IndiaNEWS

മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നു: രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ.പി.നഡ്ഡ,  നിർമ്മലാ സീതാരാമൻ, എസ്. ജയശങ്കർ എന്നിവർ മന്ത്രിമാർ; ഇടഞ്ഞ് അജിത് പവാർ പക്ഷം

    ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.

രാജ്‌നാഥ് സിങ് ആണ് മോദി മന്ത്രിസഭയില്‍ രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി അമിത് ഷായും പിന്നാലെ നിതിന്‍ ഗഡ്കരിയും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി.നഡ്ഡയും സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ശിവരാജ് സിംഗ്, നിർമ്മലാ സീതാരാമൻ, എസ്. ജയശങ്കർ തുടങ്ങി രണ്ടാം മോദി സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ പുതിയ മന്ത്രിസഭയിലുമുണ്ട്‌.

Signature-ad

   ആകെ 71 മന്ത്രിമാർ ഉണ്ടാകും. സഖ്യകക്ഷികളില്‍ നിന്ന് 13 പേര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതില്‍ 16 എം.പിമാരുള്ള ടിഡിപിയില്‍ നിന്നും 12 എം.പിമാരുള്ള ജെഡിയുവില്‍ നിന്ന് രണ്ട് പേര്‍ വീതമാണ്‌ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഘടകകക്ഷികളിൽ നിന്ന് ആദ്യം സത്യപ്രതിജ്ഞ ചെ യ്തത് എച്ച്.ഡി. കുമാരസ്വാമിയാണ്.  9 പാര്‍ട്ടികളില്‍ നിന്ന് ഓരോരുത്തരും മന്ത്രിമാരാകും. എന്‍സിപി അജിത് പവാര്‍ പക്ഷം മന്ത്രിസഭയില്‍ ചേരില്ലെന്നാണ് സൂചന. കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കാത്തതിനെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ ചേരേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്.

Back to top button
error: