HealthLIFE

മുടികൊഴിച്ചില്‍ കുറയ്ക്കും; കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാല്‍ മതി

മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം, സെലിനിയം, ഫോസ്ഫറസ്, അമിനോ ആസിഡുകള്‍ എന്നിവയും അതിലേറെയും പോഷകങ്ങള്‍ കഞ്ഞി വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് പ്രത്യേകിച്ചും സഹായകരമാണ്. അരി വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ മുടിയെ കരുത്തുള്ളതാക്കുന്നു. അരിവെള്ളത്തില്‍ ഇനോസിറ്റോള്‍ അടങ്ങിയിട്ടുണ്ട്. ഇത് അകാല മുടി കൊഴിച്ചില്‍ തടയുന്നു. മുടി തഴച്ച് വളരാന്‍ കഞ്ഞി വെള്ളം ഇങ്ങനെ ഉപയോഗിക്കാം.

ഉലുവയും കഞ്ഞി വെള്ളവും

Signature-ad

കഞ്ഞിവെള്ളത്തില്‍ അല്‍പം ഉലുവ ഇട്ട് വയ്ക്കുക. പിറ്റേന്ന് ഈ വെള്ളം ഉപയോ?ഗിച്ച് മുടി കഴുകുക. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഹെയര്‍ പായ്ക്കാണ്. ഉലുവ മുടിയ്ക്ക് ഏറെ നല്ല മരുന്നാണ്. വിറ്റാമിന്‍ എ, സി, കെ, ഫോളിക് ആസിഡ്, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഉലുവ. ഇവ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കറിവേപ്പിലയും കഞ്ഞി വെള്ളവും

കറിവേപ്പില പേസ്റ്റും അല്‍പം കഞ്ഞി വെള്ളവും യോജിപ്പിച്ച് തലയില്‍ പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ ഷാംപൂ ഉപയോ?ഗിച്ച് തല കഴുകുക. ഇതും മുടിയ്ക്ക് ഏറെ ഗുണകരമായ ഹെയര്‍ പായ്ക്കാണ്. മുടി വളരാന്‍ ഇതേറെ നല്ലതാണ്. കറിവേപ്പിലയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുന്നതിനും മുടി കൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: