KeralaNEWS

ഇംഗ്ലീഷ് പഠിച്ചില്ലെങ്കില്‍ ഫീസ് തിരികെ നൽകും,  വാഗ്ദാനം ലംഘിച്ച കൊച്ചിയിലെ ‘സൈനോഷുവർ’ എന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനത്തിന് 19,000 രൂപ പിഴ

   കേരളത്തിൽ കൂൺ പോലെ മുളപൊട്ടുന്ന സ്ഥാപനമാണ്  സ്‌പോക്കൺ ഇംഗ്ലീഷ് പഠന കേന്ദ്രങ്ങൾ. ആകർഷകമായ പരസ്യങ്ങളുമായി ദിനപത്രങ്ങളിലും സമൂഹ മധ്യമങ്ങളിലുമായി  100 കണക്കിനു സ്ഥാപനങ്ങളാണ് അനുദിനം പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇതിനു പിന്നിലുള്ള പലരും സമ്പന്നരായി മാറുന്നുമുണ്ട്. പക്ഷേ ഈ സ്ഥാപനങ്ങളിൽ നിന്നും ഇംഗ്ലീഷ് ഭാഷയിൽ പ്രാവിണ്യം നേടിയവർ തുലോം ചുരുക്കമായിരിക്കും. ഇപ്പോഴിതാ  ഇംഗ്ലീഷ് പഠിച്ചില്ലെങ്കിൽ ഫീസ് തിരികെ നൽകുമെന്ന വാഗ്ദാനം നൽകി പണം വാങ്ങിയ സ്‌പോക്കൺ ഇംഗ്ലീഷ് സ്ഥാപനത്തിന് പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. കടവന്ത്രയിലെ ‘സൈനോഷുവർ’ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി.

സേവനം തൃപ്തികരമല്ലെങ്കിൽ മുഴുവൻ പണവും തിരിച്ചുനൽകുമെന്ന ആകർഷകമായ പരസ്യം നൽകുന്നവർ വാഗ്ദാനം പാലിക്കാതിരിക്കുന്നത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം പള്ളുരുത്തി സ്വദേശി കെ.എ അമൃത എറണാകുളം കടവന്ത്രയിലെ ‘സൈനോഷുവർ’ എന്ന സ്ഥാപനത്തിന്റെ ഉടമ ബീനു ബാലകൃഷ്ണനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതി ഇടപെടൽ.

Signature-ad

രണ്ട് മാസത്തെ ഓഫ് ലൈൻ ഇംഗ്ലീഷ് പഠനത്തിനായാണ് പരാതിക്കാരി ചേർന്നത്. 11000 രൂപയായിരുന്നു കോഴ്‌സ് ഫീസ്, ഡിസ്‌കൗണ്ട് കഴിഞ്ഞ് 9000 രൂപ അടച്ചു. ക്ലാസ് തൃപ്തികരമല്ലെങ്കിൽ മുഴുവൻ ഫീസും മടക്കി നൽകുമെന്നായിരുന്നു സ്ഥാപനത്തിന്റെ വാഗ്ദാനം. എന്നാൽ ക്ലാസിനെ കുറിച്ചുള്ള വിവരങ്ങൾ പോലും പരാതിക്കാരിക്ക് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഫീസ് മടക്കി നൽകണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. എതിർ കക്ഷി ഈ ആവശ്യം നിരസിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

ഫീസിനത്തിൽ പരാതിക്കാരി നൽകിയ 4,000 രൂപ തിരിച്ചു നൽകണമെന്നും സേവനത്തിലെ ന്യൂനതയ്ക്ക് 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും പരാതിക്കാരിക്ക് നൽകണമെന്ന് ഡി.ബി. ബിനു, വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബഞ്ച് ഉത്തരവിട്ടു.

Back to top button
error: