12ന് ഓറഞ്ച് അലേര്‍ട്ട്. തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നാളെ നിലവിലുണ്ട്. മറ്റിടങ്ങളിലെല്ലാം മിതമായ മഴയാണ്. 13ന് കണ്ണൂരും, 15ന് കാസറഗോഡും ഓറഞ്ച് അലേര്‍ട്ടാണ്. 13ന് കോഴിക്കോടും കാസറഗോഡും യെല്ലോ അലേര്‍ട്ടുണ്ട്. 15ന് കണ്ണൂരില്‍ യെല്ലോ അലേര്‍ട്ടാണ്.

Signature-ad

ഉച്ചയോടെ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

 

Back to top button
error: