HealthLIFE

ലേശം നെയ്യ് ഇങ്ങനെ പുരട്ടിയാല്‍ നരയില്ല, മുടിയും വളരും

നെയ്യ് കൊഴുപ്പാണെങ്കിലും പൊതുവേ ആരോഗ്യകരമായ ഒന്നാണ്. നല്ല കൊഴുപ്പിന്റെ ഉറവിടമായ നെയ്യ് പല ആയുര്‍വേദ മരുന്നുകളിലും പ്രധാനപ്പെട്ട ചേരുവയാണ്. നെയ്യില്‍ തന്നെ മരുന്നുകള്‍ മരുന്നായിത്തന്നെയും ആയുര്‍വേദത്തില്‍ ഉപയോഗിയ്ക്കാറുണ്ട്. നെയ്യ് ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടി സരക്ഷണത്തിനും ഏറെ മികച്ചതാണ്. ഇത് കഴിയ്ക്കുന്നത് മാത്രമല്ല, ചര്‍മത്തിലും മുടിയിലും പുരട്ടുന്നതും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നെയ്യ് മുടിയോല എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. എന്നാല്‍ വാസ്തവമാണ്. നെയ്യ് മുടിയില്‍ പുരട്ടുന്നത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്.

അകാലനര
അകാലനരയ്ക്കുള്ള നല്ലൊരു പരിഹാരമാണ് നെയ്യ് മുടിയില്‍ ലേശം പുരട്ടുന്നത്. ഇതല്ലെങ്കില്‍ തലയില്‍ പുരട്ടാന്‍ ഉപയോഗിയ്ക്കുള്ള കാച്ചെണ്ണയിലോ മറ്റോ ഇത് അല്‍പം ചേര്‍ക്കുകയും ചെയ്യാം. ശിരോചര്‍മത്തിലേക്ക് കടന്ന് മുടി കറുപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. നെയ്യും കുരുമുളകും കലര്‍ത്തി മുടിയില്‍ പുരട്ടുന്നത് മുടി കറുപ്പിയ്ക്കാന്‍ നല്ലതാണ്. നെയ്യ് മാത്രമായി അല്‍പമെടുത്ത് ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഏറെ ഗുണം നല്‍കുന്നു.

Signature-ad

നെയ്യ്
ഇത് വരണ്ട മുടിയ്ക്കുള്ള ഏറ്റവും നല്ല പരിഹാരമാണ്. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും ഫാറ്റി ആസിഡുകളുമെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ പറന്ന, വരണ്ട മുടിയ്ക്ക് നല്ലൊരു കണ്ടീഷനിംഗ് ഗുണം നല്‍കുന്ന ഒന്നാണിത്. ഷാംപൂ പോലുള്ളവ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഇത് ലേശം പുരട്ടുന്നത് നല്ലതാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ മുടിവേരുകളെ ബലപ്പെടുത്താനും ശിരോചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങി മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കാനും ഗുണം നല്‍കുന്നു.

മുടി വളരാന്‍
മുടി കൊഴിയുന്നത് നിര്‍ത്തി മുടി വളരാന്‍ ഏറെ നല്ലതാണ് നെയ്യ്. വൈറ്റമിന്‍ എ, ഇ എന്നിവയെല്ലാം മുടി വളരാന്‍ സഹായിക്കുന്നവയാണ്. ഒമേഗ 3, ഒമേഗ 9 ഫാറ്റി ആസിഡുകള്‍ ഇതിലുണ്ട്. മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ലിനോലെയിക് ആസിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്. നെയ്യില്‍ ഒരു കഷ്ണം ബദാമിട്ട് ചൂടാക്കുക. ഈ ബദാം കറുത്ത നിറമാകുന്നതു വരെ ഇളം തീയില്‍ ചൂടാക്കാം. ഈ നെയ്യ് മുടിയില്‍ തേയ്ക്കുന്നത് മുടി വളരാന്‍ ഏറെ നല്ലതാണ്. മുടി കറുക്കാനും ഇത് നല്ലതാണ്.

തിളക്കവും മൃദുത്വവും
മുടിത്തുമ്പു പിളരുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിനുള്ള പരിഹാരമാണ് വൈറ്റമിന്‍ എ, ഡി, കെ2, ആന്റി ഓക്സിഡന്റുകള്‍ എന്നിവയടങ്ങിയ നെയ്യ്. ഇത് അല്‍പം ചൂടില്‍ മുടിയില്‍, മുടിത്തുമ്പു വരെ തേച്ചു പിടിപ്പിയ്ക്കാം. ഒരു മണിക്കൂര്‍ ശേഷം മുടി വീര്യം കുറഞ്ഞ ഷാംപൂവും വെള്ളവും ഉപയോഗിച്ചു കഴുകാം. മുടിക്ക് സ്വാഭാവിക തിളക്കവും മൃദുത്വവും നല്‍കാനും ഇത് സഹായിക്കും.

താരന്‍
മുടിയിലെ താരന്‍ മാറാന്‍ നെയ്യ് നല്ലതാണ്. വരണ്ട ശിരോചര്‍മമാണ് പലപ്പോഴും മുടിയ്ക്ക് അകാലനരയും താരനുമെല്ലാം വരുത്തുന്നത്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം തന്നെ താരന്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്. രണ്ടു ടീസ്പൂണ്‍ നെയ്യെടുത്ത് ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു കൂട്ടിക്കലര്‍ത്തി ശിരോചര്‍മത്തില്‍ പുരട്ടാം. ഇത് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകാം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: