വിദേശജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി നാലര കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. ഇടുക്കി വണ്ണപ്പുറം സ്വദേശി ജോബി ജോസാണ് പിടിയിലായത്.
ഈ മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ ജാമ്യം എടുത്ത ശേഷം ഒളിവില്‍പ്പോയ പ്രതിയെ ഉത്തര്‍പ്രദേശ് നേപ്പാള്‍ ബോര്ഡറില് നിന്നാണ് പൊലീസ് പിടികൂടിയത്.
2023ല്‍ കൊളംബസ് എന്ന പേരില്‍ തൊടുപുഴയില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. യു.കെ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
തൃശൂര്‍, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളില്‍ നിന്നായി 40 ലേറെ പരാതികളാണ് പൊലീസിന് ലഭിച്ചത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 13 കേസുകളും രജിസ്റ്റര്‍ ചെയ്തു. തൊടുപുഴയില്‍ മാത്രം 4 കേസുകളുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.