Month: June 2024

  • Crime

    മൊബൈല്‍ ഫോണ്‍ തട്ടിയിട്ട് പൊട്ടിച്ചു; കാട്ടാക്കട സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്

    തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാന്‍ഡിനുള്ളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. മൊബൈല്‍ ഫോണ്‍ തട്ടിയിട്ട് പൊട്ടിച്ചതുമായി ബന്ധപ്പട്ടുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ശ്രീറാം, അനു, ബി.കോം വിദ്യാര്‍ഥിയായ ആദിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. നെയ്യാര്‍ഡാം കിക്മ (കേരള ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്) കോളേജില്‍ ഉച്ചയോടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഒരു വിദ്യാര്‍ഥിയുടെ മൊബൈല്‍ മനപ്പൂര്‍വം തട്ടിയിട്ട് പൊട്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കോളേജിനുള്ളില്‍ വെച്ചുതന്നെ പ്രശ്നം രമ്യമായി പരിഹരിച്ചെങ്കിലും തിരികെ ബസ്റ്റാന്‍ഡില്‍ എത്തിയ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു. ബസ്റ്റാന്‍ഡില്‍ സംഘര്‍ഷം നടക്കുന്നതിനിടെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ഇത് ഉന്തിനുംതള്ളിനും ഇടയാക്കി. കാട്ടാക്കട പോലീസ് എത്തി ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവരെ വിട്ടയച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികളാരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.…

    Read More »
  • Kerala

    അങ്കമാലി താലൂക്കാശുപത്രി അത്യാഹിത വിഭാഗത്തില്‍ ഷൂട്ടിങ്; വിവാദമായതോടെ വിശദീകരണവുമായി അധികൃതര്‍

    എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വ്യാഴാഴ്ച രാത്രി രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍. സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നു കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണു നിര്‍ദേശം നല്‍കിയത്. ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന ‘പൈങ്കിളി’ എന്ന സിനിമയാണ് രാത്രി ഒന്‍പതു മണിയോടെയാണു ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കള്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണു വിവരം. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്കു പ്രവേശിക്കാന്‍ പോലുമായില്ല. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകരണ സമയത്തു നിശബ്ദത പാലിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും നിര്‍ദേശിക്കുന്നുണ്ടായിരുന്നു.…

    Read More »
  • Health

    അമീബിക് മസ്തിഷ്‌ക ജ്വരം; രോഗ ലക്ഷണങ്ങള്‍ എന്തൊക്കെ?

    കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനിലാണ് രോഗം കണ്ടെത്തിയത്. രോഗം റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം? നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മാീലയശര ാലിശിഴീലിരലുവമഹശശേ)െ അഥവാ അമീബിക് മസ്തിഷ്‌കജ്വരം. അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് നെയ്ഗ്ലേരിയ ഫൗലേരി ആളുകളെ ബാധിക്കുന്നത്. വെള്ളം മൂക്കില്‍ പ്രവേശിക്കുമ്പോള്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഈ രോഗത്തിന് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ കഴിയില്ല. മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മറ്റൊന്ന്, ചെളിയും അഴുക്കും നിറഞ്ഞ വെള്ളം ഉപയോഗിച്ച് വായും മൂക്കും കഴുകാതിരിക്കുക. കാരണം ഇതിലൂടെ രോഗാണുക്കള്‍ തലച്ചോറിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്വിമിങ് പൂള്‍ ഉള്‍പ്പടെ…

    Read More »
  • Crime

    ഇരിട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ടു കിലോയുമായി കാടാച്ചിറ സ്വദേശി പിടിയില്‍

    കണ്ണൂര്‍: ഇരിട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. കണ്ണൂര്‍ കാടാച്ചിറ സ്വദേശി അന്‍സീര്‍. പി. വി (27) യെ 2.280 കിലോ ഗ്രാം കഞ്ചാവുമായി ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് KL 13 AJ 2803നമ്പര്‍ സ്‌കൂട്ടി സഹിതം ഇരിട്ടി കൂട്ടുപ്പുഴയില്‍ വെച്ച് ഇന്നലെ രാത്രി 23:30 മണിയോടെ കഞ്ചാവുമായി പ്രതി പിടിയിലായത്. ഈ മാസം മാത്രം ലഹരിക്കടത്തുകാരുടെ മൂന്നു കാറും രണ്ടു ബൈക്കും കസ്റ്റഡിയില്‍ എടുക്കുവാനും ഏഴു പേരെ റിമാന്‍ന്റില്‍ ആക്കുവാനും കണ്ണൂര്‍ റൂറല്‍ പോലീസ് നു സാധിച്ചു. ഇരിട്ടി ഇന്‍സ്പെക്ടര്‍ ജിജീഷ് പി. കെ,എസ്. ഐ മനോജ് കുമാര്‍ കെ. എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു. സി, ഷിഹാബുദീന്‍, കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ (ഡാന്‍സാഫ് )എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ്…

    Read More »
  • Crime

    കുളപ്പുള്ളിയില്‍ ബംഗാളി വീട്ടമ്മയുടെ തലയ്ക്ക് ഇരുമ്പ് പൈപ്പിനടിച്ചു; അയല്‍വാസി പിടിയില്‍

    പാലക്കാട്: കുളപ്പുള്ളിയില്‍ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം. വാടക വീട്ടില്‍ താമസിക്കുകയായിരുന്ന സ്ത്രീയെ അയല്‍വാസി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിനി നിര്‍മ്മല ദേവിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഒരേ ലൈനിലുള്ള മൂന്ന് വീടുകള്‍ക്കുമായി ഒരു പൊതു പൈപ്പാണ് ഉള്ളത്. ഇതില്‍ നിന്നും വെള്ളം എടുക്കുമ്പോഴായിരുന്നു യുവതിക്ക് നേരെ അക്രമം. സംഭവത്തില്‍ അയല്‍വാസിയായ ജയകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിര്‍മ്മല ദേവിയുടെ തലയില്‍ എട്ട് തുന്നലുണ്ട്. പരിക്കേറ്റ നിര്‍മ്മല ദേവിയെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുമ്പും പലതവണ തര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലും ഇന്ന് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ആക്രമണം ഉണ്ടാകുകയായിരുന്നു.

    Read More »
  • Crime

    സാമൂഹിക മാധ്യമങ്ങളിലൂടെ വധഭീഷണി; മനുതോമസിന് പൊലീസ് സംരക്ഷണം

    കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയ മനുതോമസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനം. വീടിനും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഫെയ്സ്ബുക്കിലൂടെ വധഭീഷണി ഉള്‍പ്പടെ വന്ന സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നല്‍കാനുള്ള തീരുമാനം. പാര്‍ട്ടി വിട്ടതിന് സിപിഎം നേതാവ് പി ജയരാജന്‍ മനുതോമസിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നിരുന്നു. അതിന് മനുതോമസ് സാമൂഹിക മാധ്യമത്തിലൂടെ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മനുതോമസിനെതിരെ വ്യാപകമായി വധഭീക്ഷണി സന്ദേശം ഉയര്‍ന്നത്. ശുഹൈബ് വധക്കേസിലെയും സ്വര്‍ണക്കടത്ത് കേസിലെയും പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പടെ ഭീഷണി സന്ദേശവുമായി എത്തിയിരുന്നു. എന്തുവിളിച്ച് പറയാന്‍ പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്‍ അധികനേരം വേണ്ടയെന്നായിരുന്നു ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്ക് കമന്റ്. വധഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് സുരക്ഷയൊരുക്കാനുള്ള പൊലീസിന്റെ തീരുമാനം. തനിക്കോ വീടിനോ കച്ചവടസ്ഥാപനങ്ങള്‍ക്കോ സുരക്ഷ വേണ്ടെന്ന നിലപാടാണ് മനുതോമസിന്റേത്.

    Read More »
  • Crime

    നാട്ടുകാര്‍ക്ക്നേരെ വെല്ലുവിളി; സംഘര്‍ഷത്തില്‍ നാലംഗ സംഘത്തിന് ഗുരുതര പരിക്ക്

    മലപ്പുറം: കാളികാവില്‍ വിവിധ കേസുകളില്‍പ്പെട്ട നാലുപേരടങ്ങുന്ന സംഘം നാട്ടുകാരുമായി ഏറ്റുമുട്ടി. സംഘം നാട്ടുകാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ഏറ്റുമുട്ടലിനു വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ നാലുപേര്‍ക്കും പരിക്കുണ്ട്. പൂക്കോട്ടുംപാടം തട്ടിയേക്കല്‍ ഷാഫി, പന്നിക്കോട്ടുമുണ്ട സ്വദേശികളായ വല്ലാഞ്ചിറ ഉമൈര്‍, മുതുകുളവന്‍ ഫായിസ് (പാണ്ഡ്യന്‍), മുതുകുളവന്‍ ജിഷാന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും ഉമൈറിനെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലയോര ഹൈവേയില്‍ പൂക്കോട്ടുംപാടത്തിന് സമീപം വാളക്കുളത്താണ് സംഭവം. പന്നിക്കോട്ടുമുണ്ടയിലെ കടയില്‍നിന്ന് പണംതട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് ആദ്യമുണ്ടായത്. ഇതുകഴിഞ്ഞ് പിരിഞ്ഞുപോയ സംഘം മടങ്ങിയെത്തി ആളുകളെ ഭീഷണിപ്പെടുത്തുകയും പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്തു. ബുധനാഴ്ച രാത്രി നാട്ടുകാര്‍ സംഘടിച്ച് പ്രതികരിച്ചു. അത് ഏറ്റുമുട്ടലില്‍ കലാശിച്ചു. സംഘട്ടനത്തില്‍ ഷാഫി, ഉമൈര്‍, ഫായിസ്, ജിഷാന്‍ എന്നിവര്‍ പരിക്കേറ്റു കിടന്നപ്പോള്‍ പോലീസെത്തി നാല് ആംബുലന്‍സ് ഏര്‍പ്പെടുത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍നിന്ന് പോന്ന് പന്നിക്കോട്ടുമുണ്ടയിലെത്തിയ ഉമൈര്‍ നാട്ടുകാരെ വീണ്ടും വെല്ലുവിളിച്ചു. ഭീഷണിപ്പെടുത്തുകയുംചെയ്തു. വീണ്ടും സംഘട്ടനമുണ്ടായി.…

    Read More »
  • Health

    മുടിയിലെ താരനെ എന്നന്നേക്കുമായി അകറ്റാം, പേരയില ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

    പേരയിലയിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം തലയോട്ടിയില്‍ മസാജ് ചെയ്യുന്നതും മുടി കഴുകുന്നതുമെല്ലാം മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. പേരയില അരച്ചു തലയില്‍ പുരട്ടുന്നത് താരനകറ്റാനും നല്ലതാണ്. പേരയില കൊണ്ടുള്ള ഹെയര്‍ പായ്ക്ക് മുടിയുടെ അറ്റം പിളരുന്നതും തടയും. ഈ പായ്ക്കില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുന്നതും നല്ലതാണ്. പായ്ക്കിട്ട ശേഷം ഇളംചൂടുള്ള വെള്ളം കൊണ്ടു മുടി കഴുകാം. പേരയിലയുടെ നീര് തലയില്‍ പുരട്ടുന്നത് തലയിലെ പേനിനെ ഒഴിവാക്കും. ശിരോചര്‍മത്തിലെ വരള്‍ച്ചയും ചൊറിച്ചിലും മാറ്റാനും ഇത് നല്ലതാണ്. മുടിയ്ക്കു സ്വാഭാവിക രീതിയില്‍ തിളക്കം നല്‍കാനും മുടിവേരുകള്‍ക്ക് ബലം നല്‍കാനും പേരയിലയുടെ നീര് നല്ലതാണ്. പേരയിലിട്ട വെള്ളം കൊണ്ടു മുടി കഴുകുന്നത് എണ്ണമയമുള്ള മുടിയ്ക്കുള്ള പരിഹാരമാണ് ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ പ്രകൃതിദത്ത മാര്‍ഗമായത് കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ലെന്ന് നമുക്ക് ഉറപ്പിക്കാന്‍ സാധിക്കും. ശിരോചര്‍മ്മത്തിന്റെ സംരക്ഷണത്തില്‍ ഉപേക്ഷ വിചാരിക്കരുത്. താരന്‍ ഒരു സാധാരണ പ്രശ്‌നമാണ്. എന്നാല്‍ ഇതില്‍ നിന്ന് മുക്തി നേടുകയെന്നത് അത്ര എളുപ്പമല്ല. താരന്‍…

    Read More »
  • Crime

    ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; യുവതിയെ അമ്മായിയമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

    ഹൈദരാബാദ്: ചായ ഉണ്ടാക്കി നല്‍കിയില്ലെന്ന കാരണത്താല്‍ മരുമകളെ അമ്മായിയമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഹൈദരാബാദില്‍ വ്യാഴാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. 28 കാരിയായ അജ്മീര ബീഗം ആണ് മരിച്ചത്. പ്രതി ഫര്‍സാനയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ചായ ഉണ്ടാക്കാന്‍ മരുമകളോട് ഫര്‍സാന ആവശ്യപ്പെട്ടപ്പോള്‍ അജ്മീര ബീഗം അത് നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇപ്പോള്‍ ചായ ഉണ്ടാക്കാന്‍ സമയമില്ലെന്നും വേറെ ജോലിയുണ്ടെന്നും അജ്മീര പറഞ്ഞു. ചായ ചോദിച്ച് കുറച്ചുനേരം കാത്തിരുന്നിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ഫര്‍സാന അടുക്കളയിലെത്തി അജ്മീറയെ താഴെ തള്ളിയിട്ട ശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ഫര്‍സാന സ്ഥലംവിട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ അജ്മീറയുടെ ഭര്‍ത്താവ് അബ്ബാസും രണ്ട് കുട്ടികളും ഭാര്യാപിതാവും വീട്ടിലില്ലായിരുന്നു. 2015ലായിരുന്നു അജ്മീറയുടെയും അബ്ബാസിന്റെയും വിവാഹം. കഴിഞ്ഞ 15 ദിവസമായി അമ്മായിയമ്മയും മരുമകളും തമ്മില്‍…

    Read More »
  • Crime

    തൊണ്ടയില്‍ കല്ല് കുടുങ്ങിയെന്ന് സംശയം; യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

    കൊച്ചി: പറവൂരില്‍ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പില്‍ അനിരുദ്ധന്റെ മകന്‍ അഭിലാഷ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തൊണ്ടയില്‍ കല്ല് കുടുങ്ങിയിരിക്കുന്നു, വേദനയുണ്ടെന്ന് പറഞ്ഞ് അഭിഷേക് മൂര്‍ച്ചയേറിയ അരിവാള്‍ കൊണ്ട് കഴുത്തില്‍ ആഞ്ഞുവലിക്കുകയായിരുന്നു. കഴുത്തിന്റെ ഒരു ഭാഗം മുറിഞ്ഞ യുവാവ് വീട്ടില്‍നിന്ന് പുറത്തിറങ്ങി റോഡില്‍ വീണു. നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി മരിച്ചു. കുറച്ചു ദിവസമായി അഭിലാഷ് തൊണ്ടയില്‍ കല്ല് കുടുങ്ങിയെന്നും കഴുത്തില്‍ വേദനയുണ്ടെന്നും വീട്ടുകാരോടും സുഹൃത്തുക്കളോടും പറയാറുണ്ടായിരുന്നു. അവിവാഹിതനായ അഭിലാഷ് മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്ന് പറയപ്പെടുന്നു.  

    Read More »
Back to top button
error: