Social MediaTRENDING

”എനിക്ക് പ്രധാനം ലസ്റ്റ്, പ്രണയം പിന്നെയെ വരൂ; പെര്‍ഫോം ചെയ്യുന്നില്ലെങ്കില്‍ എന്തിന് ഒപ്പം ജീവിക്കണം?”

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ ഷക്കീല മടിക്കാറില്ല. കുടുംബത്തിന്റെ സാഹചര്യം കൊണ്ടാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കേണ്ടി വന്നതെന്ന് ഷക്കീല വ്യക്തമാക്കി. എന്നാല്‍ ഒരു ഘട്ടത്തില്‍ കുടുംബവും ഷക്കീലയെ കൈയൊഴികുയാണുണ്ടായത്.

ഇപ്പോഴിതാ വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രം?ഗത്ത് തിളങ്ങി നിന്ന കാലത്ത് തന്നെ ആരും മോശമായി സമീപിച്ചിട്ടില്ലെന്ന് ഷക്കീല പറയുന്നു. എന്നെ ആളുകള്‍ക്ക് ഭയങ്കര പേടിയായിരുന്നു. പത്ത് ദിവസം കൊണ്ടാണ് എന്റെ സിനിമകള്‍ ഷൂട്ട് ചെയ്യുക. എന്റെ ഒരു ദിവസം അവര്‍ക്ക് വിലപ്പെട്ടതാണ്. അവര്‍ മോശമായി പെരുമാറിയാല്‍ ഞാന്‍ ഡേറ്റ് നല്‍കില്ല. അതുകൊണ്ട് ആരും തന്നോട് അത്തരത്തില്‍ പെരുമാറിയില്ലെന്ന് ഷക്കീല വ്യക്തമാക്കി.

Signature-ad

റിലേഷന്‍ഷിപ്പുകള്‍ തകരുമ്പോള്‍ ആ ഘട്ടം മറികടക്കുന്നതിനെക്കുറിച്ചും ഷക്കീല സംസാരിച്ചു. എനിക്കെപ്പോഴും ഒരു ബാക്കപ്പ് പ്ലാന്‍ ഉണ്ടാവും, മറ്റൊരാള്‍. പ്രണയിക്കുന്ന വ്യക്തി താനുമായി പിരിയുമെന്ന് തോന്നിയാല്‍ മറ്റൊരാളുമായി അടുക്കുന്നതിന് കാരണമുണ്ടെന്നും ഷക്കീല പറയുന്നു. എന്നോട് ആരും നോ പറയുന്നത് എനിക്കിഷ്ടമല്ല. തന്റെ വലിയ ഈഗോയാണ് അതെന്നും ഷക്കീല വ്യക്തമാക്കി.

ഇന്ന് പ്രണയത്തെക്കുറിച്ചുള്ള തന്റെ മനോഭാവത്തെക്കുറിച്ചും ഷക്കീല സംസാരിച്ചു. എനിക്ക് സമ്മാനങ്ങള്‍ കൊണ്ട് അവരെ പൊതിയാന്‍ എനിക്കിഷ്ടമാണ്. എനിക്ക് തിരിച്ച് കിട്ടില്ലെങ്കില്‍ പോലും. ഞാന്‍ എന്റെ സുഹൃത്തുക്കളെ വാങ്ങാറാണ് പതിവ്. പണം നല്‍കിയോ അല്ലാതെയോ സഹായിച്ചാണ് സൗഹൃദങ്ങള്‍ ഉണ്ടാകുന്നത്. അത് പോലെയാണ് പ്രണയത്തിലും.

പ്രണയിക്കുന്ന വ്യക്തിയെ വാങ്ങുന്നത് എന്ന് നിര്‍ത്തുന്നോ അന്ന് ഈ പ്രണയം അവസാനിക്കുമെന്ന് തനിക്ക് അറിയാമെന്നും ഷക്കീല പറയുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ ഒരാളുണ്ട്. എന്നാല്‍ അയാള്‍ ഈ ബന്ധത്തില്‍ തുടരില്ല. പക്ഷെ ഇത്തവണ തനിക്ക് ബാക്കപ്പായി ആരുമില്ലെന്ന് ഷക്കീല വ്യക്തമാക്കി. പ്രണയത്തേക്കാളും ലസ്റ്റ് ആണ് തനിക്ക് പ്രധാനമെന്നും ഷക്കീല പറയുന്നു.

”എന്നെ സംബന്ധിച്ച് പുരുഷന്‍ സുന്ദരനും എന്റെയൊപ്പം അത് ചെയ്യണം. ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഞാന്‍ തുടരൂ. മൈദ മാവ് പോലൊരാളുമായി ഞാന്‍ പ്രണയത്തിലാകുമെന്ന് കരുതുന്നുണ്ടോ. നന്നായി പെര്‍ഫോം ചെയ്യുന്നില്ലെങ്കില്‍ എന്തിന് അവനൊപ്പം ജീവിക്കണം. ആദ്യം ലസ്റ്റ് ആണ് പ്രധാനം. പിന്നെയേ പ്രണയം വരൂയെന്നും” ഷക്കീല വ്യക്തമാക്കി.മുമ്പ് കുടുബമുള്ളതിനാല്‍ താന്‍ അഭിമുഖങ്ങളില്‍ തുറന്ന് സംസാരിക്കില്ലായിരുന്നു.

എന്നാല്‍, കുടുംബം തന്നെ കൈയൊഴിഞ്ഞതോടെ തനിക്ക് എന്തും തുറന്ന് സംസാരിക്കാമെന്നും ഷക്കീല വ്യക്തമാക്കി. മരണത്തെ തനിക്ക് ഭയമാണെന്ന് ഷക്കീല പറയുന്നു. ആംബുലന്‍സിലും ഐസിയുവിലുമാകുന്നത് തനിക്ക് ഭയമാണ്. ഉറക്കത്തില്‍ മരിക്കണമെന്നാണ് താന്‍ അള്ളാവുഹിനോട് പ്രാര്‍ത്ഥിക്കുന്നതെന്നും ഷക്കീല പറയുന്നു. മലയാള സിനിമകളില്‍ നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് ഷക്കീല.

 

Back to top button
error: