Social MediaTRENDING

ദുബായിലേക്ക് പറന്ന് ജാസ്മിന്‍! രണ്ടാളെയും ഒഴിവാക്കി അടുത്തത് നോക്കുവാണോ? വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

ബിഗ് ബോസ് മലയാളത്തിലെ ഓരോ സീസണുകളും കഴിയുന്നതിന് അനുസരിച്ച് പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കപ്പെടാറുണ്ട്. ഇത്തവണ ഏറ്റവുമധികം സൈബര്‍ ബുള്ളിയിങ് നേരിടേണ്ടി വന്ന വ്യക്തിയെന്ന നിലയില്‍ ജാസ്മിന്‍ ജാഫറാണ് പുതിയൊരു ചരിത്രം കുറിച്ചത്. അത്രയധികം വിമര്‍ശനങ്ങളായിരുന്നു ജാസ്മിനെ തേടി എത്തിയത്.

ഗബ്രിയും ജാസ്മിനും ചേര്‍ന്നുള്ള സൗഹൃദമായിരുന്നു വിമര്‍ശനങ്ങള്‍ക്കെല്ലാം കാരണമായത്. പുറത്ത് ജാസ്മിനുമായി കമ്മിറ്റഡ് ആയിരുന്ന അഫ്സലെന്ന യുവാവും താരത്തിനെതിരെ വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവ്വമുള്ളതായി. എന്നിലപ്പോള്‍ മത്സരത്തിന് ശേഷം തന്റെ ജീവിതവുമായി അടിച്ച് പൊളിക്കുകയാണ് ജാസ്മിന്‍.

Signature-ad

ബിഗ് ബോസിന് ശേഷം തന്റെ പേരിലുണ്ടായ വിവാദങ്ങളെ പറ്റിയോ റിലേഷന്‍ഷിപ്പുകളെ പറ്റിയോ കൂടുതല്‍ സംസാരിക്കാന്‍ ജാസ്മിന്‍ ശ്രമിച്ചിരുന്നില്ല. മാത്രമല്ല ബിഗ് ബോസിലൂടെ സൗഹൃദത്തിലായ റെസ്മിനൊപ്പം ചിലയിടങ്ങളിലേക്ക് യാത്ര പോവുകയാണ് ചെയ്തിരുന്നത്. എന്നാലിപ്പോള്‍ ജാസ്മിന്‍ ദുബായിലേക്ക് പോയിരിക്കുകയാണ്. അവിടെ എന്താണെന്ന കാര്യം വ്യക്തമല്ലെങ്കിലും ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇത് പറഞ്ഞത്.

മാത്രമല്ല തന്റെ പുതിയ ചില ഫോട്ടോസും ജാസ്മിന്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഇതോടെ ജാസ്മിനെ പരിഹസിച്ചും കളിയാക്കിയും നിരവധി പേരാണ് എത്തുന്നത്. അഫ്സലും പോയി, ഗബ്രിയും പോയി. അടുത്തവനെ പിടിക്കാന്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് ജാസ്മിന്റെ പുതിയൊരു ഫോട്ടോയ്ക്ക് താഴെ ഒരാള്‍ കമന്റട്ടിരിക്കുന്നത്.

ഇത്തരത്തില്‍ വളരെ മോശമായ രീതിയില്‍ ജാസ്മിനെതിരെ കമന്റുകള്‍ വന്നിട്ടുണ്ടെങ്കിലും അനുകൂലിച്ചു കൊണ്ടും നിരവധി പേര്‍ എത്തിയിരിക്കുകയാണ്. ജാസ്മിന്‍ പ്രണയിച്ച യുവാവിനെ വഞ്ചിച്ചെന്ന് പറയുന്നവരാണ് കൂടുതല്‍. എന്നാല്‍ ആ ഇന്റര്‍വ്യൂ ചെവി തുറന്ന് വെച്ച് കേള്‍ക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്. കാരണം എന്‍ഗേജ്മെന്റ് എന്ന് അയാള് പറഞ്ഞിട്ടില്ല, നിശ്ചയം കഴിഞ്ഞു എന്ന പറയുന്നത് വേറെ ചിലരാണ്. ശരിക്കുമത് പെണ്ണ് കാണല്‍ ആയിരുന്നു. കൂട്ടത്തില്‍ വാക്ക് പറഞ്ഞു എന്നേയുള്ളു.

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ടും അതിന്റെ പേരില്‍ സൈബര്‍ അറ്റാക്ക് നടത്താന്‍ വരുന്നവരെ ബ്ലോക്ക് ചെയ്ത് മാറ്റുക. അല്ലെങ്കില്‍ ലീഗലി നേരിടുക. സ്ട്രോങ്ങ് ആയിരിക്കൂ ജാസ്മിന്‍. ഇനി ജാസ്മിന്‍ അടിച്ചു പൊളിച്ചു പഴയ പോലെ ആകു. ഗബ്രി, ജാസ്മിന്‍ ഒക്കെ നല്ല ഫ്രണ്ട്‌സ് ആണ്. അവരെ ഇനിയും കോമ്പോ ആക്കുന്നതൊക്കെ നിര്‍ത്തു. ജാസ്മിന്റെ ലൈഫ് അവള്‍ തീരുമാനിക്കട്ടെ… എന്നാണ് ആരാധകരുടെ അഭിപ്രായം.

അതേസമയം, ഗബ്രിയെയും ജാസ്മിനെയും ഒരുമിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നവരും നിരവധിയാണ്. ഗബ്രിയുടെ കൂടെ നില്‍ക്കുന്നൊരു ഫോട്ടോ പ്രതീക്ഷിക്കുന്നുണ്ടെന്നും ചിലര്‍ പറയുന്നു. ജാസ്മിനെ നേരില്‍ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെച്ചും ഒരാള്‍ എത്തിയിരുന്നു. ‘പല കാരണങ്ങളാല്‍ ജാസ്മിനെ ഇഷ്ടമാണെന്നാണ് ഒരു ആരാധിക പറയുന്നത്. ഒന്നാമതായി അവള്‍ ശക്തയായ സ്ത്രീയും നല്ലവളുമാണ്. ഗെയിമര്‍ എന്നതിലുപരി പെരുമാറ്റ രീതിയും മറ്റുള്ളവരെ ബഹുമാനിക്കുന്നതുമൊക്കെ അഭിനന്ദനാര്‍ഹമാണ്. ശരിക്കും ഒരു സൂപ്പര്‍ ലേഡിയാണ് ജാസ്മിന്‍.

കഴിഞ്ഞ ദിവസം ഞാന്‍ ജാസ്മിനെ കണ്ടിരുന്നു. ഒരുമിച്ച് ഫോട്ടോ എടുക്കാന്‍ നോക്കിയപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് എന്നെ തടഞ്ഞു. എന്നാല്‍, സെല്‍ഫി എടുക്കാം. അവരെ വിടാനാണ് ജാസ്മിന്‍ പറഞ്ഞത്. ശേഷം എന്നെ കെട്ടിപ്പിടിക്കുകയും വിഷമിക്കേണ്ടെന്നും പറഞ്ഞു. അവര്‍ നല്ലൊരു വ്യക്തിയാണെന്ന് മനസിലാക്കാന്‍ ഇങ്ങനൊരു കാര്യം മാത്രം മതി. അതുകൊണ്ട് ജാസ്മിനെ ഇപ്പോള്‍ ഇഷ്ടപ്പെടുന്നുണ്ടെന്നാണ്’, ആരാധിക പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: