Month: June 2024

  • India

    വയനാടിന് വിട: വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്നെത്തും, ആ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചേക്കും

        മണ്ഡലം ഒഴിയും മുമ്പ് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാൻ  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് എത്തും.  രാവിലെ 10.30ന് മലപ്പുറം എടവണ്ണയിലും 2.30ന് കല്‍പറ്റ പുതിയ സ്റ്റാന്‍ഡിലും സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ രാഹുല്‍ പങ്കെടുക്കും. രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം 10 മണിയോടെയാണ് എടവണ്ണയില്‍ എത്തുക. രാഹുല്‍ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും വന്‍ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വയനാട്ടില്‍ 3 ലക്ഷത്തിലധികം  വോട്ടുകളും, റായ്ബറേലിയില്‍  4 ലക്ഷത്തില്‍ അധികം വോട്ടുകളും നേടിയാണ് രാഹുല്‍ എതിരാളികളെ പരാജയപ്പെടുത്തിയത്. എന്നാല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. 17നാണ് രാജി ലോക്സഭ സ്പീക്കർക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി. വയനാട് സന്ദര്‍ശിക്കുന്ന സമയത്ത് ഏത് മണ്ഡലമാണ് നിലനിര്‍ത്തുന്നതെന്ന് രാഹുല്‍ പ്രഖ്യാപിച്ചേക്കും. യുപി ആയിരിക്കും രാഹുല്‍ തിരഞ്ഞെടുക്കുക എന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന. ഇന്ത്യസഖ്യം വൻമുന്നേറ്റമുണ്ടാക്കിയ യു.പി.യില്‍ കോണ്‍ഗ്രസിന്റെ കരുത്തുകൂട്ടാൻ മാറിയ പ്രതിച്ഛായയുള്ള രാഹുലിന്റെ സാന്നിധ്യം അനിവാര്യമാണെന്നാണ് പാർട്ടി കരുതുന്നത്.…

    Read More »
  • Kerala

    എം.ബി.ബി.എസിന്  സീറ്റ് തരപ്പടുത്തി നൽകാമെന്ന് പറഞ്ഞ്  305800 തട്ടി, സമാനമായ നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായ വ്യക്തി കുടുങ്ങി

        മെഡിസിന് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മരട് ഷൺമുഖം റോഡിൽ ലോറൽസ് വീട്ടിൽ താമസിക്കുന്ന ആറ്റിങ്ങൽ ചിറയംകീഴ് പുളിയൻമൂട് സ്വദേശി  ഷൈൻ (44) നെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൈതാരം സ്വദേശിനിയായ പരാതിക്കാരിയുടെ മകൾക്ക് പ്രധാനമന്ത്രിയുടെ, പാവപ്പെട്ടവർക്കുള്ള പദ്ധതിയുടെ ഭാഗമായി മൽദോവയിൽ എം.ബി.ബി.എസിന്  സീറ്റ് തരപ്പടുത്തി നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. പലതവണകളായി 305800 രൂപയാണ് ഷൈൻ കൈപ്പറ്റിയത് തുടർന്ന് പരാതിക്കാരിയുടെ മകൾക്ക് സീറ്റ് നൽകാതിരിക്കുകയായിരുന്നു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പു കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ മാരായ കെ.യു ഷൈൻ, എം.എം.മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള  അന്വേഷണ സംഘമാണ് പ്രതിയെ കടുക്കിയത്.

    Read More »
  • Crime

    വിവാഹം കഴിക്കാന്‍ പണം നല്‍കാത്തതിൻ്റെ പേരിൽ ഇടുക്കിയിൽ മകൻ ജീവനോടെ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്തി, പ്രതി അറസ്റ്റി

       ഇടുക്കി ജില്ലയിലെ മാങ്കുളം  50-ാം മൈലില്‍ കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രി 9 മണിയോടെയാണ്. പാറേക്കുടിയില്‍ തങ്കച്ചന്‍ അയ്യപ്പൻ (60) ആണ് മരിച്ചത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.    മകൻ ബിബനുമായി തങ്കച്ചന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് മനസിലാക്കി. ബിബന്‍ ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി വഴക്ക് ഉണ്ടാക്കുയും ചെയ്തു എന്ന് നാട്ടുകാര്‍ മൊഴി നൽകി. സംഭവത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ മകനെ പൊലീസ് പിടി കുടി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞത്. വിവാഹം കഴിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിൽ അച്ഛനെ കൊലപ്പെടുത്തിയതായി ബിബിൻ പൊലീസിനോട് സമ്മതിച്ചു. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നുവത്രേ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റു ചെയ്തു.

    Read More »
  • Kerala

    ഇംഗ്ലീഷ് പഠിച്ചില്ലെങ്കില്‍ ഫീസ് തിരികെ നൽകും,  വാഗ്ദാനം ലംഘിച്ച കൊച്ചിയിലെ ‘സൈനോഷുവർ’ എന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനത്തിന് 19,000 രൂപ പിഴ

       കേരളത്തിൽ കൂൺ പോലെ മുളപൊട്ടുന്ന സ്ഥാപനമാണ്  സ്‌പോക്കൺ ഇംഗ്ലീഷ് പഠന കേന്ദ്രങ്ങൾ. ആകർഷകമായ പരസ്യങ്ങളുമായി ദിനപത്രങ്ങളിലും സമൂഹ മധ്യമങ്ങളിലുമായി  100 കണക്കിനു സ്ഥാപനങ്ങളാണ് അനുദിനം പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതിനു പിന്നിലുള്ള പലരും സമ്പന്നരായി മാറുന്നുമുണ്ട്. പക്ഷേ ഈ സ്ഥാപനങ്ങളിൽ നിന്നും ഇംഗ്ലീഷ് ഭാഷയിൽ പ്രാവിണ്യം നേടിയവർ തുലോം ചുരുക്കമായിരിക്കും. ഇപ്പോഴിതാ  ഇംഗ്ലീഷ് പഠിച്ചില്ലെങ്കിൽ ഫീസ് തിരികെ നൽകുമെന്ന വാഗ്ദാനം നൽകി പണം വാങ്ങിയ സ്‌പോക്കൺ ഇംഗ്ലീഷ് സ്ഥാപനത്തിന് പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. കടവന്ത്രയിലെ ‘സൈനോഷുവർ’ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. സേവനം തൃപ്തികരമല്ലെങ്കിൽ മുഴുവൻ പണവും തിരിച്ചുനൽകുമെന്ന ആകർഷകമായ പരസ്യം നൽകുന്നവർ വാഗ്ദാനം പാലിക്കാതിരിക്കുന്നത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം പള്ളുരുത്തി സ്വദേശി കെ.എ അമൃത എറണാകുളം കടവന്ത്രയിലെ ‘സൈനോഷുവർ’ എന്ന സ്ഥാപനത്തിന്റെ ഉടമ ബീനു ബാലകൃഷ്ണനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതി ഇടപെടൽ. രണ്ട് മാസത്തെ…

    Read More »
  • Kerala

    ഉപഭോക്താക്കളുടെ അവകാശങ്ങളുടെ കാവലാൾ, അഡ്വ.ഏ.ഡി ബെന്നിക്ക്‌ ‘സർഗ്ഗശ്രേഷ്ഠ പുരസ്ക്കാരം’ സമർപ്പിച്ചു

    ഉപഭോക്താക്കളുടെ അവകാശങ്ങൾക്കു വേണ്ടി നിരന്തരം പോരാടുന്ന അഡ്വ.ഏ.ഡി ബെന്നി, ജനശ്രദ്ധ നേടിയ 100 കണക്കിനു കേസുകളിലാണ് വൻ സ്ഥാപനങ്ങളെ മുട്ടുകുത്തിച്ചു വിജയം നേടിയിട്ടുള്ളത്. വൈവിധ്യമാർന്ന മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങൾ മാനിച്ച് അഡ്വ.ഏ.ഡി ബെന്നിക്ക് സർഗ്ഗശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു. കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ.ടി.ഐ കൗൺസിലും സംയുക്തമായി എറണാകുളം ആശിർഭവനിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി ബെന്നിവക്കീലിന് പുരസ്കാരം നൽകിയത്. ഉപഭോക്തൃമേഖലയിൽ യുക്തിപൂർവ്വകമായ കാഴ്ചപ്പാടുകൾ പുലർത്തുന്ന ബെന്നിവക്കീൽ സാമൂഹിക പ്രസക്തമായ കേസുകളിൽ ഹാജരായി ശ്രദ്ധേയമായ നിരവധി വിധികൾ നേടിയെടുത്തിട്ടുള്ള കാര്യം മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി അനുസ്മരിച്ചു. പൊതുജനങ്ങൾക്ക് ഉപഭോക്തൃവിദ്യാഭ്യാസം നൽകുന്നതിൽ മുൻപന്തിയിൽനിന്ന് പ്രവർത്തിച്ചുവരുന്നു ഇദ്ദേഹം. ഒപ്പം സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവമായി ഇടപെട്ടുവരുന്നു. തൃശൂർ സാംസ്കാരിക അക്കാദമി പ്രസിഡണ്ട് കൂടിയായ ബെന്നി വക്കീൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി 900ത്തിലധികം പ്രഭാഷണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫാദർ ഡേവിസ് ചിറമൽ നയിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകസെക്രട്ടറിയും ഇപ്പോഴത്തെ…

    Read More »
  • Kerala

    എറണാകുളത്തിന് കാവലും സുരക്ഷിതത്വവും  പകർന്ന് ഉത്തരവാദിത്വത്തിന്റെ പ്രതിരൂപമാവുന്നു ഈ ശ്വാനസംഘം

        എറണാകുളം റൂറൽ ജില്ലയുടെ ഡോഗ് സ്ക്വാഡിന് കരുത്ത് പകർന്ന് അന്വേഷണത്തിന് കൂട്ടാളിയായി ഇവർ ആറ് പേർ. ലാബ് ഇനത്തിൽപ്പെട്ട ജാമി, മിസ്റ്റി, ബീഗിൾ വംശജ ബെർട്ടി, ബെൽജിയം മാൽ നോയ്സായ മാർലി, അർജുൻ, ജെർമ്മൻ ഷെപ്പേർഡായ ടിൽഡ എന്നിവരാണ് ഇപ്പോൾ ഡോഗ് സ്ക്വാഡിലുള്ളവർ. 8 വയസുള്ള ജാമിയും, 4 വയസുള്ള ബെർട്ടിയും , മൂന്നര വയസുള്ള അർജ്ജുനും സ്ഫോടക വസ്തുക്കൾ കണ്ട് പിടിക്കാൻ വിദഗ്ദരാണ്. 6 വയസ്സുള്ള മിസ്റ്റി നാർക്കോട്ടിക്ക് വസ്തുക്കൾ കണ്ടുപിടിക്കാൻ വൈദഗ്ദ്യം നേടിയ നായയാണ്. 4 വയസുള്ള മാർലിയും ഒന്നര വയസുള്ള ടിൽഡയും മിടുക്കരായ ട്രാക്കർമാരാണ്. നിരവധി കേസുകളുടെ അന്വേഷണത്തിന് തുണയായവരാണ് ഈ ശ്വാനസംഘം. റെയിൽവേ സ്റ്റേഷനിലും മറ്റും മയക്കുമരുന്ന് കണ്ട് പിടിക്കുന്നതിനും , പരിശോധനകൾക്കും നിർണ്ണായക സ്വാധീനം ചെലുത്തിയവരാണ് ഇവർ. കൊലപാതകമുൾപ്പടെയുള്ള കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിനും കെ 9 സംഘം മുമ്പിലുണ്ട്. കളമശരി ഡി എച്ച് ക്യു ആസ്ഥാനത്ത് രാവിലെ 6.45 മുതൽ 8 വരെയാണ്…

    Read More »
  • Kerala

    ‘മഞ്ഞുമ്മല്‍…’ നിര്‍മാതാക്കള്‍ക്കെതിരെ ഇ.ഡി അന്വേഷണം; നടന്‍ സൗബിന്‍ ഉള്‍പ്പെടെ ചോദ്യംചെയ്യും

    കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കളായ പറവ ഫിലിംസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിറുള്‍പ്പെടെയുള്ളവരെ ഇ.ഡി ചോദ്യം ചെയ്യും. നേരത്തെ, സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തികത്തട്ടിപ്പ് നടത്തതിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴു കോടി രൂപ സിനിമയ്ക്കായി മുടക്കിയാല്‍ 40% ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് നല്‍കിയ കേസില്‍ നിര്‍മാതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവുമായു ഇ.ഡിയും എത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്ത ഇ.ഡി, മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മിച്ച പറവ ഫിലിംസിന്റെ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് അയച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായില്ല എന്നാണ് അറിവ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും…

    Read More »
  • Crime

    ആശുപത്രിയിലേക്ക് ഓട്ടം വിളിച്ചു; കൊച്ചിയില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദനം

    കൊച്ചി: വൈപ്പിന്‍ ഞാറക്കലില്‍ വനിത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. വൈപ്പിന്‍ പള്ളത്താംകുളങ്ങര സ്വദേശി ജയക്കാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്നുപേരാണ് മര്‍ദിച്ചത്. സംഭവത്തില്‍ ഞാറക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാളെത്തി ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാണ് ഓട്ടോ വിളിച്ചത്. ഓട്ടോ കുറച്ചുദുരം മുന്നോട്ടുപോയപ്പോള്‍ രണ്ടുപേര്‍ കൂടി ഓട്ടോയില്‍ കയറുകയായിരുന്നു. ഞങ്ങളുടെ വണ്ടി ബിച്ചിലാണെന്നും അവിടെക്ക് പോകാമെന്ന് പറഞ്ഞു. ഓട്ടോ ബീച്ചിലേക്ക് കൊണ്ടുപോകുകയും അവിടെ പോയി നോക്കിയപ്പോള്‍ വണ്ടി ഒന്നും കണ്ടില്ല. കുറച്ചു ദൂരം പോകാമെന്ന് പറഞ്ഞു. വെളിച്ചമില്ലാത്ത സ്ഥലം കാണിച്ചിട്ട് അവിടെയാണ് വണ്ടിയെന്ന് അങ്ങോട്ടേക്ക് പോവാമെന്ന് പറഞ്ഞപ്പോള്‍ ജയ പറ്റില്ലെന്ന് പറഞ്ഞു. അവിടെവച്ച് യുവാക്കള്‍ മര്‍ദിക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടി വന്ന നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഹോസ്പിറ്റലില്‍ എത്തിച്ചതെന്ന് ജയയുടെ സഹോദരി ജാക്വല പറഞ്ഞു. ക്രൂരമായ മര്‍ദനത്തില്‍ ജയയുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിക്ക് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്ന്…

    Read More »
  • NEWS

    നിങ്ങള്‍ ഞെട്ടിയില്ലേ? ഞങ്ങള്‍ ശരിക്കും ഞെട്ടി! അന്യഗ്രഹ ജീവികള്‍ വേഷം മാറി നമുക്കിടയില്‍ വസിക്കുന്നു

    ലോകം എത്രതന്നെ വികസിച്ചാലും ഇന്നും പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. അന്യഗ്രഹ ജീവികള്‍ തന്നെയാണ് അതിന് വലിയ ഉദാഹരണം. ഇന്നും ഈ കാര്യത്തില്‍ മനുഷ്യര്‍ക്ക് രണ്ട് അഭിപ്രായമാണ് ഉള്ളത്. അന്യഗ്രഹ ജീവികള്‍ ഇല്ലെന്ന് ഒരു പക്ഷം പേര്‍ പറയുമ്പോള്‍ മറ്റൊരു പക്ഷം അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നു. ചിലര്‍ അന്യഗ്രഹ ജീവികളെ കണ്ടിട്ടുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഭൂമിയില്‍ നമുക്കിടയില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. നൊബേല്‍ പുരസ്‌കാര നോമിനിയും പ്രശസ്ത ഇമ്മ്യൂണോളജിസ്റ്റും സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഗാരി നോളനാണ് ഈ വാദവുമായി രംഗത്തെത്തിയത്. അന്യഗ്രഹ ജീവികള്‍ മുന്‍മ്പും ഭൂമിയില്‍ വന്നിട്ടുണ്ട്. ഇന്നും ഇവിടെ നിലനില്‍ക്കുന്നു. ഇക്കാര്യം 100ശതമാനം ശരിയാണെന്നും ഗാരി വാദിക്കുന്നു. മനുഷ്യരുടെ കൂടെ ഇവര്‍ ഇടപെട്ടിട്ടുണ്ടാകാമെന്നും മനുഷ്യവേഷം ധരിച്ച് നമുക്കിടയില്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മനുഷ്യസമൂഹത്തിന് അന്യഗ്രഹജീവികള്‍ ഭീഷണിയാകുമെന്ന് താന്‍ ഭയപ്പെടുന്നില്ലെന്നും ഗാരി ചൂണ്ടിക്കാട്ടി. യുഎസിലെ മാന്‍ഹട്ടനില്‍ നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം…

    Read More »
  • Kerala

    മ്യാന്‍മാര്‍ സൈബര്‍ തട്ടിപ്പ് റിക്രൂട്ട്മെന്റ്; മലയാളി യുവാക്കളെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി

    മലപ്പുറം: സായുധ സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ തടവില്‍ കുടുങ്ങിയ മലയാളി യുവാക്കളെ മോചിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ എംബസി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ മ്യാന്‍മറില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സുരക്ഷിതരായി യുവാക്കളെ മോചിപ്പിക്കുന്നതിനു വേണ്ടി മ്യാന്‍മര്‍ സര്‍ക്കാറുമായി ബന്ധപ്പെടുന്നുണ്ടന്നും എംബസി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. യുവാക്കള്‍ കുടുങ്ങി കിടക്കുന്ന പ്രദേശം മ്യാന്‍മര്‍ സര്‍ക്കാരിന്‍െ്‌റ നിയന്ത്രണത്തിലല്ലന്ന് എംബസി കോണ്‍സുലര്‍ വിഭാഗം അറിയിച്ചു. സായുധ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് പ്രദേശങ്ങള്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മ്യാവഡി പട്ടണത്തിന് പുറമെ എച്ച്പാലു എന്ന എന്ന് പ്രദേശത്ത് മറ്റൊരു പുതിയ സംഘം പ്രവര്‍ത്തിക്കുന്നതായും ഈ അടുത്തകാലത്തായി കടത്തിയ യുവാക്കള്‍ ഇവിടെയാണുള്ളതെന്നും എംബസി അധികൃതര്‍ അറിയിക്കുന്നു. മ്യാന്‍മര്‍ സര്‍ക്കാരിന്റെ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ കൗണ്‍സിലുമായും മോണ്‍, കെയിന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണാധികാരികളുമായും ബന്ധപ്പെടുന്നുണ്ടെന്നും യുവാക്കളെ മോചിപ്പിക്കാന്‍ ആയി പരമാവധി ശ്രമിക്കുന്നുണ്ടെന്നും എംബസി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി ബോധവല്‍ക്കരണം നല്‍കിയിട്ടും യുവാക്കള്‍ സംഘങ്ങളുടെ…

    Read More »
Back to top button
error: