KeralaNEWS

പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂണ്‍ കഴിച്ചു: യുവാവ് മരിച്ചു

കൊച്ചി: പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂണ്‍ കഴിച്ച് വിഷബാധയേറ്റ് യുവാവ് മരിച്ചു. പനങ്ങാട് തച്ചോടിയില്‍ പരേതനായ അബ്ദു റഹ്‌മാന്റെ മകന്‍ ഷിയാസാണ് (45) മരിച്ചത്. ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.

ഈ മാസം ആറിനാണ് സംഭവമുണ്ടായത്. രാവിലെ പതിനൊന്നോടെ വീടിനടുത്തുള്ള പറമ്പ് ശുചിയാക്കുന്നതിനിടെയാണ് ഷിയാസിന് കൂണ്‍ ലഭിക്കുന്നത്. വിഷക്കൂണ്‍ എന്ന് അറിയാതെ അദ്ദേഹം അത് ശേഖരിച്ച് വീട്ടിലെത്തിച്ച് കഴിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ള ആരും കൂണ്‍ കഴിച്ചില്ല. ഉച്ചയോടെ അസ്വസ്ഥത തുടങ്ങി.

Signature-ad

രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീണ ഷിയാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായി. വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ മരിച്ചു. കൂണില്‍ നിന്നുള്ള വിഷബാധയെന്ന് സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് പനങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ചിത്രകാരനായിരുന്നു ഷിയാസ് മാതാവ്: സീനത്ത്. ഭാര്യ: റസീന. മക്കള്‍: ഐമാന്‍, ദിയ.

 

Back to top button
error: