CrimeNEWS

വിവാഹം കഴിക്കാന്‍ പണം നല്‍കാത്തതിൻ്റെ പേരിൽ ഇടുക്കിയിൽ മകൻ ജീവനോടെ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്തി, പ്രതി അറസ്റ്റി

   ഇടുക്കി ജില്ലയിലെ മാങ്കുളം  50-ാം മൈലില്‍ കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രി 9 മണിയോടെയാണ്. പാറേക്കുടിയില്‍ തങ്കച്ചന്‍ അയ്യപ്പൻ (60) ആണ് മരിച്ചത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

   മകൻ ബിബനുമായി തങ്കച്ചന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് മനസിലാക്കി. ബിബന്‍ ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി വഴക്ക് ഉണ്ടാക്കുയും ചെയ്തു എന്ന് നാട്ടുകാര്‍ മൊഴി നൽകി.

Signature-ad

സംഭവത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ മകനെ പൊലീസ് പിടി കുടി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞത്.

വിവാഹം കഴിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിൽ അച്ഛനെ കൊലപ്പെടുത്തിയതായി ബിബിൻ പൊലീസിനോട് സമ്മതിച്ചു.

തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നുവത്രേ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റു ചെയ്തു.

Back to top button
error: