Month: June 2024

  • Crime

    തൃശൂര്‍ കോണ്‍ഗ്രസിലെ കൂട്ടയടി: ഡിസിസി സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

    തൃശൂര്‍: ഡിസിസി സെക്രട്ടറിയും കെ മുരളീധരന്റെ അനുയായിയുമായ സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഡിസിസി ഓഫീസ് സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തന്നെ ആക്രമിച്ചതായി സജീവന്‍ കുരിയച്ചിറ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് വീടിന് നേരെ അക്രമമുണ്ടായത്. രാത്രിയില്‍ വലിയ ബഹളം കേട്ടപ്പോഴാണ് സംഭവം അറിയുന്നതെന്ന് സജീവന്റെ അമ്മ പറഞ്ഞു. ജനല്‍ ചില്ലകളും ചെടിച്ചട്ടികളും തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ ദിവസം തൃശൂര്‍ ഡിസിസി ഓഫീസിലെ സംഘര്‍ഷത്തില്‍ പ്രസിഡന്റ് ജോസ് വള്ളൂര്‍ അടക്കം 20 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ജില്ലാ ഭാരവാഹികളായ സജീവന്‍ കുരിയച്ചിറ, എം.എല്‍.ബേബി എന്നിവരെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അതേസമയം, തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി.വിന്‍സെന്റിന്റെ…

    Read More »
  • India

    തിരഞ്ഞെടുപ്പ് തിരിച്ചടി: സംഘടനാ നേതൃത്വം ഉടച്ചുവാര്‍ക്കാനൊരുങ്ങി ബി.ജെ.പി.

    ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ രൂപവത്കരണത്തെത്തുടര്‍ന്ന് ബി.ജെ.പി. സംഘടനാതലത്തിലെ അഴിച്ചുപണിക്കൊരുങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിലും ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലുമാണ് പാര്‍ട്ടി വിപുലമായ മാറ്റങ്ങള്‍ക്കൊരുങ്ങുന്നത്. പുതിയ ദേശീയാധ്യക്ഷന്റെ തിരഞ്ഞെടുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്തല്‍ എന്നിവയാണ് ദേശീയ-സംസ്ഥാന തലങ്ങളില്‍ പാര്‍ട്ടി അടിയന്തരമായി സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍. നിലവില്‍ വിനോദ് താവ്ഡെ, കെ. ലക്ഷ്മണ്‍, സുനില്‍ ബന്‍സാല്‍, ഓം മാത്തൂര്‍ എന്നിവരുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ ആര്‍.എസ്.എസിന്റെ നിലപാടും നിര്‍ണായകമാണ്. മന്ത്രിസഭയില്‍ നിന്നൊഴിവാക്കിയതോ തിരഞ്ഞെടുപ്പില്‍ പരാജയപ്പട്ടതോ ആയ നേതാക്കളെ പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാനും തീരുമാനമുണ്ട്. മുന്‍കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂര്‍, സ്മൃതി ഇറാനി തുടങ്ങിയവരെ ഇതിനായി ചുമതലപ്പെടുത്താനാണ് ആലോചന. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയേറ്റ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി സംസ്ഥാന ഘടകത്തെ ഉടച്ചുവാര്‍ക്കാനാണ് ദേശീയനേതൃത്വം ആലോചിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര…

    Read More »
  • Crime

    ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍

    എറണാകുളം: ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിപിഒ മധു (48) ആണ് മരിച്ചത്. തൃക്കുന്നപ്പുഴ മഹാദേവി കാടുള്ള വീട്ടില്‍ ഇന്ന് രാവിലെയാണ് മധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സിപിഒ ആയ ഇദ്ദേഹം നാലു മാസമായി മെഡിക്കല്‍ ലീവിലായിരുന്നു. മൂന്നു മാസമായി ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. കുടുംബപ്രശ്ങ്ങളാണ് കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.  

    Read More »
  • India

    നായിഡുവിന്റെ സത്യപ്രതിജ്ഞ നാളെ; പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രിയായേക്കും

    അമരാവതി: കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് പിന്നാലെ ആന്ധ്രാപ്രദേശ് മന്ത്രിസഭാ രൂപീകരണത്തിലേക്ക് കടന്ന് ടിഡിപി അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡു. നാളെയാണ് നായിഡു ആന്ധ്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ജനസേന അധ്യക്ഷനും നടനുമായ പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്‍പ് മന്ത്രിമാര്‍ ആരൊക്കെയെന്ന് തീരുമാനിക്കും. സഖ്യകക്ഷികളായ ബി.ജെ.പി.യുടെയും ജനസേനയുടെയും താല്‍പര്യങ്ങളും ജാതി, പ്രാദേശിക ഘടകങ്ങളും കണക്കിലെടുത്തുവേണം ഇത് തീരുമാനിക്കാന്‍. 21 സീറ്റുകള്‍ നേടിയ പ്രധാന സഖ്യകക്ഷിയായ ജനസേനയ്ക്ക് സംസ്ഥാന മന്ത്രിസഭയില്‍ മികച്ച പ്രാതിനിധ്യം നല്‍കുമെന്ന് ടിഡിപി വൃത്തങ്ങള്‍ അറിയിച്ചു. പവന്‍ കല്യാണിന് ആഭ്യന്തരം പോലുള്ള സുപ്രധാന വകുപ്പുകള്‍ ലഭിക്കാനും സാധ്യതയുണ്ട്. സംസ്ഥാന മന്ത്രിസഭയില്‍ പാര്‍ട്ടിയുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രിസഭയില്‍ ചേരാനുള്ള വാഗ്ദാനം പവന്‍ കല്യാണ്‍ നിരസിച്ചതായാണ് വിവരം. കൂടാതെ എട്ട് സീറ്റ് ലഭിച്ച ബി.ജെ.പിയും നിര്‍ണായക സ്ഥാനങ്ങള്‍ ഉറപ്പിക്കുമെന്നാണ് കരുതുന്നത്. ആന്ധ്രാപ്രദേശ് മന്ത്രിസഭയില്‍ ബി.ജെ.പിക്ക് രണ്ടോ മൂന്നോ സ്ഥാനം ലഭിച്ചേക്കും. വിവിധ സാമൂഹിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് അഞ്ച് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്ന മുന്‍…

    Read More »
  • Crime

    ഭര്‍ത്താവിന്റെ ചികിത്സയ്ക്കു വാങ്ങിയ പണത്തിന്റെ അഞ്ചിരട്ടി പലിശയായി നല്‍കി; പുനലൂരിലെ വനിതാ മോര്‍ച്ച നേതാവിന്റെ ആത്മഹത്യ ബ്ലേഡ് മാഫിയ ഭീഷണിമൂലം

    കൊല്ലം: പുനലൂരില്‍ ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നെന്ന് ബന്ധുക്കളുടെ ആരോപണം. പുനലൂര്‍ ശാസ്താംകോണം സ്വദേശിനി ഗ്രീഷ്മ കൃഷ്ണനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് ഇവര്‍ കടന്നു പോയിരുന്നത്. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി വന്ന കടം വീട്ടുന്നതിന് വേണ്ടിയാണ് ഗ്രീഷ്മ പണം പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാന്‍ കഴിയാതെ വന്നതോടെ ഭീഷണി പതിവായതും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയതും. പണം ചോദിച്ച് വഴിയില്‍ വെച്ചും വീട്ടിലെത്തിയും പലിശക്കാര്‍ ഗ്രീഷ്മയെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മഹിളാമോര്‍ച്ച പുനലൂര്‍ മണ്ഡലം സെക്രട്ടറിയായ ഗ്രീഷ്മ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്താംകോണം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ഗ്രീഷ്മ പ്രദേശവാസിയായ പലിശക്കാരനില്‍ നിന്നും 15,000 രൂപ വായ്പ വാങ്ങിയിരുന്നു. ഇത് വീട്ടുന്നതിനു മാത്രം 5 ഇരട്ടി തുക പലിശ ഇനത്തില്‍ നല്‍കി. പണം തിരികെ ചോദിച്ച് പലിശക്കാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. മരണ ദിവസവും…

    Read More »
  • Kerala

    പ്രിയങ്കയ്ക്ക് താല്‍പര്യം ഉത്തരേന്ത്യയില്‍ തുടരാന്‍; രാഹുല്‍ വയനാട് വിട്ടാല്‍ പകരം ആര്?

    ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് ഒഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെക്കുറിച്ചു ചര്‍ച്ച കൊഴുക്കുന്നു. ഔദ്യോഗികമായി ഒരു ചര്‍ച്ചയും തല്‍ക്കാലം വേണ്ട എന്ന നിലപാടിലാണു നേതൃത്വമെങ്കിലും പല കോണുകളില്‍നിന്നു പല പേരുകളാണ് ഉയര്‍ന്നു വരുന്നത്. എം.എം.ഹസന്‍ മുതല്‍ വി.ടി.ബല്‍റാം വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ബുധനാഴ്ച രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശിക്കുന്ന വേളയില്‍ വയനാട് ഒഴിയുമെന്ന കാര്യം പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. 17ന് രാജി സമര്‍പ്പിക്കും. ആറ് മാസത്തിനുള്ളിലായിരിക്കും ഉപതിരഞ്ഞെടുപ്പ്. അതിനാല്‍ തിരക്കിട്ട് സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണു നേതൃത്വം. ടി.സിദ്ദിഖ്, എ.പി.അനില്‍കുമാര്‍ തുടങ്ങി വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചക്കപ്പഴവുമായാണ് വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയത്. കൂടിക്കാഴ്ചയുടെ വീഡിയോ രാഹുല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയുടെ അടിക്കുറിപ്പിലും കേരളത്തിലെ എന്റെ പ്രിയ കുടുംബം എന്നാണു രാഹുല്‍ വിശേഷിപ്പിച്ചത്.…

    Read More »
  • Crime

    കാമുകിയായ നടിക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തി; കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ അറസ്റ്റില്‍

    ബംഗളൂരു: കന്നഡ സൂപ്പര്‍ താരം ദര്‍ശനെ കൊലക്കേസില്‍ അറസ്റ്റില്‍. രേണുകാ സ്വാമി എന്നയാളുടെ മൃതദേഹം കാമാക്ഷിപാളയില്‍ കണ്ടെത്തിയ കേസിലാണ് അറസ്റ്റ്. ദര്‍ശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഈ മാസം എട്ടിനാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഒന്‍പതിന് കാമാക്ഷിപാളയത്തെ ഓടയില്‍നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൈസൂരുവിലെ ഫാംഹൗസില്‍ വെച്ചാണ് ദര്‍ശനെ പോലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. 47-കാരനായ നടന് കേസില്‍ ബന്ധമുണ്ടെന്ന സംശയത്തേത്തുടര്‍ന്നാണ് ഈ നടപടിയെന്ന് ഡിസിപി നേരത്തേ അറിയിച്ചിരുന്നു. കാമാക്ഷിപാളയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരവേ തിങ്കളാഴ്ച ഗിരിനഗറില്‍നിന്നുള്ള മൂന്നുപേര്‍ പോലീസിനുമുന്നില്‍ കീഴടങ്ങി. തങ്ങളാണ് ഈ മരണത്തിനുപിന്നിലെന്ന് ഇവര്‍ അവകാശപ്പെട്ടു. സാമ്പത്തിക ഇടപാടിനേക്കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് മരിച്ചത് രേണുകാ സ്വാമി എന്നയാളാണെന്നും അതിനുപിന്നിലെ യഥാര്‍ത്ഥ കാരണവും…

    Read More »
  • India

    അത് പുലിയല്ല; സത്യപ്രതിജ്ഞാ ചടങ്ങിനിടെ കണ്ട ജീവിയെക്കുറിച്ച് വെളിപ്പെടുത്തി പൊലീസ്

    ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി മന്ത്രി സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിലെ പ്രധാന വേദിക്ക് പിന്നിലൂടെ ഒരു ജീവി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ വൈറലായിരുന്നു. ഇത് പുള്ളിപ്പുലിയാണെന്നായിരുന്നു പലരും പ്രചരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ വ്യക്തതവരുത്തിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്. തങ്ങളുടെ എക്‌സ് പേജിലൂടെയാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. അത് ഒരു വളര്‍ത്തുപൂച്ചയാണെന്നും വന്യജീവിയല്ലെന്നുമാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയത്. ഞായറാഴ്ച വൈകിട്ട് രാഷ്ട്രപതിഭവനില്‍ മന്ത്രിമാര്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോഴാണ് സംഭവം ഉണ്ടാക്കുന്നത്. ബിജെപി എംപി ദുര്‍ഗാദാസ് സത്യപ്രതിജ്ഞാ നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനിടെ പുറകിലായി ഒരു ജീവി പ്രത്യക്ഷപ്പെട്ടതാണ് വൈറലായ വീഡിയോയില്‍ ഉണ്ടായിരുന്നത്. വേദിയിലെ പടികള്‍ക്ക് മുകളിലായി ഒരു ജീവി നടന്നുപോകുന്നത് കാണാം. ആ സമയത്ത് അത് ആരും ശ്രദ്ധിച്ചിരുന്നില്ല. ശേഷം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പലതരത്തിലുള്ള അഭിപ്രായങ്ങളും വന്നത്. നടന്നുപോയത് പൂച്ചയാണെന്നും നായയാണെന്നും പുലിയാണെന്നുമുള്ള വാദങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്നത്. ദേശീയ…

    Read More »
  • Crime

    മകന്‍ അനുസരണക്കേട് കാട്ടുന്നു, ജോലിക്ക് പോകാനാകുന്നില്ല; ഒന്‍പതുവയസുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

    അഗര്‍ത്തല: മകന്‍ സ്ഥിരമായി അനുസരണക്കേട് കാട്ടുന്നുവെന്ന് ആരോപിച്ച് അമ്മ 9 വയസുകാരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് ത്രിപുര അഗര്‍ത്തലയിലെ ജോയ്‌നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മാതാവ് സുപ്രഭ ബാല്‍ കുറ്റം സമ്മതിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെട്ടിട നിര്‍മാണ തൊഴിലാളിയായ സുപ്രഭയെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. മകള്‍ വിവാഹിതയാണെന്നും താനും മകനും ഒറ്റക്കാണ് താമസിക്കുന്നതെന്നും സുപ്രഭ പറയുന്നു. മകന്‍ രാജ്ദീപിന്റെ മോശം സ്വഭാവം തനിക്ക് സഹിക്കാനാവുന്നതിലപ്പുറമാണെന്നും കുട്ടിക്ക് മോഷണസ്വഭാവമുണ്ടായിരുന്നതായും പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും അമ്മ പറഞ്ഞു. കുട്ടിയുടെ ഈ സ്വഭാവം കാരണം സമാധാനത്തോടെ ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ലെന്നും സുപ്രഭ കൂട്ടിച്ചേര്‍ത്തു. കുട്ടിയെ കൊന്നുവെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന ഒരു കഷണം കയറും മുളവടിയും ഇവരുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.  

    Read More »
  • Kerala

    മീന്‍വില മാനം മുട്ടുന്നു; ഒരു കിലോ മത്തിക്ക് 300 രൂപ

    കൊല്ലം: ട്രോളിങ് നിരോധനം ആരംഭിച്ചതോടെ, സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിയുടെ വില 280 മുതല്‍ 300 രൂപ വരെയെത്തി. ട്രോളിങ് നിരോധനത്തിന് പുറമേ മത്സ്യലഭ്യതയിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണം. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിംഗ് നിരോധന കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം. രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ്നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. ട്രോളിംഗ് നിരോധ സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.  

    Read More »
Back to top button
error: