KeralaNEWS

‘മഞ്ഞുമ്മല്‍…’ നിര്‍മാതാക്കള്‍ക്കെതിരെ ഇ.ഡി അന്വേഷണം; നടന്‍ സൗബിന്‍ ഉള്‍പ്പെടെ ചോദ്യംചെയ്യും

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കളായ പറവ ഫിലിംസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിറുള്‍പ്പെടെയുള്ളവരെ ഇ.ഡി ചോദ്യം ചെയ്യും.

നേരത്തെ, സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തികത്തട്ടിപ്പ് നടത്തതിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴു കോടി രൂപ സിനിമയ്ക്കായി മുടക്കിയാല്‍ 40% ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് നല്‍കിയ കേസില്‍ നിര്‍മാതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവുമായു ഇ.ഡിയും എത്തുന്നത്.

Signature-ad

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്ത ഇ.ഡി, മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മിച്ച പറവ ഫിലിംസിന്റെ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് അയച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായില്ല എന്നാണ് അറിവ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടിസ് നല്‍കും. സിനിമയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Back to top button
error: