Month: June 2024

  • Health

    മുടികൊഴിച്ചില്‍ കുറയ്ക്കും; കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാല്‍ മതി

    മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം, സെലിനിയം, ഫോസ്ഫറസ്, അമിനോ ആസിഡുകള്‍ എന്നിവയും അതിലേറെയും പോഷകങ്ങള്‍ കഞ്ഞി വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് പ്രത്യേകിച്ചും സഹായകരമാണ്. അരി വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ മുടിയെ കരുത്തുള്ളതാക്കുന്നു. അരിവെള്ളത്തില്‍ ഇനോസിറ്റോള്‍ അടങ്ങിയിട്ടുണ്ട്. ഇത് അകാല മുടി കൊഴിച്ചില്‍ തടയുന്നു. മുടി തഴച്ച് വളരാന്‍ കഞ്ഞി വെള്ളം ഇങ്ങനെ ഉപയോഗിക്കാം. ഉലുവയും കഞ്ഞി വെള്ളവും കഞ്ഞിവെള്ളത്തില്‍ അല്‍പം ഉലുവ ഇട്ട് വയ്ക്കുക. പിറ്റേന്ന് ഈ വെള്ളം ഉപയോ?ഗിച്ച് മുടി കഴുകുക. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഹെയര്‍ പായ്ക്കാണ്. ഉലുവ മുടിയ്ക്ക് ഏറെ നല്ല മരുന്നാണ്. വിറ്റാമിന്‍ എ, സി, കെ, ഫോളിക് ആസിഡ്, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഉലുവ. ഇവ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കറിവേപ്പിലയും കഞ്ഞി വെള്ളവും കറിവേപ്പില പേസ്റ്റും…

    Read More »
  • Crime

    82കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 33-കാരന്‍ അറസ്റ്റില്‍

    ആലപ്പുഴ: എണ്‍പത്തിരണ്ടുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. കൃഷ്ണപുരം ചിറക്കടവം അലക്കത്തറ വീട്ടില്‍ രമേശി(33)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം രാവിലെ ഒന്‍പതുമണിക്കാണ് സംഭവം. മക്കള്‍ ജോലിക്കുപോയ സമയത്താണ് ഇയാള്‍ വൃദ്ധയെ കടന്നുപിടിച്ചത്. നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തി പ്രതിയെ പിടികൂടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നേരത്തേയും ഇയാള്‍ക്കെതിരേ സമാനപരാതിയുണ്ട്. 2013-ല്‍ കായംകുളം റെയില്‍വേസ്റ്റേഷനുസമീപം പ്രായമായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ ഒരുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

    Read More »
  • Kerala

    കാര്‍ സഞ്ജു തന്നെ സൂക്ഷിക്കണം, ഒരു വര്‍ഷത്തേയ്ക്ക് പുറത്തിറക്കരുത്; നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

    ആലപ്പുഴ: വാഹനത്തില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ പ്രമുഖ യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ കാറിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കി. ആലപ്പുഴ ആര്‍ടിഒ എ കെ ദീലുവാണ് നടപടിയെടുത്തത്. വാഹനം സഞ്ജു തന്നെ സൂക്ഷിക്കണം. പുറത്തിറക്കാന്‍ പാടില്ല. അറ്റകുറ്റപ്പണി വേണ്ടി വന്നാല്‍ നന്നാക്കുന്നതിന് എംവിഡിയുടെ അനുമതി വാങ്ങണമെന്നും ആലപ്പുഴ ആര്‍ടിഒ നിര്‍ദേശിച്ചു.ശിക്ഷാനടപടിയുടെ ഭാഗമായി എടപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്റ് റിസര്‍ച്ചില്‍ നടത്തിയ പരിശീലനത്തില്‍ സഞ്ജുവിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ഇതു പരിഗണിച്ചാണ് ആര്‍സി റദ്ദാക്കുന്നത് ഒരു വര്‍ഷത്തേയ്ക്ക് ചുരുക്കിയതെന്ന് ആര്‍ടിഒ പറഞ്ഞു. ഇക്കാലയളവില്‍ ഉടമയും വാഹനവും നിരീക്ഷണത്തിലായിരിക്കും. ഇയാളും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സന്നദ്ധ സേവനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട് കഴിയുന്നവര്‍ക്കായി 15 ദിവസത്തെ സേവനമാണ് ചെയ്യേണ്ടത്. സഞ്ജുവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളും മോട്ടോര്‍ വാഹനവകുപ്പ് സ്വീകരിക്കും.  

    Read More »
  • Kerala

    പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂണ്‍ കഴിച്ചു: യുവാവ് മരിച്ചു

    കൊച്ചി: പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂണ്‍ കഴിച്ച് വിഷബാധയേറ്റ് യുവാവ് മരിച്ചു. പനങ്ങാട് തച്ചോടിയില്‍ പരേതനായ അബ്ദു റഹ്‌മാന്റെ മകന്‍ ഷിയാസാണ് (45) മരിച്ചത്. ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. ഈ മാസം ആറിനാണ് സംഭവമുണ്ടായത്. രാവിലെ പതിനൊന്നോടെ വീടിനടുത്തുള്ള പറമ്പ് ശുചിയാക്കുന്നതിനിടെയാണ് ഷിയാസിന് കൂണ്‍ ലഭിക്കുന്നത്. വിഷക്കൂണ്‍ എന്ന് അറിയാതെ അദ്ദേഹം അത് ശേഖരിച്ച് വീട്ടിലെത്തിച്ച് കഴിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ള ആരും കൂണ്‍ കഴിച്ചില്ല. ഉച്ചയോടെ അസ്വസ്ഥത തുടങ്ങി. രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീണ ഷിയാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായി. വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ മരിച്ചു. കൂണില്‍ നിന്നുള്ള വിഷബാധയെന്ന് സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് പനങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ചിത്രകാരനായിരുന്നു ഷിയാസ് മാതാവ്: സീനത്ത്. ഭാര്യ: റസീന. മക്കള്‍: ഐമാന്‍, ദിയ.  

    Read More »
  • Crime

    മജിസ്‌ട്രേട്ടിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് ദര്‍ശനും പവിത്രയും; 7 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

    ബംഗളൂരു: കൊലപാതകക്കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൊഗുദീപയും കാമുകിയും നടിയുമായ പവിത്ര ഗൗഡയും. ഇരുവരും പലവട്ടം മജിസ്‌ട്രേട്ടിനു മുന്നില്‍ പൊട്ടിക്കരഞ്ഞു. ഇരുവരെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പൊലീസുകാര്‍ മോശമായി പെരുമാറിയോ എന്ന് ജഡ്ജി വിശ്വനാഥ് സി. ഗൗഡര്‍ ഇവരോട് ആരാഞ്ഞു. ഇല്ലെന്നായിരുന്നു മറുപടി. 10 ദിവസത്തേക്കാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ ചോദിച്ചിരുന്നത്. ജൂണ്‍ 17 വരെ കസ്റ്റഡി തുടരും. അതേസമയം, കൊല്ലപ്പെട്ട രേണുകസ്വാമി, ദര്‍ശന്റെ കടുത്ത ആരാധകനാണെന്നും പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധന കാരണമാണ് നടി പവിത്ര ഗൗഡയുമായുള്ള സൗഹൃദത്തെ എതിര്‍ത്തതെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നു. ഇരുവരെയും ചേര്‍ത്ത് അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. ദര്‍ശന്റെ കടുത്ത ആരാധകനായ ഇയാള്‍ പവിത്രയുമായുള്ള…

    Read More »
  • Kerala

    മുന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു

    കൊച്ചി: ഫു്ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന ടി.കെ ചാത്തുണ്ണി അന്തരിച്ചു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് അന്ത്യം. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്.മോഹന്‍ ബഗാന്‍, എഫ്സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐഎം വിജയന്‍, ജോ പോള്‍ അഞ്ചേരി അടക്കം നിരവധി പ്രതിഭകളുടെ കഴിവുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ സഹായിച്ച പരിശീലകന്‍ എന്ന നിലയിലും ഇദ്ദേഹം പ്രശസ്തി നേടിയിട്ടുണ്ട്. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായി കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്‍, എഫ്സി കൊച്ചിന്‍ അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കളിക്കാരന്‍ എന്ന നിലയില്‍ 15 വര്‍ഷം നീണ്ടുനിന്നതായിരുന്നു ടി കെ ചാത്തുണ്ണിയുടെ ഫുട്ബോള്‍ ജീവിതം. ഹൈസ്‌കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടിലറിയാതെ ടീമില്‍ ചേരാന്‍ പോയി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മികച്ച ക്ലബുകളുടെ കളിക്കാരനായി പേരും പെരുമയും നേടിയതാണ് അദ്ദേഹത്തിന്റെ കളിജീവിതം. അന്ന് നേടാന്‍ കഴിയാതെ പോയ കിരീടങ്ങള്‍ പോലും നേടിയ പരിശീലക ജീവിതമാണ്…

    Read More »
  • Crime

    വ്യാജ രേഖകളുണ്ടാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിട്ടു; നാല് ബംഗ്ലാദേശികള്‍ മുംബൈയില്‍ അറസ്റ്റില്‍

    മുംബൈ: വ്യാജ രേഖകളുമായി മുംബൈയില്‍ താമസിച്ച നാല് ബംഗ്ലാദേശി പൗരന്മാര്‍ അറസ്റ്റില്‍. ഇവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതായും റിപ്പോര്‍ട്ട്. റിയാസ് ഹുസൈന്‍ ഷെയ്ഖ് (33), സുല്‍ത്താന്‍ സിദ്ദിഖ് ഷെയ്ഖ് (54), ഇബ്രാഹിം ഷഫിയുള്ള ഷെയ്ഖ് (44), ഫാറൂഖ് ഉസ്മാന്‍ഗനി ഷെയ്ഖ് (39) എന്നിവരെയാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എ.ടി.എസ്) ജുഹു യൂണിറ്റ് പിടികൂടിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലാദേശികള്‍ സൂറത്തിലെ വിലാസം ഉപയോഗിച്ചാണ് ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ നേടിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറിമാറി താമസിക്കുകയായിരുന്നു. ഇവര്‍ക്ക് പുറമെ നഗരത്തില്‍ അനധികൃതമായി താമസിക്കുന്ന അഞ്ച് ബംഗ്ലാദേശികളെ കൂടി എ.ടി.എസ് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു, അവരില്‍ ഒരാള്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണ്. അറസ്റ്റിലായവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. നാല് പ്രതികളെയും ചൊവ്വാഴ്ച മസ്ഗാവ് കോടതിയില്‍ ഹാജരാക്കി. ഇവരില്‍ മൂന്നുപേരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നാലാമനെ ജൂണ്‍ 14 വരെ എടിഎസ് കസ്റ്റഡിയില്‍ വിട്ടു.  

    Read More »
  • Crime

    ലേഡി ഡോക്ടറെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ഏഴ് ലക്ഷവും 30 പവനും കവര്‍ന്നു; വ്‌ളോഗര്‍ ‘ഫുഡി മേനോന്‍’ പിടിയില്‍

    തൃശൂര്‍: സൗഹൃദം സ്ഥാപിച്ച് ലേഡി ഡോക്ടറില്‍നിന്ന് പണവും സ്വര്‍ണവും തട്ടിയ യൂട്യൂബര്‍ പിടിയില്‍. കൊച്ചി കടവന്ത്ര കാടായിക്കല്‍ ജയശങ്കര്‍ മേനോന്‍ ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. അഭിഭാഷകന്‍ കൂടിയായ ഇയാള്‍ ഫുഡി മേനോന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാണ്. ഏഴ് ലക്ഷത്തിലധികം രൂപയും സ്വര്‍ണവും തട്ടിയെടുത്തെന്ന തൃശൂര്‍ സ്വദേശിനിയായ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്. ഇരുവരും തമ്മിലുള്ള സെല്‍ഫി ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കും എന്ന് ഭീഷണിപ്പെടുത്തി പലതവണയായി 7 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണ് വനിത ഡോക്ടറുടെ പരാതി. യുവതിയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു തട്ടിപ്പ്. കഴിഞ്ഞ വര്‍ഷം ജനുവരി 14 മുതല്‍ ഡിസംബര്‍ 30 വരെ പ്രതി യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ബാങ്ക് മുഖേനയാണ് പ്രതി 7,61,600 രൂപ കൈപ്പറ്റിയിട്ടുള്ളത്. പരാതിക്കാരിയുടെ ബാങ്ക് കാര്‍ഡ് വാങ്ങിയും പ്രതി പണം വലിച്ചതായി പൊലീസ് പറയുന്നു. ഇത് കൂടാതെ 30 പവനോളം സ്വര്‍ണവും ഇയാള്‍ പരാതിക്കാരിയില്‍ നിന്നും തട്ടിയെടുത്തിട്ടുണ്ട്. ‘ഫുഡി മേനോന്‍’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലും…

    Read More »
  • Crime

    വജ്രവ്യാപാരിയെ കൊല്ലത്തേക്കു വിളിച്ചുവരുത്തി പിടിച്ചുപറി; 5 പേര്‍ കൂടി കസ്റ്റഡിയില്‍

    മലപ്പുറം: വജ്രവ്യാപാരിയെ ലോഡ്ജിലേക്കു വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ 5 പേരെക്കൂടി പിടികൂടി. എടപ്പാള്‍- പട്ടാമ്പി റോഡിലെ ലോഡ്ജില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വര്‍ണവും കണ്ടെടുത്തു. കഴിഞ്ഞദിവസം കൊല്ലത്തുവച്ചാണു വജ്രവ്യാപാരിയില്‍നിന്ന് സ്വര്‍ണവും വജ്രവും തട്ടിയെടുത്തത്. കവര്‍ച്ചാസംഘത്തിലെ ഫൈസല്‍, നിജാദ്, അഫ്‌സല്‍, സൈതാലി, അജിത് എന്നിവരെയാണു കൊല്ലം ഈസ്റ്റ് പൊലീസ് സിഐ: ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ബാദുഷ ഓടി രക്ഷപ്പെട്ടു. കൊല്ലം പള്ളിത്തോട്ടം എച്ച് ആന്‍ഡ് സി കോളനിനിവാസികളാണ് പിടിയിലായവര്‍. തൃശൂര്‍ സ്വദേശിയായ വജ്രവ്യാപാരി സുരേഷ് കുമാറിനെ കൊല്ലത്തേക്കു വജ്രം വാങ്ങാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി കയ്യിലുണ്ടായിരുന്ന രണ്ട് വജ്രങ്ങളും സ്വര്‍ണവും പ്രതികള്‍ തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു. ആക്രമണത്തിനു സഹായിച്ച 5 പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അവരില്‍നിന്ന് ഒരു വജ്രം പിടിച്ചെടുത്തു. തുടര്‍ന്നുണ്ടായ അനേഷണത്തിലാണു ബാക്കി ആറു പ്രതികള്‍ എടപ്പാളില്‍ ഉണ്ടെന്നറിഞ്ഞത്. തുടര്‍ന്നു ചങ്ങരംകുളം പൊലീസിന്റെ സഹായത്തോടെ…

    Read More »
  • Kerala

    മന്ത്രിയുടെ ഭര്‍ത്താവിന്റെ കെട്ടിടത്തിനുമുന്നില്‍ ഓട ‘വളഞ്ഞു’; പ്രതിഷേധം, അറസ്റ്റ്, ഹര്‍ത്താല്‍…

    പത്തനംതിട്ട: റോഡുപണിയുടെ ഭാഗമായി പണിതുവന്ന ഓട, മന്ത്രിയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുമുന്നിലെത്തിയപ്പോള്‍ ‘വളഞ്ഞ’തിനെച്ചൊല്ലി വിവാദം. സി.പി.എം. ജില്ലാ കമ്മിറ്റിയംഗംകൂടിയായ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധവുമായെത്തി. പ്രതിഷേധിച്ച കോണ്‍ഗ്രസുകാരെ കസ്റ്റഡിയിലെടുത്തു. ഇതേത്തുടര്‍ന്ന് കൊടുമണ്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനംചെയ്തിട്ടുണ്ട്. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഓടനിര്‍മാണമാണ് ആക്ഷേപത്തിനിടയാക്കിയത്. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയില്‍ കൊടുമണ്‍ പോലീസ് സ്റ്റേഷനോടുചേര്‍ന്നുള്ള കെട്ടിടത്തിനുമുന്നിലെ ഭാഗത്തായിരുന്നു ഇത്. കുറേ ദിവസങ്ങളായി ഈ വിഷയം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ വീണ്ടും അതേരീതിയില്‍ ഓടപണി തുടങ്ങിയപ്പോഴാണ് പ്രശ്‌നമായത്. സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു സ്ഥലം സന്ദര്‍ശിച്ചശേഷമാണ് പണി തുടങ്ങിയതെന്ന ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. പണി തുടങ്ങി അല്പസമയത്തിനകം പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റിയംഗവുമായ കെ.കെ.ശ്രീധരന്‍ സ്ഥലത്തെത്തി തടഞ്ഞു. കെട്ടിടമുടമ ജോര്‍ജാണ് പ്രശ്‌നത്തിനുപിന്നിലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറയുകയും ചെയ്തു. ഇതോടെ വിഷയം ആളിക്കത്തി. ഗ്രാമപ്പഞ്ചായത്തംഗങ്ങളടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി കൊടി നാട്ടി. പ്രതിഷേധിച്ച…

    Read More »
Back to top button
error: