Month: June 2024

  • Kerala

    എല്‍ഡിഎഫില്‍ ആദ്യ വെടിപൊട്ടി; അതൃപ്തി പരസ്യമാക്കി ശ്രേയാംസ് കുമാര്‍

    തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ഇടതുമുന്നണിയില്‍ ആദ്യ വെടിപൊട്ടി. സിപിഎമ്മിനെതിരെ എല്‍ഡിഎഫിലെ ഘടകകക്ഷിയായ ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍ പരസ്യമായി രംഗത്തെത്തി. രാജ്യസഭാ സീറ്റ് ലഭിക്കാത്തതതാണ് ശ്രേയാംസിനെ പ്രകോപിപ്പിച്ചത്. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സിപിഎം മാന്യത കാട്ടണമായിരുന്ന എന്നു പറഞ്ഞ അദ്ദേഹം ഇടതുമുന്നണിയില്‍ ആര്‍ജെഡിക്ക് പരിഗണന കിട്ടുന്നില്ലെന്നും കുറ്റപ്പെടുത്തി. എല്‍ഡിഎഫിലേക്ക് വലിഞ്ഞുകയറി വന്നവരല്ല എന്നും അദ്ദേഹം പറഞ്ഞു. ‘എല്‍ഡിഎഫിലെ നാലാമത്തെ കക്ഷിയാണ് ആര്‍ജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചപോലും ഉണ്ടായില്ല. രാജ്യസഭാ അംഗത്വവുമായി 2018ലാണ് ഞങ്ങള്‍ ഇടതുമുന്നണിയില്‍ എത്തിയത്. അടുത്തവര്‍ഷം ഞങ്ങളുടെ സീറ്റ് സിപിഐക്ക് നല്‍കി വിട്ടുവീഴ്ച ചെയ്തു. എന്നാല്‍ പിന്നീട് ഒരു പരിഗണനയും ലഭിച്ചില്ല. ഈവര്‍ഷം സീറ്റ് തിരികെ നല്‍കാന്‍ സിപിഐ തയ്യാറാകണമായിരുന്നു. മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുതന്നെയാണ് വന്നത്’. ശ്രേയാംസ് കുമാര്‍ പറഞ്ഞു. ‘സംസ്ഥാനത്ത് ആര്‍ജെഡിക്ക് മന്ത്രിപദവി വേണം. ഞങ്ങളുടെ ആവശ്യം ന്യായമാണ്. പരിഗണിക്കണം. എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതല്ല. മറ്റുചില പരിപാടികള്‍ നേരത്തേ നിശ്ചയിച്ചതുകൊണ്ട് പോകാന്‍…

    Read More »
  • Careers

    പത്താം ക്‌ളാസ് ജയിച്ചാല്‍ 50,200 രൂപ ശമ്പളത്തില്‍ സ്ഥിരജോലി, അവസാന തീയതി അടുത്തമാസം രണ്ട്

    കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ 34 ഒഴിവ്. നേരിട്ടുള്ള നിയമനം. യോഗ്യത: എസ്.എസ്.എല്‍. സി ജയം. ബിരുദം ഉണ്ടായിരിക്കരുത്. ശമ്പളം: 23,000- 50,200. പ്രായം: 02.01.1988 നും 01.01.2006നും ഇടയില്‍. ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്തു പരീക്ഷയുടേയും (100 മാര്‍ക്ക്) ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാന ത്തിലാണ് തിരഞ്ഞെടുപ്പ്. പൊതു വിജ്ഞാനം-50, ന്യൂമറിക്കല്‍ എബിലിറ്റി-20, ജനറല്‍ ഇംഗ്ലീഷ്-15, മെന്റല്‍ എബിലിറ്റി-15 എന്നിങ്ങനെയാണ് മാര്‍ക്ക്. ഇംഗ്ലീഷിലും മലയാളത്തിലും പരീക്ഷ എഴുതാം. കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നട ത്തി ഓണ്‍ലൈനായി അപേക്ഷിക്കണം. വെബ്‌സൈറ്റ്:hckrecruitment.keralacourts.in. അവസാന തീയതി: 02.07.2024. സി-ഡിറ്റില്‍ അവസരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഒഫ് ഇമേജിംഗ് ടെക്‌നോളജിയില്‍ ഒരു വര്‍ഷ കരാറടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നു. നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ (ശമ്പളം 23000), സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (ശമ്പളം 20000), അസി. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (ശമ്പളം 15000), ഇലക്ട്രിക്കല്‍ { സൂപ്പര്‍വൈസര്‍ (ശമ്പളം 25000 ), ഇലക്ട്രീഷ്യന്‍ (ശമ്പളം 20000…

    Read More »
  • Kerala

    മണിപ്പുരിലേത് ഗോത്രങ്ങള്‍ തമ്മിലുള്ളപ്രശ്‌നം; മോദി വീണ്ടും അധികാരത്തിലെത്തിയതില്‍ സന്തോഷമെന്ന് ഓര്‍ത്തഡോക്‌സ് സഭ

    തിരുവനന്തപുരം: മണിപ്പുര്‍ വിഷയത്തില്‍ നിലപാട് മാറ്റി ഓര്‍ത്തഡോക്‌സ് സഭ. മണിപ്പുരിലുണ്ടായത് രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്ന് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. മണിപ്പുരിലേത് ക്രൈസ്തവ കൂട്ടക്കൊലയാണെന്ന ആരോപണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനിടെയാണ് തിരഞ്ഞെടുപ്പിനു പിന്നാലെയുള്ള സഭയുടെ നിലപാടുമാറ്റം. മണിപ്പുരിലേത് ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള അടിയായി മനസ്സിലാക്കാന്‍ സാധിച്ചു. ക്രൈസ്തവര്‍ കൂടുതലുള്ള ഭാഗത്തെ പള്ളികള്‍ ആക്രമിക്കപ്പെട്ടു. സ്വാഭാവികമായിട്ടും ഒരു ഗോത്രം മറ്റേ ഗോത്രത്തിന്റെ എല്ലാം നശിപ്പിക്കും. മറ്റു ഗോത്രങ്ങളിലെ ആരാധനാലയങ്ങളും നശിപ്പിച്ചിട്ടുണ്ടാകാം. അതിനാല്‍ വിഷയത്തില്‍ വലിയ ആശങ്ക വേണ്ടന്നാണ് ക്രൈസ്തവര്‍ മുഴുവന്‍ മനസ്സിലാക്കുന്നത്, അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതില്‍ സന്തോഷമെന്നും കേരളത്തില്‍നിന്ന് രണ്ടുപേര്‍ കേന്ദ്രമന്ത്രിമാരായത് കേരള ജനതയ്ക്ക് മുഴുവന്‍ അഭിമാനമാണെന്നും ബാവ കൂട്ടിച്ചേര്‍ത്തു. തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയിച്ചത് ഒരു തുടക്കമായിരിക്കുമോ എന്ന ചോദ്യത്തിന് അത് ബിജെപിയാണ് പറയേണ്ടത് ഞാനല്ല എന്നായിരുന്നു മറുപടി. ക്രൈസ്തവരുടെ പിന്തുണ തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് കിട്ടിയിട്ടുണ്ടായിരിക്കണം. ഒരുകാലത്ത് തിരുവനന്തപുരത്ത് ബിജെപിക്ക് ഒരു…

    Read More »
  • Kerala

    തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ.മാണി പാലായ്ക്ക് അപമാനം! പുളിക്കക്കണ്ടത്തിന് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തില്‍ ഫ്‌ളക്‌സ്

    പാലാ: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ.മാണി പാലായ്ക്ക് അപമാനമാണെന്നു ഫ്‌ളക്‌സ് ബോര്‍ഡ്. നഗരസഭാ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യം അര്‍പ്പിച്ചും നഗരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പാലാ പൗരാവലിയുടെ പേരിലാണ് ഫ്‌ലക്‌സ്. കൊട്ടാരമറ്റം, ജനറല്‍ ആശുപത്രി ജംക്ഷന്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. ജോസ് കെ.മാണിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരില്‍ സിപിഎം കൗണ്‍സിലറായ ബിനുവിനെ ഇന്നലെ സിപിഎമ്മില്‍നിന്ന് പുറത്താക്കിയിരുന്നു. ജോസ് കെ.മാണിയുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന ബിനു സിപിഎമ്മിനും കേരള കോണ്‍ഗ്രസ് (എം) നും ഒരേ സമയം തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി വിട്ട് സിപിഎമ്മില്‍ എത്തിയ ബിനു ഈ കൗണ്‍സിലില്‍ പാര്‍ട്ടി ചിഹ്നത്തില്‍ പാലാ നഗരസഭയിലേക്കു വിജയിച്ച ഏക സിപിഎം അംഗം കൂടിയാണ്. മുന്നണി ധാരണ പ്രകാരം സിപിഎമ്മിനു ലഭിക്കേണ്ട നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് ബിനുവിനെ പരിഗണിക്കാതിരിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) സിപിഎം സംസ്ഥാന നേതൃത്വത്തില്‍…

    Read More »
  • Crime

    കസ്റ്റഡിയില്‍ സൂപ്പര്‍ താരത്തിനും സംഘത്തിനും വിഐപി പരിഗണന; പൊലീസ് സ്റ്റേഷനില്‍ ബിരിയാണിയെത്തിച്ചു

    ബംഗളൂരു: കൊലക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള കന്നഡ സൂപ്പര്‍താരം ദര്‍ശനും സംഘത്തിനും വിഐപി പരിഗണനയാണ് ലഭിക്കുന്നത്. നടനും കൂട്ടാളികള്‍ക്കും ബിരിയാണി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പൊലീസ് സ്റ്റേഷനിലേക്ക് നാലഞ്ചു കവറുകളിലായി ബിരിയാണി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് ദര്‍ശനും സംഘവുമുള്ളത്. ബംഗളൂരു കോടതി ആറ് ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയെ(33) കൊലപ്പെടുത്തിയ കേസില്‍ ഇന്നലെയാണ് ദര്‍ശനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രേണുക സ്വാമി നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശങ്ങളയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദര്‍ശനും പവിത്രയുമടക്കം കേസില്‍ ഇതുവരെ 17 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രദുര്‍ഗയിലെ അപ്പോളോ ഫാര്‍മസി ശാഖയില്‍ ജോലി ചെയ്യുകയായിരുന്നു രേണുക സ്വാമി.സ്വാമി പവിത്രക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്ന് മനസിലാക്കിയ ദര്‍ശന്‍ ചിത്രദുര്‍ഗയിലെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചു. ചിത്രദുര്‍ഗയില്‍ നിന്ന് നഗരത്തിലെത്തിച്ച രേണുക സ്വാമിയെ ശനിയാഴ്ച ഷെഡിനുള്ളില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സുമനഹള്ളി…

    Read More »
  • NEWS

    കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപിടിത്തം: താഴേക്ക് ചാടിയവര്‍ക്ക് ഗുരുതരപരിക്ക്

    കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പില്‍ തീപിടിത്തം. മംഗഫ് ബ്ലോക്ക് നാലിലെ എന്‍.ബി.ടി.സി കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് കാലത്ത് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്ക് ഗുരുതര പരിക്കേറ്റു. പുലര്‍ച്ചെ നാലുമണിയോടെ തീ കെട്ടിടത്തില്‍ ആളിപ്പടരുകയായിരുന്നു. മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പില്‍ താമസിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.  

    Read More »
  • India

    വന്ദേഭാരതിലും രക്ഷയില്ല; കോച്ചുകള്‍ കയ്യടക്കി ടിക്കറ്റില്ലാത്ത യാത്രക്കാര്‍, റിസര്‍വ് ചെയ്തവര്‍ക്ക് സീറ്റില്ല

    ലഖ്‌നൗ: തിങ്ങിനിറഞ്ഞ ട്രയിനുകള്‍ രാജ്യത്തെ പതിവ് കാഴ്ചയാണ്. അതുപോലെ ടിക്കറ്റെടുക്കാതെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നതും സ്ഥിരം സംഭവമാണ്. റിസര്‍വേഷന്‍ കോച്ചുകള്‍ പോലും ടിക്കറ്റില്ലാത്ത യാത്രക്കാര്‍ കയ്യടക്കിയത് ഈയിടെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പ്രീമിയം ട്രെയിന്‍ എന്നറിയപ്പെടുന്ന വന്ദേഭാരതിലും രക്ഷയില്ലാത്ത അവസ്ഥയാണ്. ടിക്കറ്റില്ലാത്ത യാത്രക്കാര്‍ വന്ദേഭാരതില്‍ നുഴഞ്ഞുകയറി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലഖ്‌നൗ ജംഗ്ഷനും ഡെറാഡൂണിനും ഇടയില്‍ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഒന്നനങ്ങാന്‍ പോലും കഴിയാനാകാതെ ആളുകള്‍ തിക്കിത്തിരക്കി നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. റെയില്‍വേ യാത്രക്കാരുടെ ഔദ്യോഗിക അക്കൗണ്ടായ റെയില്‍വെ സേവ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും റെയില്‍വെ സേവ വ്യക്തമാക്കി. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. നിരവധി ഉപയോക്താക്കള്‍ പാസഞ്ചര്‍ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍ ചിലര്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും മെട്രോയുടെ ടിക്കറ്റിംഗ്, വെരിഫിക്കേഷന്‍ സംവിധാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. ”ആദ്യം…

    Read More »
  • NEWS

    ”അഖില്‍ മാരാര്‍ ഒറ്റത്തീറ്റി, ചൊറി ഭയങ്കരമായി കൂടിയിട്ടുണ്ട്; ബിഗ് ബോസ് രായാവ് ആകുന്നതിന് മുന്നേ എന്താണെന്ന് കൃത്യമായി അറിയാം”

    അഖില്‍ മാരാര്‍ പറഞ്ഞ ചില കാര്യങ്ങള്‍ക്ക് മറുപടിയുമായി സീക്രട്ട് ഏജന്റ് എന്നറിയപ്പെടൂന്ന സായ് രംഗത്ത്. വാക്കുകള്‍ ഇതാണ്, കഴിഞ്ഞ ദിവസം അഖില്‍ മാരാരുടെ ഒരു ലൈവ് കണ്ടിരുന്നു. ലൈവ് എന്ന് പറഞ്ഞാല്‍ സെല്‍ഫ് അടിക്കുകയാണ്. സെല്‍ഫ് അടിയാണ് അണ്ണന്റെ മെയിന്‍. ഞാനാണ് രായാവ്, ഇനി വേറൊരു രായാവ് പാടില്ല. സീസണ്‍ 5 ലേ രായാവുള്ളു, സീസണ്‍ 6 ല്‍ രായാവില്ല. അതുകൊണ്ട് വേറെ ആരേയും രായാവാന്‍ ഞാന്‍ വിടില്ല’ എന്നൊക്കെയാണ് അഖില്‍ പറയുന്നതെന്നും സായി ചൂണ്ടിക്കാട്ടുന്നു. അഖില്‍ ഈ വീഡിയോയില്‍ പറഞ്ഞ ഒന്ന് രണ്ട് കാര്യങ്ങള്‍ ഞാനുമായി റിലേറ്റഡ് ആകുന്നതാണ്. അതില്‍ എനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ അഖില്‍ മാരാരും സിയാദ് കോക്കറുമൊക്കൊ ചാനലില്‍ വന്നിരുന്നത് തള്ളുന്നത് കേട്ട് ഞാന്‍ ചിരിച്ച് ഒരു വഴക്കായിരുന്നു. അതിന് ശേഷം അദ്ദേഹം എഫ്ബിയില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഞാന്‍ ഏതോ ചാരസംഘടനയുടെ ഐടി സെല്‍ തലവാനാണെന്ന രീതിയില്‍. ഞാനെന്തോ ഭീകരവാദിയാണെന്ന…

    Read More »
  • Crime

    ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയ ഹോം നഴ്‌സിനെ പിന്നെ കണ്ടില്ല; കാര്യമറിഞ്ഞത് പിന്നീട്…

    കോഴിക്കോട്: ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും രണ്ട് പവനോളം വരുന്ന സ്വര്‍ണമാലയുമായി മുങ്ങിയ ഹോംനഴ്സിനെ പോലീസ് പിടികൂടി. പാലക്കാട് ചിറ്റൂര്‍ കൊടമ്പ് സ്വദേശിനി മഹേശ്വരി (42) ആണ് അറസ്റ്റിലായത്. മഹേശ്വരിയെ കോഴിക്കോട് വെച്ചാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്. അസുഖബാധിതനായി കിടക്കുന്ന ചീര്‍ക്കോളി രാഘവന്‍ നായരെ പരിചരിക്കാന്‍ ബാലുശ്ശേരിയിലെ സ്വകാര്യ ഏജന്‍സി മുഖാന്തിരം കഴിഞ്ഞ മെയ് 12നാണ് മഹേശ്വരി ഈ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ഒരു ദിവസം രാഘവന്‍നായരുടെ ഭാര്യ ജാനുഅമ്മക്ക് മുടി ഡൈ ചെയ്തു നല്‍കുന്നതിനിടെ ഇവര്‍ കഴുത്തിലുണ്ടായിരുന്ന മാല തന്ത്രപൂര്‍വം അഴിച്ചുവെപ്പിക്കുകയായിരുന്നു. ഡൈ മാലയില്‍ വീണാല്‍ അതിന്റെ നിറം മങ്ങും എന്ന് പറഞ്ഞാണ് മാല അഴിച്ചുവെപ്പിച്ചത്. എന്നാല്‍, അതിന് ശേഷം കൊയിലാണ്ടിയില്‍ പോയി അരമണിക്കൂറിനകം തിരിച്ചുവരാമെന്ന് പറഞ്ഞ മഹേശ്വരി പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണമാല നഷ്ടമായ വിവരം വീട്ടിലുള്ളവര്‍ അറിയുന്നത്. വീട്ടില്‍ വച്ചിരുന്ന പഴ്‌സില്‍ നിന്ന് 1000 രൂപയും നഷ്ടമായിരുന്നു. പ്രതിക്കെതിരെ സമാനമായ രീതിയിലുള്ള എട്ടോളം…

    Read More »
  • Crime

    പത്ത് വര്‍ഷമായി തുടരുന്ന അവിഹിതം; ആരാണ് പവിത്ര ഗൗഡ? ‘ഡി ബോസ്’ കുടുങ്ങിയതെങ്ങനെ?

    കന്നഡ സൂപ്പര്‍ താരം ദര്‍ശന്റെ അറസ്റ്റ് സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കൊലക്കുറ്റത്തിനാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രേണുക സ്വാമി എന്ന യുവാവിനെ കൊന്ന കേസിലാണ് ദര്‍ശന്‍ ഉള്‍പ്പടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു രേണുക സ്വാമിയുടെ മൃതദേഹം കാമാക്ഷി പാളയയിലെ അഴുക്കു ചാലില്‍ നിന്നും കണ്ടെത്തുന്നത്. റിപ്പോര്‍ട്ടുകള്‍ നടി പവിത്ര ഗൗഡയെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അയച്ചതിനുള്ള പകയാണ് കൊലയ്ക്കു പിന്നിലെ കാരണം. ദര്‍ശന്റെ കാമുകിയാണ് നടി പവിത്ര ഗൗഡ. പവിത്രയ്ക്ക് രേണുക സ്വാമിയെ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റുകള്‍ ഇടുകയും ചെയ്തതിന്റെ വിരോധമാണ് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മൂന്ന് പേര്‍ കീഴടങ്ങിയിരുന്നു. സാമ്പത്തിക തര്‍ക്കമായിരുന്നു കൊലയ്ക്ക് പിന്നിലെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍, പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ കേസില്‍ ദര്‍ശന്റെ പങ്ക് പുറത്ത് വരികയായിരുന്നു. ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയെ ദര്‍ശന്റെ ഫാമിലേക്ക് വിളിച്ച്…

    Read More »
Back to top button
error: